Monday, August 30, 2010

ആവിഷ്കാര സ്വാതന്ത്രം

സരസ്വതി ദേവിയെ നഗ്നയായി ചിത്രീകരിച്ചു എം.എഫ്.ഹുസൈന്‍ , മറ്റു ഹിന്ദു ദൈവങ്ങളെ മോശമാക്കി ചിത്രീകരിച്ചു എം.എഫ് .ഹുസൈന്‍ ,,,,,,,,,,,,,,,
സാത്താനിക് വേര്സോസ് എഴുതികൊണ്ട് ഇപ്പോഴും പ്രവാസിയായി ജീവിക്കേണ്ടി വരുന്നു സല്‍മാന്‍ രുഷ്ധിക്ക്,
ലജ്ജ എഴുതിയതിന്റെ പേരില്‍ തസ്ലീമ ഇപ്പോഴും പീടിപ്പിക്കപ്പെട്ടുകൊണ്ടിരിക്ക
ുന്നു ,
കാലങ്ങള്‍ക്ക് മുന്‍പ് ക്രിസ
തുവിന്റെ ആറാം തിരുമുറിവ് നാടകം കേരളത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചു,
ഇത് ഭൂമിയാണ്‌ നാടകത്തിലൂടെ ഇസ്ലാമിലെ അന്ധ വിശ്വസജടിലതകളെ ചോദ്യം ചെയ്തു കൊണ്ട് കെ.ടി മുഹമ്മദു ഇസ്ലാമിക മാമൂലുകളെ ചോദ്യം ചെയ്തു ,
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വി,ടി, നവോധാനത്തെ കൈപിടിച്ചുയര്‍ത്തി ..................
 

ഇത്രയും പറയുന്നത് ഇടതു പക്ഷവും , യുവജന പ്രസ്ഥാനങ്ങളും മേല്പരന്ച്ച കാര്യങ്ങളോട് ഈ കാലമത്രയും സംവധിച്ച രീതി എടുത്തു കാണിക്കാനാണ്
ആവിഷ്കാര സ്വാതന്ത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍ ആയിരുന്നു ഇടതുപക്ഷത്തിനു ഇതൊക്കെ
എന്നാല്‍ ഇപ്പോള്‍ ഇടതു പക്ഷത്തിനും യുവജന പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും എന്ത് പറ്റി?
കൈവെട്ടു സംഭവത്തില്‍ ജോസഫ്‌ ചെയ്തത് കടുത്ത അപരാധം ആണെന്ന് ഇടതു പക്ഷവും,യുവജന നേതാക്കളും പരസ്യമായി പ്രതികരിക്കുന്നു ?
ഇത് എങ്ങിനെ സംഭവിക്കുന്നു ?
അപ്പോള്‍ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രം എവിടെ ?
മുഹമ്മദ്‌ എന്നാ പേരുള്ള ആരെയും ഇനിമേലില്‍ വിമര്‍ശന വിധേയരാക്കാന്‍ പാടില്ലാ എന്നാണോ ഇവരുടെ പുതിയ വെളിപാടുകള്‍ ? 

അങ്ങിനെ എങ്കില്‍
ശിവസേനയെ നിങ്ങള്‍ എങ്ങിനെ എതിര്‍ക്കും ?
ആയത്തുള്ള ഖോമൈനിയെ എങ്ങിനെ എതിര്‍ക്കും?
ബംഗ്ലാദേശ് ഭരണകൂടത്തെ എങ്ങിനെ എതിര്‍ക്കും ?
തിരുസഭയെ എങ്ങിനെ വിചരണ  ചെയ്യും ?
 

ജോസഫ്‌ ചെയ്തത് കടുത്ത അപരാധം ആണെന്ന് പൊതു വേദിയില്‍ പ്രസങ്ങിക്കുന്ന ഇടതു നേതാക്കളും , യുവാജന്‍ നേതാക്കളും ഈ പ്രസ്ഥാനം മുന്നോട്ടുവച്ച മൂല്യങ്ങള്‍ മറന്നു പോകരുത്
അധ്യാപകന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തിയ കേരളഭാരനകൂടം ഇനി മേല്‍ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ പറ്റി ഗിരി പ്രഭാഷണങ്ങള്‍ നടത്തരുത് ..........

Sunday, August 15, 2010

മദനിയെ ഉടന്‍ അറസ്റ്റ് ചെയ്യുക .......

എങ്ങിനെ ഒക്കെ ആണ് ഒരു സംസ്ഥാനത്തെ ക്രമസമാധാന വകുപ്പിനെ
അപമാനിക്കുക എന്നാണു ഇപ്പോള്‍ ഭരണാധികാരികള്‍
ചിന്തിക്കുന്നത് എന്ന് തോനുന്നു

ലളിതമായി പറഞ്ചാല്‍
കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിപ്പിച്ച ഒരാളെ എത്ര കാലം സാങ്കേതികത്വം
പറഞ്ചു സംരക്ഷിക്കും ?

