Monday, July 26, 2010

വി.എസ്. അച്യുതാനന്ദന്‍ ....... പറഞ്ചത്‌വി.എസ്. അച്യുതാനന്ദന്‍ ....... പറഞ്ചത്‌

ഇരുപതുകൊല്ലംകൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷദേശമാക്കാനുള്ള രഹസ്യ അജന്‍ഡ പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടായിരുന്നെന്നും ഇതിനുവേണ്ടി ചെറുപ്പക്കാരെ പണം നല്കി ഇസ്‌ലാം മതത്തിലേക്ക് ആകര്‍ഷിക്കുക, മുസ്‌ലിം യുവതികളെക്കൊണ്ട് അവരെ കല്യാണം കഴിപ്പിക്കുക തുടങ്ങിയ വഴികളും ഇവര്‍ സ്വീകരിക്കുന്നു .

.................................................................................................................

ഈ പറഞച്ചതില്‍ എവിടെ ആണ് ഇസ്ലാം വിരുദ്ധത ?

കേരളത്തില്‍ പോലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും ,

സി .ഡി.കളും പറയുന്നത് മുഴുവന്‍ ദേശ വിരുദ്ധമായ കാര്യങ്ങള്‍ ആണ്

അല്പ്പഞാനികള്‍ ആയ എന്‍.ഡി.എഫുകാരന്‍

ജമ്മുകാശ്മീരിലെ പോലെ ജിഹാദി സൈന്യത്തെ ആണ് ഇവര്‍ കേരളത്തിലും വാര്‍ത്തെടുക്കുന്നത് കഷ്മീരിനെക്കാള്‍ വേഗത്തില്‍ മത ഭീകരത യെ

കേരളത്തിന്റെ മണ്ണില്‍ വളര്‍ത്തിയെടുക്കാം എന്ന് ഈ തെമ്മാടി കൂട്ടങ്ങള്‍ സ്വപ്നം കാണുന്നു ...

ഇത് തുറന്നു പറയുന്നത് എങ്ങിനെ ആണ് മുസ്ലിം വിരുധമാകുന്നത് ?

ചാണ്ടിയും,ഹസ്സനും,കുഞ്ചാലി കുട്ടിയും മത്സരിച്ചു ഓശാന പാടുന്നത് കേവലം വോട്ടുബാങ്ക് കണ്ടു കൊണ്ട് മാത്രം ആണ് ,

ഭര്‍ത്താവിന്റെ ചിത കണ്ടാലും സാരമില്ല അമ്മായി അമ്മയുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന പഴയ ഒരു ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആണ് ഈ കൂട്ടര്‍ പെരുമാറുന്നത് ,

നാണവും മാനവും ഇല്ലാത്തവരെ,

വരും കാല കേരളത്തെ മതത്തിന്റെ പേരില്‍ വെട്ടിമുരിക്കനാണ്നിങ്ങള്‍ കൂട്ട് നില്‍ക്കുന്നത് ,

നാടിനെ ഒറ്റി കൊടുത്തു നിങ്ങള്‍ നേടുന്ന നക്കാ പിച്ച വോട്ടുകള്‍

കേരളത്തെ എങ്ങോട്ട് കൊണ്ട് ചെന്നെത്തിക്കും ?


..................................................................................................................................


പോപ്പുലര്‍ ഫ്രണ്ട് പരാമര്‍ശം: വി.എസിന് പിണറായിയുടെ പിന്തുണ

Posted on: 26 Jul 2010


കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതുകൊണ്ടാകാം വി.എസ്. അത്തരത്തിലൊരു പ്രസ്താവനയ്ക്ക് മുതിര്‍ന്നതെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് മുസ്‌ലീം സമുദായത്തെക്കുറിച്ചല്ല. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ് ലീം സമുദായത്തെ മൊത്തം ബാധിക്കുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിനെ മുസ്‌ലീം മറയിട്ട് സംരക്ഷിക്കാന്‍ നോക്കണ്ട. അത് തീവ്രവാദികളെ സംരക്ഷിക്കലാണ്. അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐ ഇപ്പോള്‍ യു.ഡി.എഫിന്റെ ഘടകകക്ഷിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമികളെ മുസ്‌ലീം ലീഗ് സംരക്ഷിക്കുകയാണന്നും പിണറായി ആരോപിച്ചു. സി.പി.എമ്മിനെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കാനുള്ള യു.ഡി.എഫ് ശ്രമം വിലപ്പോവില്ലന്നും ആ പരിപ്പ് കേരളത്തില്‍ വേവില്ലന്നും അദ്ദേഹം പറഞ്ഞു. ഇരുപതുകൊല്ലംകൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷദേശമാക്കാനുള്ള രഹസ്യ അജന്‍ഡ പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടായിരുന്നെന്നും ഇതിനുവേണ്ടി ചെറുപ്പക്കാരെ പണം നല്കി ഇസ്‌ലാം മതത്തിലേക്ക് ആകര്‍ഷിക്കുക, മുസ്‌ലിം യുവതികളെക്കൊണ്ട് അവരെ കല്യാണം കഴിപ്പിക്കുക തുടങ്ങിയ വഴികളും ഇവര്‍ സ്വീകരിച്ചുവെന്നും വി.എസ് ആരോപിച്ചിരുന്നു.

Saturday, July 24, 2010

സ്വര്‍ഗം കരഞ്ഞ നിമിഷം..................................