കേരള പോലീസ് ഇത്രയും കാലം ഇന്ത്യക്ക് അഭിമാനം ആയിരുന്നു
പത്തുരൂപ കൈകൂലികിട്ടിയാല്‍ ഓച്ചനിച്ചു നില്‍ക്കുന്ന തമിഴന്‍,കന്നഡ
പോലീസിന് മുന്‍പില്‍ അഭിമാനത്തോടെ ഉയര്‍ന്നു നിന്ന നമ്മുടെ പോലീസിന്റെ
മനോ വീര്യത്തെ ആണ് ഇപ്പോള്‍ ഭരണകൂടം അപമാനിക്കുന്നത് .

ആയിരതിലതികം വരുന്ന d.y.f.i.  അല്ലെങ്കില്‍ c.p.m.   പ്രവര്‍ത്തകരെ ഒക്കെ
എങ്ങിനെ ആണ്
കൈകാര്യം ചെയ്യുക എന്ന് കൃത്യമായി അറിയുന്ന പോലീസ് ആണ്
കേവലം 250 ല്‍ താഴെയുള്ള മനോധൈര്യം പോലും ഇല്ലാത്ത p.d.p. കാര്‍ക്ക് മുന്‍പില്‍
വിറങ്ങലിച്ചു നില്‍ക്കുന്നത് ?

ഇത്രയും മോശമായ ഒരു സംഭവം കേരളത്തില്‍ റിപ്പോര്ട് ചെയ്യപെടുന്നത് തന്നെ
സംസ്ഥാനത്തിന് മാനക്കേടാണ്

പൂന്തുറ സിറാജിന്റെ ഒക്കെ ആത്മ ധൈര്യം കേരളീയര്‍ ചാനലുകളിലൂടെ
നേരിട്ട് കണ്ടതാണ്
സമരത്തിനിടയില്‍ നിന്നും പോലീസിനെ പേടിച്ചു
മതില്‍ ചാടി ഓടിയ സിറാജിനെ കേരളം മറന്നിട്ടില്ല .

പിന്നെ
ഇത് ഒരു മതത്തിന്റെ പ്രശ്നം ആയി ഭരണ കൂടം വിലയിരുത്തുന്നു
എങ്കില്‍
അത് അങ്ങേയറ്റം മണ്ടത്തരം ആണെന്ന് ,ഒരു മതവും ഭീകരതയെ അനുകൂലിക്കുന്നില്ല
എന്ന് തിരിച്ചറിയുക,

ഭാസുര ചന്ദ്രനെ പോലുള്ള പര നാറികള്‍
c.p.m. സഹയാത്രികരുടെ പേരും പറഞ്ചു ആളാകാന്‍
ആണ് ശ്രമിക്കുന്നത്

ഇനിയും അറസ്റ്റ് നീണ്ടു പോയാല്‍
തകരുക സംസ്ഥാനത്തിന്റെ മൊത്തം പ്രതിചായയാണ്‌ .. 
മദനിയുടെ പേരില്‍ അടിച്ചിറക്കുന്ന പോസ്റ്ററുകള്‍ പോലും നമ്മുടെ നീതിന്യായ വ്യവസ്ഥയെ 
ചോദ്യം ചെയ്യുന്നതാണ്????????????

Wednesday, August 11, 2010

മദനിയുടെ അറസ്റ്റ് .........

സാങ്കേതികത്വം പറഞ്ചു നീട്ടി കൊണ്ട് പോകേണ്ടതല്ല 
ഈ രാജ്യദ്രോഹിയുടെ അറസ്റ്റ് ,
കഴിന്ച്ച ലോകസഭ തെരഞ്ചെടുപ്പില്‍ ഈ മനുഷ്യനെ ആനയിച്ചു കൊണ്ട് നടന്നതിന്റെ 
പാപ ഭാരം പോലും ഇതുവരെ കഴുകി കളയാന്‍ ആയിട്ടില്ല 
ഇനിയും മദനിയെ സംരക്ഷിച്ചാല്‍ 
ബസുകള്‍ കത്തിച്ചു കൊണ്ടും,അന്യ ദേശത്തേക്ക് പാക്കിസ്ഥാന് വേണ്ടി ആളുകളെ 
രിക്രുറ്റ് ചെയ്തുകൊണ്ടും 
അവര്‍ സംസ്ഥാനത്തെ അപമാനിച്ചു കൊണ്ടിരിക്കും 
സംസ്ഥാനത്ത് ഒരു രാഷ്‌ട്രപതി വന്നു എന്നത് കൊണ്ടും ,
ദേശ വിരുദ്ധരുടെ ഒരു ജാഥ തടയുവാനുണ്ട് എന്നുള്ളത് കൊണ്ടും 
സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന ഒരു കാന്‍സര്‍ അണുവിനെ
അറസ്റ്റു ചെയ്യാന്‍ ഉള്ള പോലീസെ ഇവിടെ ഇല്ല എന്ന് പറയുന്നത് 
തീര്‍ച്ചയായും നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുകയാണ്‌ 
ഈ നിസ്സങ്ങതയാണ് അല്ലെങ്കില്‍ പിന്തുണയാണ് 
ജോസെഫിന്റെ കൈ വെട്ടുന്നിടതെക്ക് 
കേരളത്തെ കൊണ്ട് ചെന്നെത്തിച്ചത് 
ഇനി ഇപ്പോള്‍ റംസാന്‍ കഴിയട്ടെ എന്ന് കൂടി 
ചിന്തിച്ചാല്‍ പെരുത്ത്‌ സന്തോഷം ആകും 
മദനി സാഹിബ്ബിന് ,
അപ്പോഴേക്കും 
പനിയും.കുഷ്ട്ടവും ഒക്കെ വേണമെങ്കില്‍ അടയാള പ്പെടുത്തുകയും ആവാം 
കംമുനിസ്ടുകാരാ താങ്കള്‍ ആരെയാണ് ഭയപ്പെടുന്നത് ??????????????????/
ഇത്രക്ക് കുരന്ച്ച  പോലീസെ കേരളത്തില്‍ 
ഉള്ളൂ എങ്കില്‍ 
എമ്പ്ലോയ്മെന്റ് എക്ഷേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തു ജോലിക്ക് 
കാത്തു കിടക്കുന്നവനെ തെരെന്ചെടുക്കുക  
മദനിയുടെ പേരില്‍ അവരെങ്കിലും രക്ഷപെടട്ടെ .....................

പൊന്നാനിയില്‍ പാഴായി പോയ വൃത്തികെട്ട പരീക്ഷണങ്ങള്‍ 
ഈ തെരഞ്ചെടുപ്പ് കാലത്ത് 
ജനങ്ങളെ വീണ്ടും ഒര്മിപ്പിക്കനാണോ 
സഖാവ് കോടിയേരി താങ്കള്‍ ശ്രമിക്കുന്നത്?

ഇവര്‍  ഒരു  പ്രതീകമാണ്  ,കെട്ട്  പോയ  കാലത്ത്  ഇങ്ങിനെയും  ഒരു  ബദല്‍  സാധ്യമെന്ന് 
കാലത്തോട്  വിളിച്ചു  പറയുകയാണ്‌  ഈ  ദമ്പതികള്‍ 

ബിനോയ്‌  വിശ്വത്തിന്  അഭിവാദ്യങ്ങള്‍  കോടികളുടെ  കിലുക്കവുമായി 
കമ്മുനിസ്റ്റ്‌  മക്കളുടെ  കല്യാന  മാമാങ്കം  കണ്ടവര്‍ 
ആണ്  കേരളീയര്‍  
ഇങ്ങിനെയും  ചില  കംമുനിസ്ടുകള്‍  പ്രതീക്ഷയായെങ്കിലും  ഇവിടെ  ജീവിച്ചിരിക്കട്ടെ  ..............

ഒരു മിശ്ര വിവാഹം അല്ല ഇവിടുത്തെ വിഷയം 
എന്ന് ചിന്തിക്കുമല്ലോ ???????????

Monday, August 9, 2010

red youngs vellimadukunnu

റെഡ്  യങ്ങ്സ്   വെള്ളിമാടുകുന്നിന്റെ  വിവിധ  വര്‍ഷങ്ങളിലെ  പരിപാടികല്‍.....

  പ്രതി സന്ധി കാലത്ത് പ്രത്യാശക്കു കാവല്‍ നില്‍ക്കുന്നവന്‍ ആയിരിക്കണം ഒരു യഥാര്‍ത്ഥ കമുനിസ്റ്റു കാരന്‍ ,,,,,,,,,,,,,,,,, ലാല്‍സലാം

Thursday, August 5, 2010

ഭരത് മുരളി മരിക്കാത്തഓര്‍മ്മകള്‍ ........


മലയാളത്തിന്റെ മഹാ നടന്‍ അരങ്ങ് ഒഴിഞ്ചിട്ട് ഇന്ന്
ഒരു വര്‍ഷം തികയുന്നു .
മലയാള സിനിമയില്‍ നാട്യങ്ങളില്ലാതെ
പച്ചയായ അഭിനയ രീതി ആയിരുന്നു മുരളി കാഴ്ച വച്ചത്
പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ടാകാം
മുരളി എന്നും ധിക്കാരി എന്ന് അറിയപ്പെട്ടത്
തീര്‍ച്ചയായും മുരളിയുടെ ഇരിപ്പിടം മുരളി തന്നെ സ്വയം
നേടിയെടുതതായിരുന്നു
ഈ ധിക്കാരിയുടെ കാതല്‍ മനുഷ്യ സ്നേഹം ആയിരുന്നു
നല്ല ഒരു കംമുനിസ്ടുകാരനെ കൂടിയാണ്
മുരളിയുടെ വിയോഗത്തിലൂടെ കൈരളിക്കു
നഷ്ട്ടമായത് ...............
ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നു...