ഒന്ന്

കണ്ണിനു പകരം കണ്ണെന്നത് ഒരു പഴയകാല പ്രതികാര സിദ്ധാന്തമാണ്. എങ്കില്‍ ഒരു നിന്ദയ്ക്കു പകരം ഒരു കൈപ്പത്തിയെന്നത് ഏതൊരു കാലത്തെ കുടില സിദ്ധാന്തമാണ്? 'നിന്റെ കണ്ണടിച്ച് പൊട്ടിക്കും' എന്ന പഴയ ഭീഷണിപോലും ഇന്ന് പിന്‍വലിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും ഇന്ന് ഒരു വ്യക്തിയുടെ നഷ്ടം എന്നതിനേക്കാള്‍ മനുഷ്യരാശിയുടെയാകെ നഷ്ടമാണ്. അനുദിനം 'കാഴ്ചക്കടലായി' ഇരമ്പേണ്ട, നേത്രബാങ്കുകളെ അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും സങ്കടക്കാഴ്ചകളുടെ മഹാസമുദ്രമാക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍, നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട സമൂഹത്തിലാണ്, 'കൈപ്പത്തി കൊത്തല്‍' ക്രൂരത സംഭവിച്ചിരിക്കുന്നത്. മുമ്പ് മനുഷ്യര്‍ വളരെ വളരെ ചെറുതായിരുന്നൊരു കാലത്താണ്, 'കണ്ണിനുപകരം കണ്ണ്' എന്നൊരു സങ്കുചിത കാഴ്ചപ്പാട് ശക്തിപ്പെട്ടത്. നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിക്കാതിരുന്ന പ്രാചീനകാലത്താണ് 'കണ്ണിനു പകരം കണ്ണ്' എന്ന ക്രൂരസിദ്ധാന്തം കൊലവിളിയോടെ ജനാധിപത്യത്തിന്റെ ഹൃദയം പിളര്‍ത്തി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ആരുടെയും കണ്ണ്, മുന്നേ സൂചിപ്പിച്ചവിധം, അടിച്ചുപൊട്ടിക്കാനുള്ളതല്ല, മറിച്ച് നേത്രബാങ്കുകള്‍ക്ക് സംഭാവന നല്‍കാനുള്ളതാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞൊരു പുതിയ കാലത്ത്, ആത്മനിഷ്ഠതലത്തില്‍നിന്നു മാത്രമല്ല, വസ്തുനിഷ്ഠ തലത്തില്‍നിന്നും പഴയ പ്രതികാരസിദ്ധാന്തങ്ങളെ വേരോടെ പിഴുതെറിയാന്‍ ഓരോ മനുഷ്യനും സ്വയം കരുത്താര്‍ജിക്കേണ്ടതുണ്ട്. അങ്ങനെയുള്ളൊരു കാലത്താണ്, നിന്ദയ്ക്കുപകരം മറ്റൊരു നിന്ദ എന്നതിനുപകരം ഒരു, ഇ എന്‍ഡിഎഫ് സ്പോസേഡ് കോടാലി കാഴ്ചപ്പാട് മനുഷ്യത്വത്തിനുനേരെ ഇപ്പോള്‍ കണ്ണുരുട്ടുന്നത്. ആധുനികരെന്ന് അവകാശപ്പെടുന്നവര്‍ പഴയ തെറ്റുകള്‍ യെന്‍ മാത്രമല്ല, അതിനുമേല്‍ പുതിയ തെറ്റുകള്‍ തുന്നിച്ചേര്‍ക്കാന്‍ മത്സരിക്കുകയുമാണ്. നിന്ദയ്ക്കുപകരം പരമാവധി മറ്റൊരു നിന്ദ എന്ന പ്രാകൃത ക്രൂരനീതിക്കുപകരം, 'പോപ്പുലര്‍ ഫ്രണ്ട്' നടപ്പാക്കിയിരിക്കുന്നത്, നിന്ദയ്ക്കുപകരം ഒരു കൈപ്പത്തിയെന്ന, ആധുനിക 'കുക്രൂര' നീതിയാണ്. ഒരു നിന്ദയ്ക്കുപകരം, അതേ മാനസികാവസ്ഥയിലേക്ക് സ്വയംതാഴാന്‍ കഴിയുന്നവര്‍ക്ക് പരമാവധി നിര്‍വഹിക്കാവുന്നത്, അതിനേക്കാളും നിന്ദ്യമായ മറ്റൊരു നിന്ദ നടപ്പാക്കുക മാത്രമാണ്! അതിനുപകരം ഇപ്പോള്‍ ഇവിടെ സംഭവിച്ചിരിക്കുന്നത്, നിന്ദയ്ക്കുപകരം ഒരു കൈപ്പത്തിയെന്ന ഒരു കോടാലി കാഴ്ചപ്പാടിന്റെ രക്തസാക്ഷാല്‍ക്കാരമാണ്.
രണ്ട്