Sunday, August 1, 2010

page

സരോവരത്തേക്ക് സ്വാഗതം


കോ­ഴി­ക്കോ­ട് എ­ന്തു­ണ്ട് കാ­ണാന്‍. തി­ന്നാന്‍ കോ­ഴി­ക്കോടന്‍ ഹല്‍­വ്വ­യു­ണ്ട് വ­റു­ത്ത­കാ­യ­യു­ണ്ട് കോ­ഴി­ബി­രി­യാ­ണി­യു­മുണ്ട്. എ­ന്നാല്‍ ന­ഗ­ര­ത്തില്‍ ഒ­രു മാ­നാ­ഞ്ചി­റ­യല്ലാതെ കാ­ണാന്‍ എ­ന്താ­ണു­ള­ളത്. തെ­ക്കു­നി­ന്നു­വ­ന്ന എ­ന്റെ ഒ­രു സു­ഹൃ­ത്താ­ണ് ഇ­ങ്ങനെ­ചോ­ദി­ച്ചത്. ഒ­ന്ന് സ്വ­സ്­ഥ­മാ­യി പ്ര­ണ­യി­ക്കാന്‍­പോ­ലും പ­റ്റാ­ത്ത ന­ഗ­രം.

എ­ന്നാല്‍ അത്ത­രം ആ­രോ­പണ­ങ്ങ­ളൊ­ക്കെ ഇ­ന്ന് മാ­റി­യി­രി­ക്കു­ന്നു. ന­ഗ­ര­ത്തി­ന്റെ വീര്‍­പ്പില്‍ നി­ന്ന് മു­ട്ട­ലൊ­ഴി­വാ­ക്കാ­നും സ്വ­സ്ഥ­മാ­യി കുശ­ലം പ­റ­യാനും പ്ര­ണ­യി­ക്കാ­നും പറ്റി­യ ഒ­രിടം. അ­താ­ണ് പു­തു­താ­യി ഉ­ത്­ഘാട­നം ചെ­യ്യ­പ്പെ­ട്ട സ­രോവ­രം ബ­യോ­പാര്‍­ക്ക്. ഉ­ദ്­ഘാട­നം ചെ­യ്­ത് ര­ണ്ട് വര്‍­ഷ­മാ­യെ­ങ്കിലും കോ­ഴി­ക്കോ­ട്ടു­കാ­രെ സം­ബ­ന്ധി­ച്ച് സ­രോവ­രം ഇന്നും പുതി­യ പാര്‍­ക്കു­ത­ന്നെ­യാ­ണ്.

ന­ഗ­ര­ത്തി­ന്റെ അ­ഴു­ക്കു­കൂ­ന­യാ­യി മാ­റാ­നി­ട­യു­ണ്ടാ­യി­രു­ന്ന 200 ഏ­ക്കര്‍ സ്ഥ­ല­മാ­ണ് ക­ണ്ടല്‍ പാര്‍­ക്കാ­യി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നത്. സു­ന്ദ­രമാ­യ ന­ട­പ്പാ­തയും നി­ഗൂ­ഢമാ­യ ക­ണ്ടല്‍­വ­ന­ങ്ങ­ളു­ടെ ഇ­രുട്ടും ഇ­ട­യ്­ക്കി­ടെ ഇ­ഴഞ്ഞു­പോ­കു­ന്ന ചെ­റു പാ­മ്പു­ക­ളും പ­ക്ഷി­ക­ളും. ന­ഗ­ര­ത്തി­ന്റെ ശ്വാ­സ­കോ­ശ­ങ്ങ­ളാ­ണ് പാര്‍­ക്കു­ക­ളെ­ന്ന് എ­വിടെയോ പറ­ഞ്ഞ­തോ­ര്‍­മ്മ­വന്നു. വീര്‍­പ്പു­മു­ട്ടു­ന്ന ന­ഗ­ര­ത്തി­ന് ശ്വ­സി­ക്കാന്‍ ശു­ദ്ധ­വാ­യു ല­ഭ്യ­മാ­ക്കു­ന്ന ഓ­ക്‌­സി­ജന്‍ ഫാ­ക്ട­റി­കാ­ണ് എല്ലാ പാര്‍­ക്കു­ക­ളും.

സ­രോവരം ബയോ പാര്‍­ക്കി­ലേ­ക്ക് ക­ട­ന്നു­വ­രു­ന്നവ­രെ സ്വാഗ­തം ചെ­യ്യു­ന്ന­ത് ഒ­രു കൂ­റ്റന്‍ സ്വാ­ഗ­ത ക­മാ­ന­മാ­ണ്. ചെ­ങ്കല്ലില്‍ കൊ­ത്തി­യെ­ടു­ത്ത­ ഭീ­മന്‍ തൂ­ണു­കള്‍­ക്കു­ള­ളില്‍ സെ­ക്ക്യൂ­രി­റ്റി­ക്കാ­രു­ടെ മു­റി­യാണ്. ഒ­രു ചെ­ങ്കല്‍ മു­റി എ­ന്നു­വേ­ണ­മെ­ങ്കില്‍ പ­റ­യാം. ക­വാ­ടം കട­ന്ന് അ­ക­ത്തെ­ത്തി­യാല്‍ നീ­ണ്ട ന­ട­വ­ഴി­യാണ്. എ­റ­ണാ­കുള­ത്തെ മ­റൈന്‍ ഡ്രൈ­വി­നെ­യാ­ണ് ആ ന­ട­വ­ഴികള്‍ അ­നു­സ്­മ­രി­പ്പി­ച്ച­ത്.

സ­മാ­ന്ത­രമാ­യ ര­ണ്ട് ന­ട­വ­ഴികള്‍. ഒ­ന്ന് പ­ച്ച­ ക­റു­ത്തി­രു­ണ്ട് ക­ണ്ടല്‍­ക്കാ­ടി­നെയും മ­റ്റേ­ത് പ്രസി­ദ്ധമാ­യ ക­നോ­ലി­ ക­നാ­ലി­നെയും അ­തി­രി­ടുന്നു. വ­ഴി­യ­മ്പ­ല­ങ്ങള്‍ പോ­ലെ ന­ട­വ­ഴി­യ­രി­കില്‍ ചെറി­യ ചെ­ങ്കല്‍ തൂ­ണു­ക­ളോ­ടു­കൂടി­യ വിശ്ര­മ കേ­ന്ദ്ര­ങ്ങ­ളു­ണ്ട്. ഗ്രാ­നൈ­റ്റും മാര്‍­ബി­ളും പാകി­യ ത­റ­ക­ളു­ടെ ത­ണു­പ്പില്‍ പ്ര­ണ­യി­നി­കള്‍ സ­ങ്ക­ട­ങ്ങള്‍ പ­റ­ഞ്ഞി­രി­പ്പുണ്ട്. എല്ലാ പ്ര­ണ­യി­നി­ക­ളു­ടെ മു­ഖത്തും വല്ലാ­ത്ത സ­ങ്ക­ട­മാ­ണെ­ന്ന് എ­നിക്കു­തോന്നി. ജീവി­ത ഭാ­ര­ത്തി­ന്റെ ചി­ന്ത­ക­ളാകുമോ അ­ത് എ­ന്ന­റി­യില്ല. വ­ഴി­നീ­ളെ ക­ണ്ട എല്ലാ പ്ര­ണ­യി­നി­കള്‍­ക്കും ഒ­രേ ഭാ­വം.

ക്ഷ­മിക്ക­ണം, പ­റ­ഞ്ഞു­വ­രുന്ന­ത് പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചല്ല­ല്ലോ. അ­ല്ലെ­ങ്കിലും പ്ര­ണ­യി­നി­ക­ളെ­പ­റ്റി­പ­റ­യാ­തെ ഏ­തെ­ങ്കിലും പാര്‍­ക്കി­നെ­പ­റ്റി­യു­ള­ള വി­ശേഷ­ണം പൂര്‍­ണ്ണ­മാ­കു­മെ­ന്ന് എ­നിക്കു­തോ­നു­ന്നില്ല. ഇ­ല­പ്പ­ച്ച­ക­ളു­ടെ ഇ­ട­യില്‍ അ­വര്‍ അ­വ­രു­ടെ സ്വ­പ്‌­ന­ങ്ങള്‍ പ­റ­യ­ട്ടെ. സ്വ­സ്ഥ­മാ­യി അല്‍­പ്പ­നേ­ര­മി­രു­ന്നോ­ട്ടെ.

സ­മാ­ന്ത­രമാ­യ ന­ട­പ്പാ­ത­കളു­ട മ­ധ്യ­ത്തില്‍ ആ­മ്പല്‍­പ്പൂ­ക്ക­ു­ള­മാണ്. അ­തി­നു­ കു­റു­കെ ക­ട­ക്കാന്‍ നല്ല ര­സി­കന്‍ പാ­ല­വും പ­ണി­തി­ട്ടു­ണ്ട്. മു­ന്നോ­ട്ടി­നിയും ന­ട­ന്നാല്‍ ന­മ്മള്‍ ക­ളി­പ്പൊ­യ്­ക­യി­ലെ­ത്തും. ചെറി­യ പെ­യ്­ക­യില്‍ പെ­ഡല്‍ ബോ­ട്ടു­കളും തു­ഴ­ബോ­ട്ടു­ക­ളു­മുണ്ട്. ക­ളി­പ്പൊ­യ്­ക­യു­ടെ ഏ­താ­ണ്ട് മ­ധ്യ­ഭാഗ­ത്ത് തേക്ക­ടി ത­ടാ­ക­ത്തി­ലെ ഉ­ണങ്ങി­യ മ­ര­ക്കു­റ്റി­കള്‍ പോ­ലെ ഒ­രു ഉ­ണങ്ങി­യ ക­ണ്ടല്‍ മരം. അ­തില്‍ നിറ­യെ നീര്‍­ക്കാ­ക്കയും കൊ­ക്കു­ക­ളും.