സ്ഥലകാലങ്ങളുടെ അപാരതകളിലേക്ക് സ്വയം തുറന്നുവയ്ക്കുന്ന മനുഷ്യര്‍ക്ക് ക്രൂരനാകാനും; അപക്വമായ ക്ഷമയില്ലായ്മയ്ക്ക് അടിമപ്പെടാനും കഴിയില്ല. സ്വന്തം ശരീരത്തിന്റെ ചെറിയ ലോകത്തിനു ചുറ്റും കറങ്ങിയതുകൊണ്ടാണ്,'സമയമായില്ലെന്ന' കുമാരനാശാന്റെ 'സന്യാസിയായ' ഉപഗുപ്തന്റെ ഭാഷ, വേശ്യയായ വാസവദത്തയ്ക്ക് മനസ്സിലാകാതെ പോയത്. അതുകൊണ്ടാണ് അവള്‍ സംഭ്രമപൂര്‍വം 'സമയമായില്ലപോലും സമയമായില്ലപോലും' എന്നതില്‍ വിസ്സമ്മതം കൊണ്ടത്. ശരീരവും ആശയവും തമ്മിലുള്ള'സമയവ്യത്യാസ'ത്തില്‍ വച്ചാണ് കുമാരനാശാന്റെ 'കരുണ' സ്വയമൊരു സങ്കടക്കടലായത്. വാസവദത്ത ഒരിരുപത്തഞ്ചു വര്‍ഷംമാത്രം ആയുസ്സുള്ള ഹ്രസ്വമായ ഒരു ശരീരസമയത്തില്‍നിന്നു സംസാരിച്ചപ്പോള്‍, ആയുസ്സ് നിര്‍ണയിക്കുക പ്രയാസമായ ഒരാധ്യാത്മിക ആശയത്തിന്റെ ദീര്‍ഘമായ സമയത്തില്‍നിന്നാണ് ഉപഗുപ്തന്‍ സംസാരിച്ചത്. വ്യത്യസ്ത ആശയങ്ങളുടെ ലോകത്തുനില്‍ക്കുമ്പോഴും അഗാധവും ആത്മാര്‍ഥവുമായ ആഭിമുഖ്യം പരസ്പരം പുലര്‍ത്തിയതുകൊണ്ടാകണം, ശരീരകാമനകള്‍ അപ്രസക്തമാകുന്നൊരു ശ്മശാനത്തില്‍ വച്ച് അവര്‍ക്കൊടുവില്‍ പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞത്. സൂക്ഷ്മാര്‍ഥത്തില്‍ വ്യത്യസ്തമായ രണ്ടു കാല സങ്കല്‍പ്പങ്ങള്‍ക്കിടയില്‍ വലിഞ്ഞുമുറുകിയതുകൊണ്ടാണ്, കുമാരനാശാന്റെ പ്രശസ്തമായ 'കരുണ'യില്‍ അഴിക്കുംതോറും കുരുങ്ങുന്ന, 'കെട്ടുകള്‍' വന്നുനിറഞ്ഞത്. 'സമയമില്ലെന്ന' സംഘര്‍ഷത്തില്‍ നിന്നാണ്,'തിരക്കും', വന്ധ്യമായ അസ്വസ്ഥതകളും ആവിര്‍ഭവിക്കുന്നത്. 'ദൈവത്തിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളതെന്ന 'ബഷീറിയന്‍ മുദ്ര' പതിഞ്ഞ, 'ആധ്യാത്മികദര്‍ശനം' ഇവിടെവച്ചാണ് തത്വശാസ്ത്രപരമായ ശരിതെറ്റുകള്‍ക്കപ്പുറമുള്ളൊരു സാന്ത്വനത്തിന്റെ സൌന്ദര്യശാസ്ത്രമാകുന്നത്.
പരസ്പരം ഏറെ അടുപ്പമുള്ളവര്‍ക്കുപോലും, ശരിയാംവിധം പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്, ഒരേ സമയത്തിനകത്തുള്ള 'വ്യത്യസ്ത സമയ'ങ്ങളെ വേണ്ടവിധം തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ടാണ്. രണ്ടു വയസ്സുള്ള ഒരു കുഞ്ഞ്, 'എനിക്കിപ്പം' ബിസ്കറ്റ് വേണമെന്നു പറയുന്നു. പണിയുടെ തിരക്കില്‍പ്പെട്ട ഒരമ്മ, 'ദാ ഇപ്പം തരാം' എന്നു പറയുമ്പോഴും കുഞ്ഞ്, ആ ഒരു രണ്ടു മിനിറ്റ് കാത്തുനില്‍ക്കാതെ കരയുന്നു. അമ്മയ്ക്ക് ദേഷ്യം വരുന്നു. സത്യത്തില്‍, കുട്ടിയേക്കാള്‍ അമ്മയ്ക്കാണ് പിഴച്ചതെന്ന് ഒരല്‍പ്പം ആലോചിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. ആല്‍ഫിന്‍ ടോഫ്ളര്‍ വ്യക്തമാക്കിയപോലെ അമ്മയുടെ 'രണ്ടു മിനിറ്റ്' അമ്മ ജീവിച്ചുതീര്‍ത്ത 'മുപ്പത് കൊല്ല'ത്തിനകത്തെ രണ്ടു മിനിറ്റാണ്. കുട്ടിയുടെ രണ്ടു മിനിറ്റ്, കുട്ടി ജീവിക്കാന്‍ തുടങ്ങിയ രണ്ടു കൊല്ലത്തിനകത്തെ രണ്ടു മിനിറ്റാണ്. രണ്ടും 'രണ്ടു മിനിറ്റെന്ന' അര്‍ഥത്തില്‍ ഒരേ സമയമായിരിക്കുമ്പോഴും രണ്ടും വ്യത്യസ്ത അനുഭവങ്ങളുണ്ടാക്കുംവിധം, രണ്ടു സമയമാണ്. ഇത് സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ്, തലമുറകള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂപംകൊള്ളുന്നത്. നമ്മുടെ, 'വൈയക്തികകാലവും' 'സാമൂഹ്യകാലവും' 'പ്രപഞ്ചകാലവും' തമ്മിലുള്ള അന്തരവും ഇതുപോലെതന്നെ പ്രസക്തമാണ്. ശരാശരി, ഒരെഴുപതു വയസ്സില്‍ മരിച്ചുപോകാനിടയുള്ള മനുഷ്യര്‍, ഇനി ലോകം നന്നാകുകയില്ലെന്ന്, ശാഠ്യംപിടിക്കുമ്പോള്‍, അനേകായിരം എഴുപതുകള്‍കൊണ്ട് പെരുക്കേണ്ട 'സാമൂഹ്യകാല'ത്തെ അവര്‍ കാണാതിരിക്കുകയാണ്. എന്നാല്‍, 'സാമൂഹ്യകാല'ത്തെ നിസ്സാരമാക്കുന്ന 'പ്രപഞ്ചകാലത്തിനു' മുമ്പിലെത്തുമ്പോള്‍, മനുഷ്യര്‍ക്ക് വീണ്ടും അത്യന്തം വിനയാന്വിതരാകേണ്ടിവരും. ആക്രോശങ്ങളുടെ പഴയ വാളുകള്‍ താഴെയിട്ട്, അവര്‍ അന്വേഷണങ്ങളുടെ 'പഴയ' റാന്തല്‍വിളക്കുകള്‍, കൈയിലെടുക്കേണ്ടിവരും. ഞാന്‍ വായിച്ചതില്‍, ഈയൊരാശയം, ഏറ്റവും മനോഹരമായി എഴുതിയിരിക്കുന്നത്, 'കോസ്മോസ്' എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ കാല്‍സാഗനാണ്. 'Every one of us is precious in the cosmic perspective. If a human disagrees with you, let him live. In a hundred billion galaxies, you will not find another.' കോടാനുകോടി ക്ഷീരപഥങ്ങളില്‍ മനുഷ്യനെപ്പോലുള്ള ജീവിയെ നിങ്ങളൊരിക്കലും കണ്ടുമുട്ടുകയില്ല. അതുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങളോട് വിയോജിക്കുന്നെങ്കില്‍ അവരും ജീവിക്കട്ടെ. ഒരു പ്രപഞ്ച പരിപ്രേക്ഷ്യത്തില്‍ നമ്മളോരോരുത്തരും അമൂല്യരാണ്. എന്നാല്‍, ഭൌതികവാദിയായ കാല്‍സാഗന് സങ്കല്‍പ്പിക്കാന്‍ നിര്‍വാഹമില്ലാത്ത 'പരലോകം' എന്ന അപരപ്രപഞ്ചത്തെക്കൂടി സങ്കല്‍പ്പിക്കുന്ന 'ആധ്യാത്മിക ചിന്തകള്‍ക്ക്' ഇതിനൊക്കെയുമപ്പുറം 'വിനയാന്വിതരാകാന്‍' തത്വശാസ്ത്രപരമായി ബാധ്യതയുണ്ട്. പക്ഷേ, ഇന്നവരില്‍ ചിലര്‍ ചെയ്യുന്ന 'ക്രൂരതകള്‍'; അവര്‍ പ്രതിനിധാനംചെയ്യുന്ന മതത്തെ തത്വശാസ്ത്രപരമായി പാപ്പരാക്കുകയും പ്രായോഗികമായി അതിനെ ഭീതിയുടെ ചുരുക്കെഴുത്താക്കി നിറംകെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഖുര്‍ ആന്‍ ഒരു ദൈവികസൃഷ്ടിയല്ലെന്നും വെറുമൊരു സാഹിത്യസൃഷ്ടി മാത്രമാണെന്നും പ്രവാചകന്റെ കാലത്ത് വാദിച്ചവരുണ്ടായിരുന്നു. മുസ്ളിങ്ങളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അവഹേളിച്ചവര്‍ എന്നാര്‍ത്തുവിളിച്ച് അവരെ ആക്രമിക്കുകയല്ല മറിച്ച്, 'അങ്ങനെയെങ്കില്‍ ഇതുപോലൊന്ന് മുഴുവനായോ അല്ലെങ്കില്‍ ഒരു വരിയെങ്കിലുമോ എഴുതിക്കാണിക്ക്' എന്ന് സര്‍ഗാത്മകമായി വെല്ലുവിളിക്കുകയാണ്, 'ഖുര്‍ ആന്‍' ചെയ്തത്! ഇസ്ളാമിക ചരിത്രത്തിലെ ശ്രദ്ധേയമായ 'ഹുദൈബിയാസന്ധി' എഴുതുമ്പോള്‍, 'അല്ലാഹുവിന്റെ ദൂതനായ മുഹമ്മദും അംറിന്റെ മകനായ സുഹൈല്‍ ചെയ്ത കരാര്‍' എന്ന വാക്യം, ശത്രുപക്ഷത്തുള്ള സുഹൈല്‍ ആവശ്യപ്പെട്ടതുപോലെ, 'അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്' എന്നു തിരുത്തിയെഴുതാന്‍; പ്രവാചകന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. രോഷാകുലരായ 'സഹാബികളോട്' അദ്ദേഹം പറഞ്ഞത് 'നിശ്ചയമായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്' എന്നായിരുന്നു. ജീവിച്ച കാലത്തെ അതുല്യ മാതൃകയായിരുന്നിട്ടും അറഫാത്ത് എന്ന കുന്നിന്‍മുകളില്‍വച്ച് നിര്‍വഹിച്ച വികാരനിര്‍ഭരവും ചിന്തോദ്ദീപകവുമായ അന്ത്യപ്രഭാഷണം പ്രവാചകന്‍ അവസാനിപ്പിച്ചത്, "അല്ലാഹു എന്നോടു ക്ഷമിക്കണമേ, എന്നോട് ദയ ഉണ്ടാകണമേ'' എന്ന ഉള്ളുരുകിയ, സര്‍വരുടെയും ഉള്ളുരുക്കുന്ന, ഹൃദയസമര്‍പ്പണത്തോടെയായിരുന്നു. ഒരുപക്ഷേ വലിയ ജീവിതം നിര്‍വഹിച്ച അതിലും വലിയ സമര്‍പ്പണമെന്നോ, അതല്ലെങ്കില്‍ സര്‍വപ്രാര്‍ഥനകളെയും പിന്നിലാക്കുന്ന മഹാപ്രാര്‍ഥനയെന്നോ പര്‍ഗയാവുണ്ണ്‍ ഒരപൂര്‍വ അന്ത്യസമര്‍പ്പണമായിരുന്നു അത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ മുഹമ്മദില്‍ മഹത്വത്തിന്റെ ലക്ഷണങ്ങള്‍, ആദ്യം തിരിച്ചറിഞ്ഞത് സുഹൈറ എന്നൊരു ക്രിസ്ത്യന്‍ സന്ന്യാസിയായിരുന്നു. ജിബ്രീല്‍ എന്ന മാലാഖ, ഹിറാഗുഹയില്‍ വച്ച് മാറോട് ചേര്‍ത്തുപിടിച്ച് 'വായിക്കാന്‍' പറഞ്ഞ, ആദ്യത്തെ വിസ്മയകരവും അവിശ്വസനീയവുമായ അധ്യാത്മിക അനുഭവം, പ്രവാചകന്‍ ആദ്യം കുന്ച്ചഹംമെദ്, ഖദീജയോടായിരുന്നു. എന്തെന്നറിയാത്ത ആ അനുഭവത്തിന്, അവര്‍ വിശദീകരണം ചോദിച്ചത് ക്രിസ്ത്യന്‍ വിശുദ്ധാത്മാവായ വര്‍ഖത്ത് ഇബ്നു നൌഫലിനോടായിരുന്നു. മുഹമ്മദ് ഒരു ജനതയുടെ പ്രവാചകനായി തീരാനിടയുണ്ടെന്നാണ് അദ്ദേഹം അന്നതിനു മറുപടി നല്‍കിയത്! വ്യത്യസ്ത മതസ്ഥരോടും മതരഹിതരോടും 'സംവാദാത്മക സൌഹൃദം' പങ്കുവയ്ക്കാനുള്ള ആഹ്വാനമാണ് ഇസ്ളാം മതത്തിന്റെ അന്തസ്സത്ത. ആ മഹാ തത്വത്തെയാണ് എന്‍ഡിഎഫ് ഇന്ന് അവഹേളിക്കുന്നത്. 'നീ ഉപദേശിക്കുക; നിശ്ചയമായും നീ ഒരു ഉദ്ബോധകന്‍ മാത്രമാണ്. നീ അവരുടെമേല്‍ അധികാരം നടത്തുന്നവനല്ല' എന്നാണ് ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്നത്. പ്രസിദ്ധ ഇസ്ളാമിക ചിന്തകനായ മൌലാനാ അബ്ദുള്‍ കലാം ആസാദ് വിശദമാക്കിയതുപോലെ, 'ഖുര്‍ ആന്റെ പ്രബോധനങ്ങളെ അടിമുടി എതിര്‍ത്തവര്‍ക്കുവേണ്ടി പോലും ഒരു വാചകം അതില്‍ തന്നെയുണ്ട്'. മുന്നൂറിലേറെ തവണ ഖുര്‍ ആനില്‍ ആവര്‍ത്തിക്കപ്പെട്ട ഒരൊറ്റ പദമേയുള്ളൂ. അത് 'കാരുണ്യം' എന്നര്‍ഥത്തിലുള്ള 'റഹ്മത്ത്' ആണ്. നിങ്ങള്‍ ആ കൈപ്പത്തി കൊത്തിയപ്പോള്‍ ഭൂമി മാത്രമല്ല, കെ കണ്ണീര്‍ പൊഴിച്ചിരിക്കും.

കെ.ഇ.എന്‍ .
ദേശാഭിമാനി ദിനപത്രം 24/07/2010


ചില സംശയങ്ങള്‍ കുറിക്കട്ടെ
 1. എന്ത് കൊണ്ടാണ് കെ..എന്‍ എന്‍,ഡി,എഫ് നെ തുറന്നെതിര്‍ക്കാത്തത് ?
 2. ഉപ്ഗുതനെയും വസവ ദത്തയും വിഷയത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു
 3. ആര്‍ ,എസ ,എസിനെ എതിര്‍ക്കുമ്പോള്‍ കാണിക്കുന്ന ആര്‍ജവം എന്താണ് ഇയാള്‍ ഇവിടെകാണിക്കാത്തത് ?
 4. കൈ വെട്ടലിനെ "കൈപത്തി കൊത്തല്‍ " എന്ന പുതിയ പ്രയോഗം ഭീകരതയെ ലഗൂകരിക്കാന്‍വേണ്ടി മാത്രമല്ലേ ?
 5. മുന്‍പ് സി,പി,എം പ്രവര്‍ത്തകന്‍ കൊല്ലപെടുമ്പോള്‍ വെട്ട് ഏറ്റു മരിക്കുകയും ,ആര്‍.എസ.എസ് കാരന്‍കൊല്ലപെടുമ്പോള്‍ വെട്ടികൊന്നു എന്നും പറയുന്ന മാധ്യമ ഭാഷയല്ലേ കെ..എന്‍ ഉപയോഗിച്ചത് ?
 6. നിന്ദ ക്ക് പകരം മറ്റൊരു നിന്ദ ഇത് പ്രക്യപിക്കാന്‍ കെ,,എന്‍ ആരാണ് ? അധ്യാപകന്‍ ചെയ്തത്നിന്ദയാണെന്ന് കംമുനിസ്ടായ കെ,,എന്‍ എങ്ങിനെ മനസിലാക്കി ?
 7. പരലോകവും സ്വര്‍ഗ്ഗവും ,ജിബ്രീല്‍ മാലാഖയും,വര്കത്തു ഇബ്നു നൌഫലും ,രഹുമതും ,സഹാബികളും, നിശ്ചയമായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ് എന്നൊക്കെയുള്ള പ്രബോധനങ്ങളും എത്രമനോഹരമായ ഒരു മത പ്രഭാഷണം ആണ് എന്‍.ഡി.എഫ് ചെട്ടകള്‍ക്ക് വേണ്ടി ഇയാള്‍ദേശാഭിമാനിയിലൂടെ എഴുതിയത് ?
 8. എന്‍.ഡി.എഫുകാര്‍ ഇല്ലാ വചനം പറഞ്ചു കൊലപ്പെടുത്തിയ നമ്മുടെ ബിനു ഇയാളോട് പൊറുക്കുമോ ?
 9. അഷറഫ്, പുന്നക്കല്‍ ഷംസു ഇവരൊക്കെ കെ,,എന്‍റെ മത പ്രഭാഷണം കേട്ട് ഇയാളോട് പൊറുക്കുമോ?
 10. സ്വത്വ വാധിയെ ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കാന്‍ ഇതാ സമയം ആയിരിക്കുന്നു
 11. വൈരുധ്യത്മീക വാധതിനപ്പുരതെക്ക് മത വാദം കടത്തി വിടുന്ന ഇയാളെ മുക്കാലില്‍ കെട്ടി അടിക്കുക
 12. ഇത്രക്ക് മോശമായ ഒരു ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനി എഡിറെരും കുട്ടകാരന്‍ തന്നെ ...
ഇയാള്‍ ഒരു കമ്മുണിസ്റ്റു കാരന്‍ ആണ്
അല്ലെങ്കില്‍ ആ കുപ്പായം അണിഞ്ച്ചു കൊണ്ടാണ് ഈ ലേഖനം എഴുതിയത്
എന്നതാണ് വൈരുധ്യം
പ്രിയ കെ.ഇ.എന്‍ താങ്കള്‍ക്ക് വേണമെങ്കില്‍
സ്വര്‍ഗം കാത്തു കിടക്കാം
ഞങ്ങള്‍ കംമുനിസ്ടുകാര്‍
നരകം കാംക്ഷിക്കുന്നു
ഞങ്ങള്‍ നിഷേധികള്‍ ആണ് നിഷേധത്തിന്റെ നിഷേധം ആണ്
ഞങ്ങളുടെ കാതല്‍ ,
പുതിയ ലോകം തീര്‍ക്കാനാണ്
ഞങ്ങളെ കമ്മ്യൂണിസം പഠിപ്പിച്ചത്
അല്ലാതെ സ്വര്‍ഗ്ഗ പാതകള്‍ തേടാനല്ല,,,,,,,,,,,,
ജാര സന്തതികളെ തിരിച്ചറിയുക.............