നീര്‍­ക്കാ­ക്കകള്‍ ഒ­രുവ­ട്ടം നീ­റ്റി­ലി­റ­ങ്ങി­യാല്‍ ചി­റ­കു­കള്‍ വി­രിച്ച് ഈ മ­ര­ത്തിന്‍ മു­ക­ളില്‍ വ­ന്നി­രി­ക്കും. ന­ന­ഞ്ഞൊട്ടി­യ ചി­റ­കു­കള്‍ കാ­റ്റി­ലു­ണ­ക്കാ­നാ­ണിങ്ങ­നെ നി­വര്‍­ത്തി­പ്പി­ടി­ച്ചി­രി­ക്കു­ന്നത്. ചി­ല­പ്പോള്‍ ചു­ണ്ടില്‍ ഏ­തെ­ങ്കി­ലും പ­രല്‍ ­മ­ത്സ്യ­ങ്ങ­ളു­മു­ണ്ടാ­കും.

ഈ ക­ണ്ടല്‍ കാ­ടു­കള്‍ പ­ല പ­ക്ഷി­ക­ളു­ടെയും ആ­വാ­സ­കേന്ദ്രം കൂ­ടെ­യാണ്. സു­ര­ക്ഷി­ത­മാ­യി മു­ട്ട­യി­ടാനും വി­രി­യി­ക്കാനും ക­ണ്ടല്‍­കാ­ടു­കള്‍ ഇ­വര്‍­ക്ക് പ്ര­യോജനം ചെ­യ്യു­ന്നു­ണ്ട്.സുരക്ഷിതമായി മുട്ടയിടാന്‍ മത്സ്യങ്ങള്‍ കണ്ടല്‍ വേരുകളെ ആശ്രയിക്കാറുണ്ട്. ഇതു­കൊ­ണ്ടു­ത­ന്നെ­യാ­ണ് ക­ണ്ടല്‍ വ­ന­ങ്ങള്‍ അതീ­വ പ്രാ­ധാ­ന്യ­മു­ളള ജൈവ വൈ­വി­ധ്യ കേ­ന്ദ്ര­ങ്ങ­ളാ­യി അ­റി­യ­പ്പെ­ടു­വ­ന്ന­ത്.

വെ­റ്റ് ലാന്റു­ക­ളൊ­ക്കെ വെ­യ്­സ്റ്റ് ലാന്റു­ക­ളാ­യി­ട്ടാ­യി­രു­ന്നു പ­ലരും ക­ണ്ടി­രു­ന്നത്. എ­ന്നാല്‍ സ­രോവ­രം, ക­ണ്ടല്‍ പാര്‍­ക്കാ­യ­തോ­ടെ അ­തി­ന്റെ ജൈ­വ­വൈ­വി­ധ്യ­ത്തെ ഒ­രു പ­രി­ധിവ­രെ സം­ര­ക്ഷി­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടു­ണ്ട്. ഇ­ന്ന് ന­ഗ­ര ഹൃ­ദ­യ­ത്തി­ലെ സം­രക്ഷിത പ­ച്ച­തു­രു­ത്താ­ണ് സ­രോവ­രം ബയോ പാര്‍­ക്ക്. ഒരു കാലത്ത് നഗരം വീര്‍പ്പുമുട്ടിച്ച കണ്ടല്‍കാടുകളിലെ നീര്‍ക്കാക്കകളും പക്ഷികളും ചിത്രശലഭങ്ങളും ചെറുമീനുകളും ഭൂമിയുടെ അവകാശികളായി ഇവിടെ സുരക്ഷിതമായി ജീവിക്കുന്നു.

കേരള മുഖ്യമന്ത്രി വി .എസ് ൨അച്ചുടാനതറെയും ,എം.എല്‍,എ ,എ, പ്രദീപ്‌ കുമാറിന്റെയും ചിട്ടയായ പ്രവര്‍ത്തനം ആണ് ഇത്തരം ഒരു ബയോ പാര്‍ക്ക്‌ യാധാര്ത്യമാകുവാന്‍ സാധിച്ചത് ,,,,,,,,,,,,,,പിണറായി സഖാവേ ഇപ്പോള്‍ പാര്‍ട്ടിയാണു ശരി

പിണറായി സഖാവേ ഇപ്പോള്‍ പാര്‍ട്ടിയാണു ശരി

പി സുരേന്ദ്രന്റെ തുറന്ന കത്ത്

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തില്‍ സ്വത്വവാദവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച സജീവമാണല്ലോ?. സ്വത്വവാദം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് താങ്കള്‍ വ്യക്തമാക്കുകയും ചെയ്തു. വൈകിയാണെങ്കിലും മുസ്ലിം മതമൗലിക വാദത്തെ ശക്തമായി എതിരിടാന്‍ താങ്കള്‍ ആര്‍ജവം കാണിച്ചു. കേരളത്തിലെ ഒരു എളിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അങ്ങേക്ക് എന്റെ അഭിനന്ദനങ്ങള്‍. മുമ്പും പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ നിശബ്ദരായപ്പോള്‍ മുസ്‌ലിം മത തീവ്രവാദത്തിനെതിരെ ശബ്ദിക്കാന്‍ താങ്കള്‍ ധീരത കാണിച്ചിട്ടുണ്ട്.