24/07/2010 ദേശാഭിമാനി ദിനപത്രത്തില്‍
കെ,ഇ,എന്റെതായി വന്ന ലേഖനം വായിക്കുവാന്‍
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ...........

കേരളം മുഴുക്കെ ഇന്ന് പ്രതികരിക്കുന്ന ജോസെഫിന്റെ കൈ വെട്ടു കേസ് തന്നെ
ആണ് കെ,ഇ,എന്നും കൈ കാര്യം ചെയ്തത്

എന്നാല്‍ ന്യൂന പക്ഷ തീവ്ര വാദ സങ്കടനയായ എന്‍.ഡി,എഫിന്റെ
ചെയ്തികളെ വിമര്‍ശിക്കുവാന്‍
ഇദ്ദേഹത്തിനു സാധിക്കുന്നില്ല.......

പകരം ഒരു ദിവ്യമായ മത പ്രഭാഷനമാണ് അദ്ദേഹം നടത്തുന്നത്

ഒരിടത് പോലും ഭീതിതമാം വിധം കേരളത്തില്‍ വലയം പ്രാപിച്ചിട്ടുള്ള
തീവ്ര വാദത്തെ എതിര്‍ക്കുവാന്‍ കെ,ഇ,എന്‍ ദൈര്യം കാണിക്കുന്നില്ല
പകരം ഏതോ മദ്രസ അധ്യാപകനെ പോലെ മതത്തിന്റെ പ്രവാചകന്‍ ആകുകയാണ്
ഇയാള്‍ .

കൈ വെട്ട്, എന്നതിന് കെ,ഇ, എന്‍ ന്‍റെ ഭാഷ കൈപത്തി കൊത്തല്‍ ആയി

പുതിയ ഒരു ഉപദേശവും കൂടി അദ്ദേഹം തീവ്ര വാധികള്‍ക്ക് നല്‍കുന്നു
ഒരു നിന്ധക്ക് പകരം പരമാവധി കൊടുക്കാവുന്ന ശിക്ഷ മറ്റൊരു നിന്ധയാനെന്നു (അത്
അതെ മാനസീക അവസ്ഥയില്‍ ഉള്ളവര്‍ക്ക് ) ഇയാള്‍ പറയുന്നു,

പിന്നീട് വരുന്നത് മുഴുവന്‍
ഖുര്‍ആനിന്റെ മഹത്വത്തെ കുറിച്ചുള്ള ഗിരി പ്രഭാഷണങ്ങള്‍ ആണ്
ഒരിടത് പോലും
എന്‍,ഡി,എഫ് തെമ്മാടി കൂട്ടങ്ങള്‍
കൊല ചെയ്ത
നമ്മുടെ പ്രിയ പെട്ട സഖാക്കളേ കുറിച്ചോ ഒരക്ഷരം പോലും ഉരിയാടാന്‍
ഇയാള്‍ക്ക് കഴിയുന്നില്ല

പകരം പറയുന്നത്

"മുന്നൂറിലേറെ തവണ ഖുറാനില്‍ ആവര്‍ത്തിക്കുന്നത്
ഒരു പദമേ ഉള്ളൂ അത് കാരുണ്യം എന്നര്‍ത്ഥം വരുന്ന
റഹ്മത്ത് എന്നാ പദം ആണ്,നിങ്ങള്‍ ആ കൈ പാതി കൊത്തിയപ്പോള്‍
ഭൂമി മാത്രമല്ല സ്വര്‍ഗ്ഗവും കരഞ്ചിരിക്കും "

ഇത് എഴുതിയത് ഏതെങ്കിലും മത പണ്ഡിതന്‍ അല്ല ,

വൈരുധ്യതത്മീക വൈരുധ്യ വാദിയുടെ സ്വര്‍ഗ്ഗ സ്വപ്‌നങ്ങള്‍ എന്തായാലും
ഒരു കമ്മുണിസ്റ്റു കാരന്റെതു അല്ല.

പകരം
ജമ-അതെ ഇസ്ലാമിയുടെയും,എന്‍,ഡി,എഫിന്റെയും
സഹചാരിയുടെതാണ്,

ഇത്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ ധൈര്യപെട്ട ദേശാഭിമാനിയോട്
സഹതാപം ആണ് തോനുന്നത്

ഇയാള്‍ ഒരു മത പ്രഭാഷകന്‍ ആയിരുന്നെങ്കില്‍
ആകാമായിരുന്നു
ഇയാള്‍ ഒരു കമ്മുണിസ്റ്റു കാരന്‍ ആണ്
അല്ലെങ്കില്‍ ആ കുപ്പായം അണിഞ്ച്ചു കൊണ്ടാണ് ഈ ലേഖനം എഴുതിയത്
എന്നതാണ് വൈരുധ്യം.

പ്രിയ കെ.ഇ.എന്‍ താങ്കള്‍ക്ക് വേണമെങ്കില്‍
സ്വര്‍ഗം കാത്തു കിടക്കാം

ഞങ്ങള്‍ കംമുനിസ്ടുകാര്‍
നരകം കാംക്ഷിക്കുന്നു
ഞങ്ങള്‍ നിഷേധികള്‍ ആണ് നിഷേധത്തിന്റെ നിഷേധം ആണ്
ഞങ്ങളുടെ കാതല്‍ ,

പുതിയ ലോകം തീര്‍ക്കാനാണ്
ഞങ്ങളെ കമ്മ്യൂണിസം പഠിപ്പിച്ചത്
അല്ലാതെ സ്വര്‍ഗ്ഗ പാതകള്‍ തെടാനല്ല .......................

Thursday, July 22, 2010

ന­മ്മു­ടെ ഹൃദ­യം മ­ത­ത്തി­ന്റെ പേ­രില്‍ മു­റി­ച്ചു മാ­റ്റാന്‍ വിട്ടു­കൊ­ടു­ക്കേ­ണ്ട­തില്ല.

പ്ര­വാ­ച­ക­നെ അ­വ­ഹേ­ളി­ക്കു­ന്നു­വെ­ന്ന് പ­റ­യു­ന്ന ചോ­ദ്യ­പേ­പ്പര്‍ പുറ­ത്തു വ­ന്ന
ഉ­ടന്‍ ത­ന്നെ ഭ്രാ­ന്തമായ വൈ­കാ­രിക­ത­യോ­ടെ­യാ­ണ് പ്ര­തി­ഷേ­ധ­ക്കാര്‍ ഇ­ട­പെ­ട്ടത്.

കേര­ളം പോ­ലെ വിവി­ധ മ­ത­വി­ഭാ­ഗ­ങ്ങള്‍ താ­മ­സി­ക്കു­ന്ന നാ­ട്ടില്‍
ഒ­രു മ­ത­ത്തി­ന്റെ പ്ര­വാ­ച­ക­നെ­തി­രെ ഒ­രു പ­രാ­മര്‍­ശ­മു­ണ്ടാ­യാല്‍
അ­തി­നെ ജ­നാ­ധി­പ­ത്യ­പ­രമാ­യ രീ­തി­യില്‍ നേ­രി­ടാന്‍ ക­ഴി­യേ­ണ്ട­തുണ്ട്.
അ­തി­ന് അ­ന്യ മ­ത­വി­ഭാ­ഗ­ങ്ങ­ളു­ടെ പോലും പിന്തു­ണ ല­ഭി­ക്കു­കയും ചെ­യ്യും.

എ­ന്നാല്‍ ന­മ്മു­ടെ മ­തേ­തര ബോ­ധം ക­പ­ട­മാ­ണെ­ന്നും
മു­സ് ലിം വി­ഷ­യ­ങ്ങള്‍ കൈ­കാ­ര്യം ചെ­യ്യാനും നീ­തി ന­ട­പ്പാ­ക്കാനും
ത­ങ്ങ­ളു­ടെ വി­ചാ­രണ കോ­ട­തി­കള്‍ മാ­ത്ര­മേ ഉ­ള്ളൂ­വെന്നും
വ്യ­ക്ത­മാ­ക്കു­ന്ന ത­ര­ത്തി­ലാ­യി­രുന്നു എന്‍ .ഡി.എഫ് ഇ­ട­പെ­ടല്‍.

മ­ത­വി­ശ്വാ­സി­ക­ളും ജ­നാ­ധി­പ­ത്യ മ­തേതര വി­ശ്വാ­സി­കളും
ഒ­രേ കൈ­പി­ടി­ച്ച് രംഗ­ത്തു വ­രേ­ണ്ട സ­മ­യ­മാ­ണിത്.


ന­മ്മു­ടെ ഹൃദ­യം മ­ത­ത്തി­ന്റെ പേ­രില്‍ മു­റി­ച്ചു മാ­റ്റാന്‍ വിട്ടു­കൊ­ടു­ക്കേ­ണ്ട­തില്ല.
മൂ­വാ­റ്റു­പു­ഴ­യി­ല്‍ റേ­ഡ­രു­കില്‍ ഒ­ഴുകിയ ചോ­ര ച­രി­ത്ര­ത്തില്‍ അ­ട­യാ­ള­പ്പെ­ട­ത്ത­പ്പെ­ട­ണം.........


Sunday, July 18, 2010

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ ...............

പ്രിയന് എന്താണ് സംഭവിക്കുന്നത്‌ ? നെയ്തുകാരനില്‍ തുടങ്ങി സൂഫിയില്‍ എത്തി നില്‍ക്കുന്ന പ്രിയന്റെ ചിത്രങ്ങളിലൂടെ നമുക്കൊരു ഓട്ട പ്രദിക്ഷിണം നടത്താം ,,,,,,,,,,,,,

നെയ്തുകാരന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ വാര്‍പ്പ് മാതൃകയില്‍ അവതരിക്കപെട്ടിരുന്ന മലയാള സിനിമകളില്‍ ഒരു വ്യതിരിക്തത തീര്‍ക്കാന്‍ പ്രിയന് സാധിച്ചു , കല കലക്ക് വേണ്ടി മാത്രമല്ല എന്നും കല ജീവത്തായ പോരാട്ടങ്ങളുടെ അവതരണം കൂടി ആണെന്നുമുള്ള പുരോഗമന മൂല്യങ്ങളുടെ നേര്‍ കാഴ്ച കൂടിയായിരുന്നു ' നെയ്തുകാരന്‍ . കേരളം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്ത വിമോചന സമരത്തിന്റെ നാറിയ മുഖം വളരെ കുറച്ചു രംഗങ്ങളില്‍ കൂടി വരച്ചിടാന്‍ പ്രിയന്റെ കൈവഴക്കത്തിനു സാധിച്ചു എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യമായി , ഇതേ വിഷയം അവതരിപ്പിച്ച ടി.വി .ചന്ദ്രന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ചിത്രം അനുഭവിപ്പിച്ച നീറ്റലുകള്‍ കുറച്ചു സീനുകളിലൂടെ അനുഭവിപ്പിക്കുവാന്‍ പ്രിയന് സാധിച്ചിരുന്നു .

ഈ ചിത്രത്തില്‍ ഇ .എം.എസ് . എന്ന യുഗ പ്രവാന്റെ ചരമതോടനുബന്ധിച്ചുള്ള ഹര്‍ത്താല്‍ തലേന്ന് കേരളത്തിലെഇറച്ചി കടക്കു മുന്പിലെയും, മദ്യ ശാലയ്ക്ക് മുന്പിലെയും വലിയ തിരക്ക് കാണിച്ച് കൊണ്ട്
മലയാളിയുടെ സാംസ്കാരീക അധപ്പതനതിന്റെ യഥാര്‍ത്ഥ ചിത്രം പ്രിയന്‍ നമ്മെ അനുഭവിപ്പിക്കുകയുണ്ടായി
ഇത്തരം ഒരു നേര്‍കാഴ്ച മലയാള സിനിമയില്‍ തീര്‍ച്ചയായും അന്യം നിന്ന് പോയതായിരുന്നു .


മുരളി എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ല്‌ കൂടിയായി ചിത്രം , മലയാള സിനിമയില്‍ സംവേധനതിന്റെ പുത്തന്‍ രീതി അനുഭവിപ്പിച്ച ജോണ്‍ അബ്രഹാമിന്റെ സംവിധാന രീതികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു പ്രിയന്റെ വേറിട്ട പരീക്ഷണം , കേരളത്തിലെ ഇടതു പക്ഷം വിശിഷ്യാ സി,പി,,എം ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു ചിത്രം.


പിന്നീട് വന്ന പുലിജന്മം എന്‍, പ്രഭാകരന്റെ നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രം ആയിരുന്നു, ഒരു നോവല്‍ സിനിമയാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പിഴവുകള്‍ പരമാവധി ലഗൂകരിച്ചു കൊണ്ടാണ് പ്രിയന്‍ ഇത് സംവിധാനം ചെയ്തത് , പ്രകൃതി ചൂഷണം മുതല്‍ കേരളത്തിലെ മുഖ്യ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ വരെ ചിത്രം അതി സൂക്ഷ്മമായി വിശകലനം ചെയ്തു . മുരളിയുടെ കാരി ഗുരുക്കള്‍ നടന്റെ നടന വൈഭവത്തിന്റെ നേര്കാഴ്ചയായി , എങ്കിലും ചിത്രത്തെ ഏറ്റെടുക്കാന്‍ സി,പി,, എം തയ്യാറായില്ല ,

വാഴ്ത്തുന്നത് ഇഷ്ട്ടപ്പെടുകയും നഗ്നത വിളിച്ചു പറയുമ്പോള്‍ പല്ലിളിക്കുകയും ചെയ്യുന്ന അഭിനവ കമ്മ്യൂണിസ്റ്റുതമ്പ്രാക്കള്‍ ഈ ചിത്രത്തെ നിഷ്കരുണം തള്ളി കളഞ്ച്ചു , അത് വഴി അവര്‍ ഒരിക്കല്‍ കൂടി മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെ അപകടകരമാം വിധം അപമാനിച്ചു,

കേരളത്തിലെ അവാര്‍ഡ്‌ committe ചിത്രത്തെ തീണ്ടാപാടകാലം മാറ്റി നിര്‍ത്തി , ഇങ്ങിനെ ഒരു ചിത്രം കേരളത്തില്‍ ഇറങ്ങിയിട്ടില്ലെന്ന പോലെയായിരുന്നു അന്ന് കേരളത്തിലെ ജൂറി തമ്പ്രാക്കള്‍ നിലപാട്വ്യക്തമാക്കിയത് , എന്നാല്‍ ഇതേ ചിത്രം വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി കൊണ്ട് ദേശീയ സിനിമാ അവാര്‍ഡു കാമ്മിടീ തിരഞ്ചെടുത്തു അത് വഴി പ്രിയന്‍ വീണ്ടും മാധ്യമങ്ങളുടെയും കേരളത്തിലെ നല്ല സിനിമയെ സ്നേഹിക്കുന്ന janagaludeyum ഹൃദയത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു , പുലിജന്മതിലും പ്രിയന്‍ തന്റെ സാമൂഹിക പ്രതിബദ്ധത ആവര്‍ത്തിച്ചു ,

ദേശീയ
പുരസ്കാരം പ്രിയനെ വീണ്ടും സി.പി..എം ന്റെ പ്രിയപ്പെട്ടവനാക്കി ....... ഡി.വൈ,എഫ്, യുടെയും മറ്റും വേദികളിലെ നിറ സാന്നിധ്യമായി പ്രിയന്‍ വീണ്ടും മാറുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത് . അപ്പോഴും പുലി ജന്മത്തില്‍ പ്രിയന്‍ ചോദിച്ച പ്രസക്തമായ ചോദ്യങ്ങള്‍ നമ്മോടു സംവധിക്കുന്നുണ്ടായിരുന്നു ...........
അന്ന് പ്രിയന്‍ മോട്ടതലയായി ജനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷന്‍ ആയി , പ്രിയന്‍ ചോദിച്ച ചോധ്യങ്ങലെക്കാലേറെഅദ്ധേഹത്തിന്റെ മൊട്ട തലയായിരുന്നു മാധ്യമങ്ങള്‍ ആഗോഷമാക്കിയത്.

പിന്നീട് വന്ന സൂഫി പറഞച്ച കഥ പ്രിയന്റെ ഏറ്റവും മോശമായ ചിത്രമായിരുന്നു എന്ന് പറഞ്ചാല്‍ അതിനു തര്‍ക്കംഉണ്ടാവുകയില്ല.
മാധ്യമങ്ങള്‍ ആഘോഷിച്ച ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ വിഭിന്നമായിരുന്നു
പ്രിയനന്ദന്റെ ജനപ്രിയ ചിത്രം എന്നായിരുന്നു അതിന്റെ ടൈറ്റില്‍ ,
കെ.പി. രാമനുണ്ണിയുടെ സൂഫിപരന്ച്ച കഥ എന്ന നോവലിന്റെ ചലച്ചിത്ര ഭാഷ്യം ആയിരുന്നു പ്രിയന്‍ ചമച്ചത്

എന്നാല്‍ നോവല്‍ മുന്നോട്ടു വച്ച മാനവീകതയുടെ നേര്കാഴ്ചയാകാന്‍ പ്രിയന് തെല്ലും കഴിഞ്ചില്ല എന്ന് പറഞ്ചാല്‍ അതില്‍ അതിശയോക്തിയുടെ അടയാളങ്ങള്‍ പോലും ഉണ്ടാകില്ല എന്നതാണ് സത്യം , നോവലിനെ സിനിമയാകാന്‍ പ്രിയന്റെ കയ്യടക്കത്തിനു സാധിക്കാതെ പോയത് ഒരു പക്ഷെ നേരത്തെ പറഞച്ച ജനപ്രിയത തന്നെ ആകാം കാരണം ,
ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം ബംഗാളി നടി ശബാന മുഖര്‍ജി ആയിരുന്നു ,
ശബാനയുടെ നഗ്നമേനിയുടെ പ്രധര്‍ഷനതിലപ്പുരം മറ്റൊന്നും കാണിക്കാതെ പ്രിയന്‍ നിന്ന് പരുങ്ങുന്ന കാഴ്ചയാണ് സൂഫിയുടെ പരാജയകാരണം , സൂം ചെയ്തു കാണിക്കുന്ന ശബാനയുടെ മേനി വടിവുകള്‍ പ്രിയനിലെ സംവിധായകനെ അല്ല അടയാളപ്പെടുതിയത് പകരം വിപണിയുടെ തന്ത്രങ്ങളില്‍ അഭിരമിച്ചു പോയ ഒരു സാധാരണ സംവിധായകന്റെ മാനസീക വ്യാപാരങ്ങള്‍ മാത്രമാണ് ,
പ്രിയന്റെ ചിത്രങ്ങളെ സ്നേഹിച്ച അദ്ധേഹത്തിന്റെ കാഴ്ചക്കാരെ തെല്ലൊന്നുമല്ല ജനപ്രിയതഅലോസരപ്പെടുത്തിയത് , കെ,പി, കുമാരന്റെ രാമാനം എന്ന ചിത്രത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ സൂഫിക്കായില്ല ,

കോഴികോട് ഫിലിം ഫെസ്ടിവെളില്‍ ഉത്ഗാടന ചിത്രമായി തിരഞ്ചെടുത്ത പുലിജന്മം ചില സാങ്കേതീകകാരണങ്ങളാല്‍ അന്ന് പ്രധര്ഷിപ്പിക്കാന്‍ കഴിഞ്ചിരുന്നില്ല , പ്രദര്‍ശന ദിവസം ചിത്രത്തിന്റെ രീലുകലുടെ അരികുകള്‍ കത്രി കൊണ്ട് ആരോ മുറിച്ചു കളഞ്ചിരുന്നു , ആകെ അന്ന് ചിത്രത്തിന് രണ്ട് പ്രിന്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് , അന്ന് കോഴിക്കോട് ടാഗോര്‍ സെന്റനറി ഹാളിന്റെ അരികില്‍ വെറും നിലത്തു എന്റെയും, സുനീഷിന്റെയും മുന്നില്‍ കരഞ്ചിരുന്ന പ്രിയന്‍ കുറച്ചൊന്നുമല്ല ഞങ്ങളെ വേദനിപ്പിച്ചത് , പ്രിയനെ ആണിപ്പോള്‍ മലയാളിക്ക് നഷ്ട്ടമായത് ,
ജോണ്‍ അബ്രഹാമിന്റെ പാത പിന്തുടര്‍ന്ന് ജനപക്ഷത് നിലയുറപ്പിച്ച പ്രിയനെ ആണ് ഞങ്ങള്‍ക്ക് വേണ്ടത് അല്ലാതെ മാധ്യമ പെക്കൂതുകളില്‍ പുളകിതനാകുന്ന പുതിയ പ്രിയനെ അല്ല ,
കാതില്‍ കടുക്കനിട്ടു കോട്ടനിഞ്ചു നില്‍ക്കുന്ന അഭിനവ പ്രിയനെക്കാളും
സാമൂഹിക പ്രതിബദ്ധത തീര്‍ച്ചയായും നരച്ച സ്ടോന്‍ വാഷ്‌ ഷര്‍ട്ടും പരുക്കന്‍ ജീന്‍സും അണിഞ്ച്ച പഴയ പ്രിയനില്‍ഞങ്ങള്‍ കാണുന്നു.

ജനപ്രിയതയുടെ അളവ് കൊലുകള്‍ക്കപ്പുറത്തു പ്രിയനില്‍ നിന്നും കേരളം ഇനിയും പലതും പ്രതീക്ഷിക്കുന്നുണ്ട്
................

Thursday, July 15, 2010

കേരള ജനതയ്ക്ക് എന്തു പറ്റി ?കേരള ജനതയ്ക്ക്
എന്തു പറ്റി ?
പ്രതികരണത്തിന്റെ
തീ പാഠങ്ങള്‍ കെട്ടഴിച്ചു വിടുന്ന പഴയ മലയാളി
ഇന്നെവിടെ ?
നമ്മള്‍ ഇവിടെ ജിവിക്കുന്നത് പൂര്‍വികരുടെ
ത്യാഗത്തിന്റെ മറ പറ്റികൊണ്ടാണ്
എന്നാല്‍ അടുത്ത തലമുറയ്ക്ക് നാം കൈമാറുന്ന
കേരളം എങ്ങിനെ ഉള്ളതാണ് ?
ശാന്തവും, സുന്ദരവുമായ ഒരു കേരളം ആകണം നാം
പുതു തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്
ഇല്ലെങ്കില്‍ വരുന്ന തലമുറയുടെ ചോദ്യങ്ങള്‍ക്ക്
മുന്‍പില്‍ നമുക്ക് പകച്ചു നിക്കേണ്ടി വരും ..................

കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കാര്യം ഇല്ല .........

80 കളിലെ ക്ഷുഭിത യൌവ്വനങ്ങളെ ആരാണ് വന്ധ്യംകരണം നടത്തിയത് എന്നുള്ളതാണ് ചോദ്യം നോയമ്പ് കാലത്ത് അങ്ങാടിയില്‍ പരസ്യമായിരുന്നു ചായ കുടിച്ച മുസ്ലിം കമ്മുനിസ്ടിന്റെ സ്ഥാനത്ത് ആരാണ് അഞ്ചു നേരവും നിസ്കരിക്കുന്ന ,അല്ലെങ്കില്‍, അമ്പലത്തില്‍ തൊഴുതു കുമ്പിടുന്ന , ജ്ഞാനസ്നാനം സ്വീകരിക്കപെടുന്ന കംമുനിസ്റിനെ പ്രതിഷ്ട്ടിച്ചത് ഇപ്പോള്‍ മതമാണ്‌ വലുത് കമ്മുനിസമല്ല കെ.ടി .മുഹമ്മദ്‌ ഇത് ഭൂമിയാണ്‌ എഴുതിയത് ഇടതു പക്ഷം ഉഴുതു മറിച്ച വിപ്ലവ ഭൂമിയിലെ ഫല ഭൂവിഷ്ട്ടതയില്‍ ഇരുന്നു കൊണ്ടാണ് നരകത്തില്‍ കത്തുന്ന തീക്കു മുകളില്‍ മുടിനാരെഴ ഏഴായി പകുത്തു കെട്ടിയ പാലത്തിലൂടെ നടത്തിക്കുമെന്ന ചോദ്യത്തിനു കുട്ടിയുടെ മറു ചോദ്യം ഉണ്ട് ഈ കത്തുന്ന ചൂടില്‍ മുടിനാരു കരിഞ്ചു പോകില്ലേ എന്ന് ഇത്തരത്തില്‍ ഒരു വിമര്‍ശനം ഉന്നയിക്കാന്‍ ഇന്ന് കേരളത്തിലെ ഒരു എഴുത്ത് കാരന് സാധിക്കുമോ എന്നുള്ളതാണ് ചോദ്യം കേവലം ഒരു നായിന്റെ മോന്‍ വിളിയില്‍ കൈപത്തി അറ്റ് വീഴുന്ന ഇടമായി മാറിയിരിക്കുന്നു നമ്മുടെ സ്വന്തം ഇടതു പക്ഷ ഭൂമിക കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കാര്യം ഇല്ല കൈമോശം വന്നു പോയ മൂല്യങ്ങളെ തിരിച്ചു പിടിക്കുക അല്ലാതെ വലിപ്പതരം പറഞ്ചു പേടിപ്പിക്ക അല്ല വേണ്ടത് ഇനിയും ഈ മണ്ണില്‍ ദൈവത്തിന്റെ അവകാശികളും , ഇത് ഭൂമിയാണും പിറക്കട്ടെ ............ ഇല്ലെങ്കില്‍ നമുക്ക് തസ്ലീമയെ സംരക്ഷിക്കാനും , എം,എഫ് ,ഹുസൈന് വേണ്ടി വാദിക്കാനും സല്‍മാന്‍ റുഷ്ദിയെ അടയാള പ്പെടുത്താനും ആകാതെ പോകും .......