താങ്കളെപ്പോലുള്ള ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്ത് കഴിഞ്ഞിട്ടും സാംസ്‌കാരിക രംഗത്ത് സ്വത്വവാദത്തിന്റെയും വംശീയവാദത്തിന്റെയും നിഴലുകള്‍ വീണു കിടക്കുന്ന മുസ്‌ലിം മതമൗലികവാദികളുമായുള്ള തന്റെ ബാന്ധവം കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടരുകയും ചെയ്യുന്നു. സ്വത്വവാദത്തിന്റെ മറപിടിച്ച് കടുത്ത വംശീയവാദമാണ് കുഞ്ഞഹമ്മദും പോക്കറും ഉയര്‍ത്തിയതെന്ന് താങ്കളുടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. വംശീയ വാദം എന്നത് അപരനോടുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവും പടര്‍ത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. ആര്‍ എസ് എസ് പോലുള്ള ഹിന്ദു രാഷ്ട്ര വാദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനകളും മുസ്‌ലിം മതമൗലികവാദ സംഘടനകളും വംശീയവാദത്തിന്റെ വക്താക്കളാണ്.

എന്നാല്‍ ഇതേ ആശയങ്ങള്‍ സി പി ഐ എമ്മിലേക്ക് ഒളിച്ചുകടത്തപ്പെട്ടത് എങ്ങിനെയാണ്. കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രചരിപ്പിക്കുന്നത് സ്വത്വവാദമേയല്ല, അതിന്റെ ഫാസിസ്റ്റ് പ്രകടനമായ വംശീയവാദമാണ്. മതവിശ്വാസികളും മതപരമായ അനുഷ്ഠാനങ്ങളും മറ്റ് പരമ്പരാഗതമായ ആചാരങ്ങള്‍ നിലനിര്‍ത്തുന്നവരും അതേസമയം മതേതരമായ പൊതു ജീവിതം നിലനില്‍ക്കണമെന്ന് കരുതുന്നവരുമായ മഹാഭൂരിഭാഗം വരുന്ന ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുസ്‌ലിംകളെ വേട്ടയാടുന്നവരായി ചിത്രീകരിച്ചുകൊണ്ട് കെ ഇ എന്‍ നടത്തുന്ന വൃത്തിക്കെട്ട പ്രചാരണങ്ങള്‍ അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ. ഹിന്ദുക്കള്‍ ഫാസിസ്റ്റ് വത്കരിക്കപ്പെടാത്തത് കൊണ്ടാണ് ബി ജെ പിക്ക് ഇപ്പോഴും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്തത്.

അതേസമയം മുസ്‌ലിം സമൂഹത്തിന് മേല്‍ക്കൈയുള്ള കേരളത്തില്‍ ആ മതത്തിന്റെ പേരില്‍ സ്വത്വവാദവും വംശീയ വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇത് അങ്ങയെപ്പോലുള്ളവര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഭാവിയില്‍ അത് വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. കേരളത്തില്‍ സി പി ഐ എം പോലുള്ള രാഷ്ട്രീയ സംഘടനകളുടെ ഉജ്വലമായ സെക്യുലര്‍ ബോധമാണ് കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെ അടിത്തറ.

തീവ്രവാദത്തെയും ഭീകരവാദത്തെയും ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒരേ നാണയത്തില്‍ കാണാനാണ് സി പി ഐ എം പഠിപ്പിച്ചത്. ഈ നിലപാടില്‍ നിന്ന് ഒരിക്കലും സി പി ഐ എം പിന്നോട്ടു പോവരുത്. കെ ഇ എന്‍ കുഞ്ഞഹമ്മദും പോക്കറും പുരേഗമന കലാസാഹിത്യ സംഘത്തിലൂടെ ഒളിച്ചു കടത്തികൊണ്ടുവന്ന വംശീയ വാദം ഇടതുപക്ഷ വീക്ഷണമായി പാര്‍ട്ടിയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ ഇവര്‍ വിജയം നേടി.

ഇതിന്റെ ആപത്ത് തിരിച്ചറിഞ്ഞുകൊണ്ടാണ് ആറു വര്‍ഷം മുമ്പ് സാംസ്‌കരിക രംഗത്തെ ബിന്‍ലാദന്‍മാര്‍ എന്ന ലേഖനം ഞാന്‍ എഴുതിയത്. പക്ഷെ പാര്‍ട്ടി അത് കാര്യമായെടുത്തില്ല. എന്നാല്‍ കുഞ്ഞഹമദിനെ പോലുള്ളവരുടെ വികലവും അശ്ലീലം നിറഞ്ഞതുമായ വംശീയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം സാംസ്‌കാരികരംഗത്ത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എം എന്‍ വിജയന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്നത് കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ ഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നു.

ഫാഷിസത്തിനെതിരേ എപ്പോഴും ഉണര്‍ന്നിരുന്ന മനസ്സാണ് വിജയന്‍ മാഷിന്റേത്. ഇരവാദികള്‍ക്ക് അവരുടെ വംശീയ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ പ്രചരിപ്പിക്കാന്‍ വിജയന്‍മാഷിന്റെ സാന്നിധ്യം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കെ ഇ എന്‍ കുഞ്ഞുമുഹമ്മദും പോക്കറും തിരിച്ചറിഞ്ഞു. വിജയന്‍ മാഷെ പുറത്താക്കുകയോ, അല്ലെങ്കില്‍ അദ്ദേഹം പുറത്തു പോവുകയോ ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു.

കേരളത്തിലെ മുസ്‌ലിം തീവ്രവാദ സംഘടനയുടെ കനത്ത പിന്തുണ ഇര വാദികള്‍ക്ക് ലഭിച്ചിരുന്നു. വിജയന്‍ മാഷ്‌ക്ക് നേരെ വേട്ടയാടി ഇരവാദികള്‍ വിജയിച്ചു. പിന്നീട് ഇവരുടെ അഴിഞ്ഞാട്ടമാണ് സി പി ഐ എമ്മിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടന്നത്. അതോടെ സാമുദായികവും വംശീയവുമായ അസ്വസ്തകള്‍ പെരുകി.

മലയാളിയുടെ ഓണത്തെ പോലും ഇരവാദികള്‍ ഫാഷിസ്റ്റ് വല്‍ക്കരിച്ചു. പി കുഞ്ഞിരാമന്‍ നായരെയും പൂന്താനത്തെയും ഒക്കെ കേവലമെരു സവര്‍ണ്ണ കാവ്യബോധത്തിന്റെ വക്താക്കള്‍ മാത്രമായി പു ക സയ്ക്കകത്തുനിന്നുകൊണ്ട് കെ ഇ എന്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കപ്പെടരുതായിരുന്നു. ഇത് ഫാഷിസ്റ്റുകളെയാണ് സഹായിക്കുക. സി പി എമ്മിന്റെ ചെലവില്‍ വംശീയത പ്രചരിപ്പിക്കപ്പെട്ടത് ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരില്‍ കടുത്ത വേദനയും അമര്‍ഷവുമുണ്ടാക്കി.

വന്‍തോതില്‍ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ ഈ പ്രസ്ഥാനത്തെ ഉപേക്ഷിക്കാന്‍ കാരണമായത് ഇരവാദികളുടെ അസഹിഷ്ണുതയും വെറുപ്പും സഹനീയമല്ലാത്തതുകൊണ്ടുമായിരുന്നു. എം എന്‍ വിജന്‍ പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോയതോടെ സി പി ഐ എമ്മിനുണ്ടായ നഷ്ടത്തിന്റെ ആഴത്തെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? സാംസ്‌ക്കാരിക രംഗത്ത് സി പി ഐ എം നേരിട്ട അപചയങ്ങളുടെ തുടക്കം അവിടെ നിന്നാണ്.

വിജയന്‍മാഷിന്റെ ചിന്താ സ്വാതന്ത്ര്യത്തേയും വിമര്‍ശനാത്മക സ്‌നേഹാര്‍ദതയേയും അംഗീകരിച്ചുകൊണ്ടു അദ്ദേഹത്തെ പ്രസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ അങ്ങേക്ക് സാധിക്കേണ്ടതായിരുന്നു. എങ്കില്‍ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരനെ സാംസ്‌കാരിക കേരളം ആദരിച്ചേനെ. സാംസ്‌ക്കാരിക രംഗത്തു നിന്ന് ഇത്രയേറ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും കൊഴിഞ്ഞു പോക്ക് പാര്‍ട്ടിക്ക് നേരിടേണ്ടി വരികയുമില്ലായിരുന്നു.

ഇടതുപക്ഷ വേഷമണിഞ്ഞ വംശീയവാദികള്‍ അങ്ങയേയും സി പി ഐ എമ്മിനെയും ചതിക്കുകയായിരുന്നു. അങ്ങയെ മുഖസ്തുതികൊണ്ട് പ്രീണിപ്പിക്കുകയും അങ്ങയുടെ മറപറ്റി ഈ കാലഘട്ടത്തിന്റെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ വേരുപിടിപ്പിക്കുകയാണ് ഇരവാദികള്‍ ചെയ്തത്. മുഖസ്തുതിയില്‍ വീഴുന്നത് കമ്മ്യൂണിസ്റ്റുകളുടെ ദുര്‍ഗതിയാണ്. അതിനാല്‍ കുറേകൂടി ആഴത്തില്‍ ഈ വിഷയം പഠിക്കണം.

ഇരവാദികളെ പാര്‍ട്ടിയില്‍ കയരൂരി വിടരുത്. ഒന്നുകില്‍ അവരെ യഥാര്‍ത്ഥ ഇടതുപക്ഷക്കരായി പരിവര്‍ത്തിപ്പിക്കുക. അല്ലെങ്കില്‍ അവര്‍ക്ക് പുറത്തേക്ക് വഴികാണിക്കുക. ഇപ്പോള്‍ ബാധിച്ച ഇരുട്ടിനെ തോല്‍പ്പിക്കാന്‍ വിജന്‍മാഷിന്റെ വെളിച്ചം സ്വീകരിക്കുക. അങ്ങയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍.