Saturday, December 17, 2011

അറബ് വസന്തങ്ങള്‍ ......

മുസ്ലിം ബ്രദര്‍ ഹൂടിനു എങ്ങിനെ ആണ് മതേതര ജനാധിപത്യ ഭരണ സംവിധാനം സ്ഥാപിക്കുവാന്‍ കഴിയുക ?
ഈ ചോദ്യം ആരെയാണ് അസ്വസ്തമാക്കുന്നത്?

അറബ് വസന്തം എന്നപേരില്‍ അറിയപ്പെടുന്ന ആധുനീക അറബ് ലോകത്തെ വിപ്ലവങ്ങളെ മുസ്ലീം ബ്രദര്‍ ഹൂടിന്റെ മാത്രം പോരാട്ടങ്ങള്‍ ആണെന്ന് വരുത്തി തീര്കാനുള്ള മതവാധികളുടെ ശ്രമത്തെ ഓരോ ജനാധിപത്യ വാദികളും ആശയ സമരങ്ങളിലൂടെ തന്നെ ചെറുത്‌ തോല്പ്പിക്കെണ്ടതുണ്ട്,
പുരോഗമന മതേതര വാദികളും, ജനാധിപത്യം അഭിലഷിക്കുന്നവരും, സോഷ്യലിസ്റ്റ്‌ കളും കൂടി ചേര്‍ന്നുകൊണ്ടുള്ള മുന്നേറ്റങ്ങള്‍ ആയിരുന്നു അറബ് ലോകങ്ങളില്‍ അരങ്ങേറിയത്, ഇസ്ലാമിസ്റ്റുകള്‍ നല്‍കിയ സംഭാവനകലെകാള്‍ സെസുലരിസ്ടുകളുടെയും, ഇടതു അനുഭാവികളും ആയിരുന്നു മുന്നണി പോരാളികള്‍ ,
എന്നാല്‍ വിപ്ലവാനന്തരം അവിടങ്ങളില്‍ അരങ്ങേറുന്നത് തികഞ്ഞ മാതാതിപത്യതിനുള്ള ശ്രമങ്ങള്‍ തന്നെയാണ് , പ്രക്ഷോഭകാരികളുടെ സ്വപ്നങ്ങള്‍ക്ക് വിലപരഞ്ഞുകൊണ്ട് മുസ്ലിം ബ്രദര്‍ ഹൂഡ് അടക്കമുള്ള മത സങ്കടനകള്‍ നടത്തുന്നത്? ഇത് എങ്ങിനെ ന്യായീകരികാന്‍ കഴിയും?
എന്റെ\ സുഹൃത്ത്‌ ടി.കെ .മുഹമ്മദ്‌ ഹാരിസ് ഈ കാര്യങ്ങള്‍ ഡൂല്‍ ന്യൂസ്‌ വഴി ചര്‍ച്ച ചെയ്തപ്പോള്‍ തികഞ്ഞ അസഹിഷ്ണുതയോട് കൂടി ആണ് ചില മതാത്മക ജീവിതം ഉയര്‍ത്തിപ്പിടിക്കുന്ന മഹാന്മാര്‍ പ്രതികരിച്ചിരിക്കുന്നത്
. ഇന്ത്യ പോലൊരു സെകുലര്‍ രാജ്യത്ത് ജീവിക്കുന്ന ഇവര്‍ക്ക്, മതപരമായ ബഹുസ്വരത സ്വീകാര്യമല്ലെന്നും, ഇസ്ലാമിന് കീഴില്‍ മാത്രമേ മറ്റേതൊരു മതത്തിനും സ്ഥാനമുള്ളൂ എന്നും കല്‍പ്പിച്ച ഖുതുബ് ആണ് ബ്രദര്‍ ഹൂടിന്റെ താതീക ആചാര്യന്‍ എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് ഖുതുബിനും, മൌദൂടിക്കും സിന്ദാബാധ് വിളിച്ചുകൊണ്ടു തികഞ്ഞ സെകുലര്‍ ജീവിതം നയിക്കുന്ന ഹാരിസിനെ വെല്ലുവിളിക്കുന്നത്...
. ഇസ്ലാമിസ്റ്റുകള്‍ ഭൂരിപക്ഷം നേടുന്ന ഒരു രാജ്യത്തെ ഭരണ ഗടന മതേതരത്വം വാഗ്ദാനം ചെയ്യും എന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല,
ഒരു ലിബറല്‍ ജനാധിപത്യ രാഷ്ട്രത്തെ തീര്‍ച്ചയായും ഇസ്ലാമീക പരികല്‍പ്പനകളിലെക്കായിരിക്കും അവര്‍ കൊണ്ട് ചെന്നെത്തിക്കുക, വിപ്ലവങ്ങള്‍ ഹൈ ജാക്ക് ചെയ്യപ്പെടുകയും ,പകരം ഫണ്ടമെന്ടളിസ്ടുകള്‍ക്ക് അധികാരം ലഭിക്കുകയും ചെയ്യുക എന്നുള്ളത് തന്നെ ആയിരിക്കും അറബ് വസന്തത്തിന്റെ ഏറ്റവും ദയനീയമായ ഒരു കാഴ്ചയായി ചരിത്രത്തില്‍ അവശേഷിക്കുക , ,,,
ഗധാഫിയെക്കാലും,ഹോസ്നി മുബാരക്കിനെകാളും ഭീതിതമായ ഒരു ഭരണ സംവിധാനത്തിലേക്ക് തന്നെ ആയിരിക്കും അറബ് വസന്തമെന്ന പേരില്‍ ആഘോഷമാക്കപെട്ട പ്രതി വിപ്ലവങ്ങള്‍ എത്തി ചേരുക എന്നോര്‍ക്കുമ്പോള്‍ ഏതൊരു മതേതര വാദിയും പ്രതികരിക്കേണ്ടി വരും അത്തരം പ്രതികരണങ്ങള്‍ തന്നെ ആണ് ഹാരീസില്‍ നിന്നും ഉയര്‍ന്നു കേട്ടതും,
കേരളത്തിലെ മൌദൂടിസ്ടുകള്‍ക്ക് ഒരു പക്ഷെ ഹാരിസ് വംശനാശം സംഭവിക്കുന്ന പഴയ തലമുറയിലെ മുസ്ലിം കംമുനിസ്ടായിരികാം എന്നാല്‍ കാര്യങ്ങള്‍ തുറന്നു പറയുന്നവരെ കൈ വെട്ടിയും കാല്‍ വെട്ടിയും ആനന്ദ നൃത്തം ആടുന്നവര്‍ക്ക് തീര്‍ച്ചയായും നിരാശരാകുക തന്നെ വേണ്ടി വരും ,,, കാരണം ബലവാന്മാരുടെ കല്‍പ്പിത കഥകള്‍ക്ക് ഒപ്പം മാത്രമല്ല എപ്പോഴും ചരിത്രം സഞ്ചരിക്കുന്നത് ,,,,,
സത്യങ്ങള്‍ വിളിച്ചു പറയുന്നവനെ നൂട്ടാണ്ടുകല്‍ക്കിപ്പുറത്തും മത കോടതികള്‍ക്ക് അന്ഗീകരിക്കേണ്ടി വന്നിട്ടുണ്ട് ,,,,, മരണത്തിനു തൊട്ടു മുന്‍പും ഗലീലിയോ പറഞ്ഞിരുന്നു എപ്പര്‍സി മോവെ എന്ന് ....... അതെ ചരിത്രത്തിലേക്ക് നീളുന്നു ആ വാക്ക് .< അത് ഇപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നു>....

Tuesday, November 8, 2011

ജയരാജന്‍ ,,,,,,,,,,,,,

കോടതികളും,ന്യായാധിപന്മാരും വിമര്‍ശനത്തിനതീതരാണോ എന്നുള്ള ചോധ്യമായിരിക്കണം തീര്‍ച്ചയായും നമ്മള്‍ ഇപ്പോള്‍ ഉയര്‍ത്തേണ്ടത്?
നീതി നിഷേധത്തിന്റെ വലിയ ശബ്ദങ്ങള്‍ ആണ് പലപ്പോഴും നമ്മുടെ കോടതിമുരികളില്‍ നിന്നും മുഴങ്ങാരുള്ളത് ,അത്തരം വിധികള്‍ക്കെതിരെ ഒരു സാധാരണകാരന്റെ അല്ലെങ്കില്‍ ചങ്കൂറ്റം പണയപ്പെടുതാത്ത ഒരു അസ്സല്‍ കംമുനിസ്ടുകാരന്റെ ശബ്ദമായിരുന്നു ജയരാജനിലൂടെ കേരള ജനത കേട്ടനുഭവിച്ചത്,

ശുംഭന്‍ എന്നത് പഴയ കാലത്ത് ഒരുപാട് കേട്ട് പഴകിയ വാക്കുകള്‍ ആയിരുന്നു ,അന്നത്തെ മേലാളന്മാര്‍ തന്‍റെ കീഴാളരെ വിളിച്ചിരുന്ന പേരുകളില്‍ ഒന്നായിരുന്നു ,ശുംഭന്‍ എന്നൊക്കെ ,
കൂലികൊടുക്കാതെ പകലന്തിയോളം പാടത്തു പണിയെടുപ്പിച്ചശേഷം അറിയാതെ നാട് നിവര്‍ത്തിയ പാവം കുടിയാന്മാരെ ജന്മികള്‍ ശുംഭന്മാര്‍ ,ചെറ്റകള്‍ എന്നൊക്കെ വിളിച്ചിരുന്നു ,യഥാര്‍ത്ഥത്തില്‍ ആരാണ് ശുംഭന്‍മാര്‍ എന്ന് ജനതയെ പഠിപ്പിച്ചവര്‍ ആണ് കംമുനിസ്ടുകാര്‍ ,മേലനങ്ങാതെ അന്യന്‍റെ അധ്വാനത്തിന്റെ പങ്കു പറ്റിയ അത്തരം എരപ്പാളി ശുംഭ വര്‍ഗത്തെ സമൂഹത്തിന്റെ മൂലക്കിരുതിയ പാരമ്പര്യം ആണ് കമ്മ്യൂണിസ്റ്റ്‌ കാരന്റെത് ,

ആധുനീക കാലത്ത് തീര്‍ത്തും ജനവിരുധമായി മുന്നേറുന്ന കോടതികളുടെയും, അതിന്റെ സൂക്ഷിപ്പുകാരുടെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ,പഴയ ജന്മി നാട് വാഴിതത്തെ മുട്ടുകുത്തിച്ച കംമുനിസ്ടുകാരുടെ പിന്മുരകാര്‍ കോടതി എന്ന ജന്മി വര്‍ഗത്തെ ശുംഭന്മാര്‍ എന്നല്ലാതെ എന്താണ് വിളിക്കുക ,,??

Sunday, November 6, 2011

ഒക്ടോബര്‍ വിപ്ലവ സ്മരണ..........

ഈ പതാക ഓര്‍മയില്ലേ ?
മഹത്തായ സോവിയറ്റ്‌ യൂനിയന്‍റെ ദേശീയ പതാക ആയിരുന്നു ഇത്,
ലോകമാകെ ഉള്ള വിമോചന പോരാളികളുടെ അടയാളം ആയിരുന്നു ഈ പതാക, മഹത്തായ സോവിയറ്റ്‌ വിപ്ലവ ദിനമാണ് ഇന്ന് ,
ഓര്‍മകളില്‍ ഇപ്പോഴും വാഗ്ദത്ത ഭൂമിയുടെ ജ്വലിക്കുന്ന സ്മരണകള്‍ കത്തി നില്‍ക്കുകയാണ് ,
കവികള്‍ പാടിയും, ചിന്തകരും എഴുത്തുകാരും മതിയാവോളം എഴുതുകയും ചെയ്തിരുന്നു ആ സുന്ദരമായ നാടിനെ കുറിച്ച്, തൊണ്ണൂറുകല്‍ക്കിപ്പുറത്ത്‌ പിറന്നവര്‍ ലോക ഭൂപടത്തില്‍ അത്തരം ഒരു രാജ്യത്തിന്‍റെ അടയാലപ്പെടുതലുകള്‍ കണ്ടെന്നു വരികയില്ല ,,,,,,,

മഹാനായ ലെനിന്‍റെ നേതൃത്വത്തില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിലൂടെ ലോക ജനതയ്ക്ക് പുതിയ ഒരു ദിശാ ബോധം ആണ് പകര്‍ന്നു കിട്ടിയത്,
അതെ ജോണ്‍ രീടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങളിലൂടെ അടിച്ചമാര്തപെട്ടവന്റെയും, മൂലക്കിരുതപെട്ടവരുടെയും ശബ്ദങ്ങള്‍ ആയിരുന്നു അന്നാദ്യമായി ലോകത്തിനു മുന്‍പില്‍ വിളിച്ചു പറയപ്പെട്ടിരുന്നത്‌,
പ്രതി വിപ്ലവത്തിലൂടെ സാമ്രാജ്വത്വം താല്കാലീക വിജയം നേടിയെങ്കിലും ആ നാടിന്റെയും ,
വിപ്ലവത്തെ സ്നേഹിചിരുന്നവരുടെയും മനസ്സിലെ കനലുകള്‍ ഇപ്പോഴും പറയുന്നുണ്ട് വീണ്ടും ഒരു വസന്തതിനായി റഷ്യ കാതോര്‍ക്കുകയാണ് എന്ന്.....

അതെ വസന്തത്തിന്റെ ഇടിമുഴക്കങ്ങല്‍ക്കായി നമുക്ക് കാതോര്‍ക്കാം ............

Saturday, November 5, 2011

വിലക്കയറ്റം

ഭരണകൂടം ജീവിക്കുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ് ,
കേവലം കക്ഷി രാഷ്ട്രീയത്തിനപ്പുരത്തെക്ക് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു ,
സ്വന്തമെന്നു നമ്മള്‍ അഭിമാനിച്ചിരുന്ന നമ്മുടെ പൊതു സ്വത്തുക്കള്‍ ഓരോന്നും അടിയറവക്കുമ്പോഴും നമ്മള്‍ മൌനത്തിന്റെ മുഖാവരണം എടുത്തണിഞ്ഞു ,

വലതു പക്ഷ രാഷ്ട്രീയത്തിന്റെ തത്വ സംഹിതകള്‍ ശെരിയല്ലെന്നും സമീപ ഭാവിയില്‍ തന്നെ പട്ടിണി മരണങ്ങള്‍ ഇന്ത്യയെ നോക്കി പല്ലിളിക്കുമെന്നും ആഗോള വത്കരണ ആരംഭത്തില്‍ തന്നെ ഇവിടുത്തെ ഇടതുപക്ഷം വിളിചോതിയപ്പോള്‍ ,പുരോഗമനത്തിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ എന്നും, കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ത്ത പോലെ എന്നുമൊക്കെ ഉള്ള സാമാന്യവത്കരണ മുദ്രാവാക്യങ്ങളില്‍ ഇന്ത്യന്‍ മനസ്സുകളെ തളച്ചിടുവാന്‍ ഇവിടുത്തെ കുത്തക മാധ്യമങ്ങള്‍ക്കും, വലതു പക്ഷത്തിനും കഴിഞ്ഞു,
എന്നാല്‍ ഇപ്പോള്‍ ആണ്ടുകള്‍ക്കിപ്പുറത്ത് ഭരണകൂടത്തിനു ഒരു നിയന്ത്രണവും ഇല്ലാതെ അടിക്കടി വില വര്‍ധിപ്പിച്ചു കൊണ്ട് ഉദാര വത്കരണ നയങ്ങളുടെ ക്രൂരമുഖം നമ്മെ നോക്കി പല്ലിളിച്ചു നില്‍ക്കുന്നു, ഉധാരവത്കരണത്തിന്റെ അപ്പോസ്തലന്‍ മനമോഹനന്‍ പറയുന്നു ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും അനുവധിക്കുവാനാകില്ലെന്നു, ഡീസലിനും ,പാചക വാതകത്തിനും ഒക്കെ ഇനിയും വില കൂട്ടേണ്ടി വരുമെന്നും , ,,,,


കാഴ്ചകള്‍ കാണുവാനും ,കേള്‍ക്കേണ്ടത് കേള്‍ക്കുവാനുമുള്ള ഇന്ദ്രിയങ്ങളെ , രസാനുഭൂതികള്‍ക്കും, നാദ വിസ്മയങ്ങള്‍ക്കും മാത്രമായി തളചിടുന്നവര്‍ക്ക് കാലത്തിന്‍റെ ചുവരെഴുത്തുകള്‍ കാണുവാന്‍ ആകുമോ????

Tuesday, October 25, 2011

മോഹന്‍ രാഗവന്‍ വിട പറഞ്ഞു ,,,,,,

ടി ഡി ദാസന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് നമ്മെ അത്ബുതപ്പെടുത്തിയ അനുഗ്രഹീത സംവിധായകന്‍ , മോഹന്‍ രാഗവന്‍ നിര്യാതനായി

തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളിയുടെ പതിവ് സിനിമാ കാഴ്ചകളെ മറികടന്നു കൊണ്ട് , സ്വന്ത രീതിയിലൂടെ സിനിമ പറഞ്ഞ മോഹനനില്‍ നിന്നും മലയാളിക്ക് ഇനിയുമേറെ ലഭിക്കുവാനുണ്ടായിരുന്നു , നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകരുടെ ദുര്യോഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുകയാണ് അശിനി പാതം പോലെ അവരുടെ മേല്‍ ദുരിത പര്‍വങ്ങള്‍ പതിച്ചു കൊണ്ടിരിക്കുകയാണ്, മികച്ച ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകര്‍ പലരും ഇപ്പോള്‍ കാല യവനികക്കുള്ളില്‍ അമര്‍ന്നിരിക്കുന്നു , പറയുവാന്‍ ഏറെ ബാക്കി വച്ചുകൊണ്ട് ഇപ്പോള്‍ രാഗവനും നമ്മെ മോഹിപ്പിച്ചു കൊണ്ട് കടന്നു പോയിരിക്കുന്നു , മലയാളിയുടെ മികച്ച സിനിമകള്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഇനിയും ബാക്കിയാവുന്നു ,


കനത്ത നഷ്ട്ടം എന്ന പതിവ് വിലാപങ്ങളില്‍ ഈ വേര്‍പാടിനെ തളച്ചിടുവാന്‍ കഴിയുന്നില്ല, കാരണം ,;ടി .ഡി .ദാസന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ പതിവ് സിനിമാ കാഴ്ചകളെ അതിശയിപ്പിച്ചു കൊണ്ടും, അമ്പരപ്പിച്ചു കൊണ്ടും തന്‍റെ വരവ്

ആഘോഷമാക്കുകയായിരുന്നു മോഹന്‍ ചെയ്തിരുന്നത്, മോഹന്‍റെ പരീക്ഷനത്തോട് എങ്ങിനെ ആണ് നമ്മുടെ ആനുകാലീകങ്ങളും ,മാധ്യമ തമ്പുരാക്കന്മാരും സമീപിച്ചിരുന്നത് എന്നുകൂടി നോക്കുന്നത് കൌതുകകരം ആയിരിക്കും , തമിഴ് സിനിമയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ നമ്മുടെ മാധ്യമങ്ങള്‍ , ഒരു മലയാളിയുടെ പുത്തന്‍ അവതരനതോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തു , മലയാള സിനിമയില്‍ പുതിയതായി ഒന്നും നടക്കുന്നില്ലെന്ന് വിലപിക്കുന്ന അവര്‍ ദാസന്‍റെ വേദനകളെ സൌകര്യപൂര്‍വ്വം മറച്ചു പിടിച്ചു,സുബ്രമണ്യപുരത്തിന്റെയും,
നാടോടികളുടെയും ഹാന്‍ഗ് ഓവറില്‍ അവര്‍ മലയാളിയെ മയക്കി കിടത്തിയ മികച്ച ഒരു മലയാള ചിത്രത്തിന്റെ പിറവിയെ ആഘോഷമാകാതെ അന്യന്‍റെ നന്മകളെ കുറിച്ച് നമ്മോടു വാഴ്ത്തി പാടികൊണ്ടേ ഇരുന്നു ,,
ഇനി ഇപ്പോള്‍ പത്രമോഫീസുകളില്‍ ഉറങ്ങുന്ന അനുസ്മരണ കുറിപ്പുകളില്‍ ദാസന് പുനര്‍ജനി തേടാം ,
.............................................................................................
ദാസനെയും അവന്‍റെ വേധനകളെയും മനസ്സില്‍ ഏറ്റിയ ഒരു സമൂഹം ഉണ്ട് അവരുടെ മനസ്സില്‍ മോഹന്‍ രാഘവന്‍ എന്ന സംവിധായകനെ കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ ബാക്കിയായിരുന്നു, അകാലത്തില്‍ വിട പറഞ്ഞു പോയ ആ മികച്ച കലാകാരന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു പിടി അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.....

Friday, October 21, 2011

കവി മുല്ലനേഴി മാസ്റ്റെര്‍ അന്തരിച്ചു,,,

കവി മുല്ലനേഴി അന്തരിച്ചു,,,
സത്യസന്തമായ വരികളിലൂടെ സാമൂഹ്യ അവസ്ഥകളോട് കലഹിച്ചിരുന്ന കവി ആയിരുന്നു മുല്ലനേഴി , കമ്മ്യൂണിസ്റ്റു മാനവീകതയില്‍ ഉള്ള വിശ്വാസത്തെ മുറുകെ പിടിക്കുകയും ചെയ്തിരുന്നു മുല്ലനേഴി..
പട്ടണ വേശ്യകളെ മൊട്ടയടിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ വലിയ രോഷങ്ങളില്‍ നിന്നും പിറന്ന ഈ കവിത നോക്കു,
"വ്യഭിചാരികളിലൂടെ"' അദ്ദേഹം സമൂഹത്തിന്‍റെ ഒറ്റകണ്ണന്‍ കാഴ്ചകളെ കുറച്ചൊന്നുമല്ല അസ്വസ്തമാക്കിയത്,,,
..........................................................................
തേക്കിന്‍കാട്ടിലെ
തെക്കേ ഗോപുരനടയില്‍
തേച്ചിട്ടും തേച്ചിട്ടും
തേമാനം വരാത്ത
നാക്കും നാഭിയുമുള്ള
നാലു യുവതികളുടെ തല
സ്വതന്ത്രഭാരതത്തിലെ നിയമപാലകര്‍
മുണ്ഡനം ചെയ്യിച്ചൂ പോലും;
മുണ്ഡനം ചെയ്താലും
മുടി വളരും
മുണ്ഡനം ചെയ്തത്
മുണ്ടഴിക്കാതിരിക്കാനാണത്രേ!
ഹ്ങും…….
മുണ്ടഴിക്കുന്നത്
മുടി കൊണ്ടാണല്ലോ!
മുറുക്കിയുടുത്ത മുണ്ട്
വിശന്നു വയറൊട്ടുമ്പോള്‍
താനേ……
അയഞ്ഞഴിയും.
ആളിക്കത്തുന്ന ജഢരാഗ്നിയില്‍
സദാചാരം
സദാ………..ചാരമാകും.
അപ്പോള്‍,
മുണ്ടഴിപ്പിക്കുന്നതാഹാരം,
മുണ്ഡനം ചെയ്യിക്കുന്നതാചാരം.
മുണ്ടഴിപ്പിക്കുന്നതും
മുണ്ഡനം ചെയ്യിപ്പിക്കുന്നതും
ഒറ്റത്തുറുകണ്ണനായ
ഒരാള്‍ തന്നെയാണെന്നറിയുമ്പോള്‍,
വ്യഭിചാരികളാരാണ്?
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;


മുല്ലനേഴി മാസ്റ്റെര്‍ക്ക് ആദരാഞ്ചലികള്‍......................

Thursday, October 20, 2011

കേണല്‍ ഗദ്ദാഫി .............

ഗദ്ദാഫി കൊല്ലപ്പെട്ടു ,,,,,,,,,,,
എകാതിപതിയുടെ അവസാനം ........
ലിബിയയില്‍ സ്വാതന്ത്രത്തിന്റെ പുത്തന്‍ ഉദയം ...............

വര്ണ മനോഹരമായി വരിയും , നിരയുമോപ്പിച്ചു കൊണ്ട് patra താളുകളും ,ദ്രിശ്യ മാധ്യമങ്ങളും ഒരു രാഷ്ട്ര തലവന്‍റെ പതനത്തെ ആഘോഷമാക്കുമ്പോള്‍ , വൈറ്റ് ഹൌസിലെ സ്വകാര്യതകളില്‍ irunnu കൊണ്ട് അമേരിക്കന്‍ നേതൃത്വം ചിരിക്കുകയാണ് ,,

ആരാണ് ഈ എകാതിപതിയെ സൃഷ്ട്ടിച്ചത് ? ഇരുപത്തി ഏഴാം വയസ്സില്‍ ലിബിയയുടെ അധികാരം ഗധാഫി പിടിച്ചെടുക്കുമ്പോള്‍ എന്തായിരുന്നു ആ ആഫ്രിക്കന്‍ രാജ്യത്തിന്റെ അവസ്ഥ എന്ന് കൂടി നമ്മള്‍ ചിന്തിക്കേണ്ടതില്ലേ ? പരമ ദരിദ്രമായ ആ രാജ്യത്തെ പടി പടി ആയ സാമ്പത്തീക പരിഷകാരങ്ങളിലൂടെയും , എണ്ണ ഗനനതിലൂടെയും സ്വയം പര്യാപതമാക്കുക വഴി ലോകത്തിനു മുന്‍പില്‍ ലിബിയക്കും ഇടമുണ്ടെന്ന് കാണിച്ചു തരികയായിരുന്നു ഗധാഫി ചെയ്തത് ,
അമേരിക്കയുടെ കഴുകന്‍ കണ്ണുകള്‍ ലിബിയക്ക് മേല്‍ പതിഞ്ഞത് അവിടുത്തെ സമ്പന്നമായ എണ്ണയുടെ അളവുകള്‍ കണ്ടിട്ട് തന്നെ ആണ് , മഹത്തായ സോവിയറ്റ്‌ യൂനിയന്‍റെ സൌഹൃദം ആയിരുന്നു അന്ന് ഗധാഫി സ്വീകരിച്ചിരുന്നത് , അമേരിക്കന്‍ മൊടെലും ,സോവിയറ്റ്‌ മോഡലും സ്വീകരികാതെ സ്വന്തമായ ഒരു സാമ്പത്തീക സിദ്ധാന്തം ആയിരുന്നു ഗധാഫി അവിടെ രൂപീകരിചിരുന്നത് ,
ഇസ്ലാമീക സോഷ്യലിസം എന്നായിരുന്നു ഗധാഫി ആ സാമ്പത്തീക പരിഷ്കാരങ്ങളെ വിളിച്ചിരുന്നത്‌ , അമേരിക്കയുടെ ഉപരോധങ്ങളും , സോവിയറ്റ്‌ യൂണിയന്‍റെ തിരോധാനവും ആണ് യഥാര്‍ത്ഥത്തില്‍ ഒരു എകാതിപതി എന്നിവിടതെക്ക് ഗധാഫിയെ എത്തിച്ചത്,
ഒരിക്കലും സാമ്രാജ്യത്വത്തിന്റെ മുന്നില്‍ മുട്ട് മടകാന്‍ ഇഷ്ട്ടമാല്ലാത്ത ധീരനായിരുന്നു അദ്ദേഹം, ഇപ്പോള്‍ കൊട്ടിഘോഷിക്കപെട്ട സ്വാതന്ത്ര പോരാളികള്‍ക്ക് മുന്നിലോന്നുമല്ല ഗധാഫി പരാചിതനായത്, നാറ്റോ സൈന്യത്തിന്റെ കുടിലതകള്‍ക്ക് മുന്നില്‍ തന്നെ ആണ് അദ്ദേഹം പരാച്ചയപെട്ടത്‌, അവസാന ശ്വാസം വരെ പോരാടാനുള്ള ഗധാഫിയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ യഥാര്‍ത്ഥത്തില്‍ പരാച്ചയപ്പെടുന്നത് ആ രാജ്യത്തെ പോരാളികള്‍ തന്നെ ആണ് ,
അമേരിക്കന്‍ ഭരണ കൂട മിടപെടലുകളോടെ നടത്തിയ പ്രതി വിപ്ലവങ്ങള്‍ എല്ലാം അതാതു രാജ്യങ്ങളില്‍ സംമാനിക്കുന്നതെന്താനെന്നു ചരിത്രം നമ്മോടു പറയുന്നുണ്ട് , സ്വാതന്ത്ര ദാഹികളായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ നടത്തിയ പോരാട്ടം എന്ന് നമ്മുടെ ഓരോ മാധ്യമങ്ങളും കൊട്ടിഘോഷിച്ച സോവിയെറ്റ് പ്രതി വിപ്ലവം എന്താണ് ആ രാജ്യത്തിന് സമ്മാനിച്ചത്‌ ?
ഇന്ന് ലോക വിപണിയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന മാസം റഷ്യന്‍ സുന്ധരിമാരുടെതാണ്, വിളക്കു കാലില്‍ തൂങ്ങിയാടിയ നജീബുല്ലയുടെ മൃതദേഹം ഓര്‍മയിലുള്ള ഓരോരുത്തരും ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ അവസ്ഥ എന്താണെന്ന് ഓര്‍ക്കേണ്ടതുണ്ട് ,

സുസ്ഥിര ഭരണത്തെ അസ്ഥിരപ്പെടുതികൊണ്ട് മാത്രമേ സാമ്രാജ്വത്ത്വത്തിനു വികസിക്കുവാന്‍ കഴിയുകയുള്ളൂ ,സുസ്ഥിര ഭരണ കര്‍ത്താക്കളെ എകാതിപതികള്‍ ആയി ചരിത്രത്തിനു മുന്നില്‍ സാമ്രാജ്വത്വം എന്നും അവര്തരിപ്പിച്ചു കൊണ്ടേ ഇരിക്കും,,,,

അയ്യപ്പന്‍ ,,,,,,,,,,,

അയ്യപ്പന്‍ ഓര്‍മയായിട്ടു ഇന്നേക്ക് ഒരാണ്ട് പൂര്‍ത്തിയാകുന്നു , മരണത്തിന്‍റെ ദിനത്തില്‍ മലയാളിക്ക് നല്‍കാന്‍ ബാക്കിയാക്കിയ പതിനാറു വരികവിത അപ്പോഴും തെരുവിന്‍റെ കവി തെറുത്തു വച്ച കൈക്കുള്ളില്‍ കരുതിയിരുന്നു ,വെളിച്ചം കാണാതെ പോയ ആ കവിത എങ്കിലും മലയാളിക്ക് നല്‍കുവാന്‍ മേധാവികള്‍ക്കാകുമോ?

പിടക്കുന്ന തെരുവിന്‍റെ നേരായിരുന്നു അയ്യപ്പന്‍, ഒരു കവിള്‍ കള്ളിനും കവിത രചിക്കുവാന്‍ അയ്യപ്പനാകുമായിരുന്നു ,
അയ്യപ്പന്‍റെ ഔന്യത്തത്തെ അളക്കുവാന്‍

തെരുവിന്‍റെ ചൂരും ചൂടും അറിയേണ്ടിയിരിക്കുന്നു
ആചാര വെടികളോടെ അപമാനിതനായി അസ്തമിക്കേണ്ടി വന്ന കവിക്ക്‌ സ്വന്തം കൈപ്പടയില്‍ എഴുതിയ അവസാന വരി കവിതകള്‍ ലോകത്തോട്‌ വിളിച്ചു പറയണമെന്നുണ്ട് , അത് കേള്‍കാന്‍ ഇപ്പോഴും ഇവിടെ ആളുകള്‍ ബാക്കിയാണെന്ന് ഭരണകൂടം തിരിച്ചരിയെണ്ടതുമുണ്ട് ,,,

Wednesday, October 19, 2011

jayaraajan ............

ജയരാജന് നന്ദി , കരച്ചില്‍ വിപ്ലവത്തില്‍ ഒലിച്ചു പോയ കമ്മ്യൂണിസ്റ്റ്‌ ധീരതയെ തിരിച്ചു പിടിച്ചതിനു,നിയമപാലകര്‍ ഭരണകൂട ഭീകരതയെ താലോലികുംപോള്‍ നിയമം കയ്യിലെടുക്കേണ്ട സാഹചര്യം കംമുനിസ്ടുകാരന് ഉണ്ടാകും, അല്ലെങ്കിലും ഒരു നിയമത്തിന്റെയും പിന്തുണയോടെ അല്ല കംമുനിസ്ടുകാരന്‍ ഈ മണ്ണില്‍ ചുവടുരപ്പിചിരുന്നത്, തല്ലേണ്ടാവനെ തല്ലുമെന്ന് പറയുന്നതാണ് കമ്മ്യൂണിസ്റ്റ്‌ ധീരതയും സത്യസന്തതയും, ഒളിച്ചും പാത്തും പതുങ്ങിയും ഒന്നുമല്ലല്ലോ കാര്യങ്ങള്‍ നടത്തേണ്ടത് പറയാനുള്ളത് നേരെ പറയുകയും ചെയ്യാനുള്ളത് നേരെ ചെയ്യുകയും ചെയ്യുമ്പോഴാണ് നമ്മള്‍ കംമുനിസ്ടുകാര്‍ വ്യത്യസ്തരാകുന്നത്‌,അതിനു മാടമ്പി തരമെന്നും, തോനിവാസമെന്നും കഥ രചിക്കുന്ന അഭിനവ പത്ര സന്തതികള്‍ കാലം കുറച്ചു പുറകോട്ടു സഞ്ചരിക്കേണ്ടതുണ്ട് , ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ സൌഭാഗ്യങ്ങളുടെയും അടിസ്ഥാനം ഇത്തരത്തില്‍ ഉള്ള ഓരോ നിയമ ലങ്കനവും കംമുനിസ്ടുകാരന്‍ നടത്താന്‍ തയാറായത് കൊണ്ടാണെന്ന് മനസ്സിലാകും, ,,,,,,,

നിയമ സഭയിലെ കാവല്‍കാര്‍ ....

ഇവര്‍ നിയമസഭയിലെ സമാധാന സൂക്ഷിപ്പുകാര്‍ .
എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും സ്പീക്കെര്‍ക്കും ഒക്കെ ഇവരുടെ സംരക്ഷണം വേണം,ഒടുവില്‍ എന്തിനും ഏതിനും ഇവരുടെ മേല്‍ കുതിര കയറുകയും ചെയ്യുന്നു , അമാനുഷീകര്‍ ഒന്നും അല്ല ഈ പാവങ്ങള്‍ പച്ചയായ മനുഷ്യര്‍ തന്നെ , അവര്‍ നിയമ സഭയിലെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ സമാധാനം നില നിര്‍ത്തുവാന്‍ വേണ്ടി മാത്രമാണ് ഇടപെടല്‍ നടത്താറുള്ളത് അത് അവരുടെ ജോലി മാത്രമാണ് എന്ന് നമ്മള്‍ തിരിച്ചരിയെണ്ടതല്ലേ ?
ഗജ പോക്കിരികള്‍ ആണ് ഓരോ എം എല്‍ എ മാരും എന്ന് ഗാര്‍ഡിനും അറിയാം ,അങ്ങിനെ ഇരിക്കെ അവര്‍ നമ്മുടെ സാമാജികരെ കയ്യേറ്റം ചെയ്യും എന്ന് പറഞ്ഞാല്‍ അത് സാമാന്യ യുക്തിക്ക് നിരക്കുന്നതാണോ ?
ഇതിനൊക്കെ പുറമേ സാമാജികരുടെ വേതനം നിത്യേന പുതിക്കി നിശ്ചയിക്കുക ആണ് ഓരോ ഭരണ കൂടവും ചെയ്യുന്നത് അപ്പോള്‍ കക്ഷി ഭേദം ഇല്ലാതെ എല്ലാവരും കയ്യടിച്ചു പാസാക്കുകയും ചെയ്യും , അപ്പോഴും പാവം ഈ പ്രജകള്‍ കയ്യടിക്കുന്നു ,
എന്തിനും ഏതിനും മെക്കിട്ടു കേറാനുള്ള ഗാര്‍ടുമാരുടെ വേതനത്തെ കുറിച്ചോ അവരുടെ ജീവിത നിലവാരത്തെ കുറിച്ചോ ആരും ഒന്നും പറയുന്നുമില്ല ,
!കാലം എത്ര പുരോഗമിച്ചിട്ടും തല്ലു മുഴുക്കെ ചെണ്ടക്കും പണം മാരാര്‍ക്കും തന്നെ ...നടക്കട്ടെ ശ്രീകോവിലിലെ പൂജാ കര്‍മങ്ങള്‍, അടിച്ചു തളികാരികളും , കഴകകാരും നിവേദ്യ ചോറ് കൊണ്ട് ത്രിപ്തിപെടട്ടെ!

.....

Tuesday, October 18, 2011

കാക്കനാടന്‍.......

കാക്കനാടന്‍ വിട വാങ്ങിയിരിക്കുന്നു ..............

ജീവിതത്തിലുടനീളം യുക്തിചിന്തയില്‍ ഊന്നി ആണ് കാക്കനാടന്‍ പ്രവര്‍ത്തിച്ചിരുന്നത്, അസ്തിത്വവാദം തന്നെ ആണ് കാക്കനാടന്റെ ആവിഷ്കാരങ്ങളുടെ കാതല്‍ , നിഷേധികളുടെ സ്നേഹം അദ്ദേഹം ആവോളം ഈ കേരളീയര്‍ക്ക് പകര്‍ന്നു നല്‍കി , പറയാനുള്ളത് പറയുവാന്‍ അദ്ദേഹത്തിന് ആരുടേയും സര്ട്ടിഫികെട്റ്റ് വേണ്ടിയിരുന്നില്ല,
ആശ്വത്വമാവിന്റെ ചിരിയിലൂടെയും, ഉഷ്നമെഖലയിലൂടെയും, പറങ്കിമലയിലൂടെയും ,
അദ്ദേഹം നമ്മെ അത്ബുതപ്പെടുത്തി കൊണ്ടിരുന്നു , കമ്മ്യൂണിസ്റ്റ്‌ മാനവീകതയില്‍ ഉള്ള വിശ്വാസം ജീവിതത്തിലുടനീളം അദ്ദേഹം കാത്തു സൂക്ഷിച്ചു,,,
കാക്കനാടനെ പള്ളികാട്ടില്‍ അവസാനിപ്പിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു...

ഉഷ്ണമെഖലയിലൂടെയും,പറങ്കിമലയിലൂടെയും നമ്മെ അതബുതപ്പെടുത്തിയ ധീരനായ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ നമുക്ക് പങ്കു വക്കാം ,,,,


. ആശ്വത്വാമാവിന്റെ ചിരി ഇനിയും മലയാള നാട്ടില്‍ മുഴങ്ങട്ടെ ,അസ്തിത്വ വാദം വിജയിക്കട്ടെ .............. ഏറ്റവും സ്പോടനാത്മകമായ ഭാഷയില്‍ നമ്മോടു സംവധികൊണ്ടിരിക്കുന്ന ,അല്ലെങ്കില്‍ നിഷേധാത്മകമായ സ്നേഹത്തോട് കൂടി നമ്മുടെ ഇടയില്‍ കൂടി കടന്നു പോയ ആ മനുഷ്യ സ്നേഹിയുടെ വിയോഗം എന്നും നമ്മെ പൊള്ളിക്കുക തന്നെ ചെയ്യും....

Sunday, October 16, 2011

രാമായണ പഠനവും മറ്റും...

രാമായണ പഠനങ്ങള്‍ ചരിത്ര പുസ്തകത്തില്‍ പാടില്ലെന്ന് ഫാസിസ്റ്റു കല്‍പ്പനകള്‍ ....( മൌനവും ഒരര്‍ത്ഥത്തില്‍ ഫാസിസം തന്നെ ആണ് .മൌനം വെടിയുക)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ബലവാന്‍മാരുടെ കല്‍പ്പിത കഥകള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഓരോ ചരിത്ര നിര്‍മിതികളും,,പലപ്പോഴും സത്യവുമായി പുലബന്ധം ഇല്ലാത്ത സംഗതികളാണ് നമ്മള്‍ ചരിത്ര പുസ്തകത്തിലൂടെ നാളിതുവരെ പഠിച്ചു പോന്നിട്ടുള്ളതും , അതാതു കാലത്തെ ഭരണവര്‍ഗം അവര്‍ക്കനുസ്രിതമായി രൂപപ്പെടുതുന്നതാണ് ഓരോ ചരിത്രവും, കുഴലൂത്തുകാരായ ചരിത്രഗവേഷകരെ ചൊല്ലിയും, തല്ലിയും പടച്ചു വിടുന്ന ഓരോ ഗവേഷണങ്ങളും താന്താങ്ങളുടെ ആശയ അഭിലാഷങ്ങളുടെ പൂര്തീകരിക്കല്‍ മാത്രമായിട്ടാണ് ഇവിടെ നില നിന്ന് പോയിട്ടുള്ളത്,
രാമായണം ഒരു പാട്യ വിഷയമാക്കേണ്ട സംഗതി ആണോ എന്ന് ഉള്ളതാണ് നമ്മള്‍ ആദ്യം പരിശോധിക്കേണ്ടത് , ഒരു സാഹിത്യ സൃഷ്ട്ടി എന്നതിലപ്പുറം ചരിത്രപരമായ എന്ത് സാധുത ആണ് ആ പുസ്തകത്തിനുള്ളത്?മലയാളം സാഹിത്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പഠിക്കേണ്ട ഒരു സംഗതിയെ ചരിത്രം ആക്കി മാറ്റെണ്ടതുണ്ടോ?
രാമായണത്തിന് ഭാഷാന്തര മനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് , മലയാളിയുടെ രാമായണമല്ല, ഉത്തരെന്ദ്യകാരന്റെതു, കമ്പരാമായണം ,നാടോടി രാമായണം, ആദിവാസി രാമായണം അടക്കം നിരവധി രാമായണങ്ങള്‍ രചിക്കപെട്ടിട്ടുണ്ട്, ഇതില്‍ വരേണ്യതയുടെ അടയാലപ്പെടുതലുകള്‍ ആയ സംസ്കൃത രാമായണം മാത്രം ശെരി എന്ന് പറയുന്നത് ഹൈന്ദവവത്കരണത്തിന്റെ ഫാസിസ്റ്റ് മുഖം ആണ് കാണിക്കുന്നത് ,
ദയാനന്ദ സരസ്വതിയുടെ അനുഗ്രഹാശിരസ്സുകളോടെ ആണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു മതത്തെ ഒരു സെമിടിക്‌ മതരൂപത്തിലേക്ക് പറിച്ചു നടാന്‍ ഉള്ള അന്വേഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് , അത്തരം താല്പര്യങ്ങള്‍ പഴയ ഇന്ത്യയില്‍ നില നിന്നിരുന്നില്ല എന്നുള്ളതിനുള്ള ഏറ്റവും വലിയ ഉധാഹരണങ്ങള്‍ ആണ് ഇന്ത്യയിലെ വിവിധ നാട്ടു രാജ്യങ്ങളില്‍ രചിക്കപ്പെട്ട പ്രാദേശീക രാമായണങ്ങള്‍ ,
രാമായണത്തെ ചരിത്ര പുസ്തകത്തില്‍ വായിക്കപെടാന്‍ പാടില്ലെങ്കിലും രാമായണ പഠനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചരിത്ര പഠനമാക്കേണ്ട വിഷയം ആണ് എന്നാല്‍ ആ സംഗതി ആണ് ഇപ്പോള്‍ പാടില്ലെന്ന് ഹൈന്ദവ ഫാസിസം ലോകത്തോട്‌ വിളിച്ചു പറയുന്നത് അങ്ങേയറ്റം പ്രതിഷേധം അര്‍ഹിക്കുന്ന ഒന്ന് ആണ് ഇത് എന്ന് പറയാതെ വയ്യ ,
നമ്മുടെ ചിന്തകള്‍ക്ക് ഫാസിസം വില പറയുക എന്നാല്‍ യദാര്‍ത്ഥത്തില്‍ അത് നമ്മുടെ മരണം കൂടി ആണെന്ന് നമ്മള്‍ തിരിച്ചരിയെണ്ടാതുണ്ട് , പ്രതിഷേധത്തിന്റെ വലിയ സാധ്യതകള്‍ നമുക്ക് മുന്‍പില്‍ നില നില്‍ക്കുന്നുണ്ട് ,,,,,,,,,,,,,,,,,,,


പിന്‍കുറി: വടക്ക് നോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശനെ പോലെ ഉള്ള ഒരു സംശയ രോഗിയുടെ വീര സാഹതീകത പുസ്തകമാക്കിയതാണ് യഥാര്‍ത്ഥത്തില്‍ രാമായണം ,അതിനെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കുന്നു .....

Friday, October 14, 2011

രാജേഷിന്‍റെ കരച്ചില്‍...

പറയാതെ വയ്യ ................
.............................................
പ്രിയപ്പെട്ട രാജേഷ് , താങ്കളുടെ കണ്നുനീരിനോട് ഐക്യപ്പെടുവാന്‍ കഴിയുന്നില്ല , കേവലം ഒരു തെരുവ് ഗുണ്ടയുടെ ഭാഷാപ്രയോഗങ്ങളില്‍ വശംവദനായി പൊതു ജന സമക്ഷം താങ്കള്‍ പൊട്ടികരഞ്ഞപ്പോള്‍ എന്നിലെ കംമുനിസ്ടുകാരന് താങ്കളോട് പുച്ഛമാണ് തോനിയത് , രാജേഷ് നിങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ കാരനായാണ് നിയമ സഭയില്‍ എത്തിയത് , അനവധി പോരാട്ടങ്ങളിലൂടെയും,ത്യാഗങ്ങളിലൂടെയും ആണ് ഓരോ കംമുനിസ്ടുകാരനും ചരിത്ര താളുകളില്‍ ഇടം നേടുന്നത് വെടി ഉണ്ടകള്‍ക്ക് മുന്നില്‍ പോലും വിരിമാറു കാട്ടുന്നവന്‍ ആയിരിക്കണം കംമുനിസ്ടുകാരന്‍,
പോലീസിന്‍റെ ക്രൂരമായ പീഡനങ്ങളില്‍ പോലും നമ്മുടെ ഒരു സഖാവും ഇത് പോലെ പൊട്ടികരയുന്നത്‌ ഞാന്‍ കണ്ടിട്ടില്ല , എവിടെ പോയി താങ്കളിലെ കമ്മ്യൂണിസ്റ്റ്‌ ധിക്കാരി
വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും അടിപെട്ടു കണ്ണീര്‍ കഥകള്‍ രചികാനല്ല നിങ്ങള്‍ക്കു കംമുനിസ്ടുകാരന്‍ വോട്ടു ചെയ്തത്,പി സി ജോര്‍ജിന്‍റെ ആരോപണത്തിന് മുന്‍പില്‍ നെഞ്ചുറപ്പോടെ മറുപടി പറയുമ്പോള്‍ ആണ് അങ്ങ് ഒരു കമ്മ്യൂണിസ്റ്റ്‌ ആകുക എന്ന് ഞാന്‍ കരുതുന്നു , അല്ലാതെ ഇങ്ങിനെ നില വിളിച്ചു കൊണ്ട് പ്രതികരിച്ചു തുടങ്ങിയാല്‍ ,അടിയുടെയും, വെടിയുടെയും , തൂക്കു മരങ്ങളുടെയും മുന്‍പില്‍ പോലും ധീരതയോടെ നെഞ്ചുയര്‍ത്തി നടന്ന നമ്മുടെ പ്രിയ സഖാക്കള്‍ താങ്കളോട് പൊറുക്കുകയില്ല,,,,,,,,,,,,

രാജേഷ്‌ താങ്കള്‍ കമ്മ്യൂണിസ്റ്റ്‌ ധീരതയെ തിരിച്ചു പിടിക്കുക ,,,,

Monday, October 10, 2011

വാള്‍മാര്‍ട്ട്.........

ചൈനയില്‍ പന്ത്രണ്ടു വാള്‍ മാര്‍ട്ട് സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടിച്ചു ,ജൈവ പന്നി ഇറച്ചി (പച്ചകറി മാത്രം കൊടുത്തു വളര്‍ത്തുന്ന ) എന്ന പേരില്‍ ഇവിടെ വിറ്റഴിച്ചത് സാധാരണ പന്നി ഇറച്ചി ആയിരുന്നെന്നും ,പഴകിയ ഇറച്ചികളും ഈ സ്ഥാപനം വഴി വിറ്റിരുന്നു എന്നും അധികൃതര്‍ക്ക് മനസ്സിലായതിനാലാണ് ഈ നടപടി കൈകൊണ്ടത് .....
മുതലാളിത്വം അതിന്‍റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുക തന്നെ ചെയ്യും , കാരണം സമ്പത്ത് ഇരട്ടിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട , മനുഷ്യന്‍ എന്നത് വെറും കമ്പോള ഉപകരണം മാത്രമാണ് മുതലാളിത്വത്തിന് , അവര്‍ എവിടെയും കൂട്ട് കൂടും അവര്‍ എന്തിനെയും വിലക്ക് വാങ്ങും.........

രാധാകൃഷ്ണ പിള്ള എന്ന പോലീസുകാരന്‍...

പോലീസുകാരുടെ അഴിഞ്ഞാട്ടം കയ്യും കെട്ടി നോക്കി നില്‍കാന്‍ കഴിയുകയില്ല .
പിന്‍ വാതിലിലൂടെ അഡ്മിഷന്‍ തരപ്പെടുത്തിയ വിധ്യാര്തിയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍കാരിനുണ്ട് എന്നും , അത് വഴി ഇനിയും ഒരായിരം നിര്‍മല്‍ മാധവന്മാരെ ഭരണകൂടം സൃഷ്ട്ടിക്കും എന്നുമാണ് പോലീസിനെ ഉപയോഗിച്ച് കൊണ്ട് ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് പറയുന്നത് ,
തലയ്ക്കു മാത്രം തല്ലണം എന്നാണു പോലീസിനു കൊടുത്ത നിര്‍ദേശം ഇന്ന് വൈകീട്ട് കുറെ സമയം സമര സഖാക്കളുമോത്തു മെഡിക്കല്‍ കോളേജിലെ കാഷ്വാലിടിയില്‍ ചെലവഴിച്ചിരുന്നു , മുഴുവന്‍ സഖാക്കളുടെയും തലയാണ് പോലീസ് തല്ലി പൊളിച്ചത് , അതിനുമപ്പുറം രണ്ടു രക്ഷിതാക്കളുടെയും തല ഇവര്‍ തല്ലിപോളിച്ചിട്ടുണ്ട്,
സമാധാന പരമായി സമരം ചെയ്യുന്ന വിധ്യാര്തികളെ വെടി വച്ച പോലീസുകാരന് കൊഴികൊടിന്റെ സമര ചരിത്രം അറിഞ്ഞു കൂടാതെ അല്ല, പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ പോലീസുകാരന്‍ അന്നത്തെ വിദ്ധ്യാര്‍ത്തി സമരത്തില്‍ വച്ച്

ജയന്തി എന്ന എസ എഫ് ഐ യുടെ സമര വളണ്ടിയരെ തോക്കിന്‍റെ പാത്തി കൊണ്ട് അടിച്ചു വീഴ്ത്തിയ ചരിത്രം ഉണ്ട് ഈ രാധാകൃഷ്ണ പിള്ള എന്ന പന്ന പോലീസുകാരന്, അന്ന് ആറ് മാസകാലതിലേറെ കൊഴികൊടിന്റെ മണ്ണില്‍ കാലു കുത്താന്‍ ഈ ചെകുത്താന്റെ സന്തതിക്കു കഴിഞ്ഞിട്ടില്ല , രാധാകൃഷണ പിള്ളേ സൂക്ഷിച്ചു കൊള്ളുക , പഴയതും പുതിയതുമായതൊന്നും ഞങ്ങള്‍ കോഴികോട്ടുകാര്‍ മറന്നിട്ടില്ല...

Sunday, October 9, 2011

ജഗ്ജീത് സിംഗ് ...

പ്രിയപ്പെട്ട ജഗ്ജീത് ,താങ്കളുടെ ശബ്ദം എന്നില്‍ എത്രമാത്രം ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട് എന്ന് പറയുവാന്‍ വാക്കുകള്‍ക്കോ ,വരകള്‍ക്കോ,വര്നങ്ങല്‍ക്കോ സാധ്യമല്ല , ജഗ്ജീതിനെ കേള്‍കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ ഉണ്ടെന്നു പറയുവാന്‍ എനിക്ക് കഴിയുകയും ഇല്ല ,ഗന്ധര്‍വ ഗായക അങ്ങയുടെ വിയോഗം കുറച്ചൊന്നുമല്ല എന്നെ അസ്വസ്തമാക്കുന്നത്,,,,,,...

നവാബ് രാജേന്ദ്രന്‍ ,ശല്യകാരനായ വ്യവഹാരി.....

ശല്യകാരനായ വ്യവഹാരി ജീവിത വ്യവഹാരം അവസാനിപ്പിച്ചിട്ടു ഇന്നേക്ക് ഏഴു വര്ഷം പൂര്‍ത്തിയാകുന്നു .(ഒക്ടോബര്‍ പത്ത് )
പലപ്പോഴും കേരളീയന് നവാബ് രാജേന്ദ്രന്‍ ഒരു പ്രതീക്ഷയായിരുന്നു ,കൈതാങ്ങില്ലാത്തവന്റെ ശബ്ദമായിരുന്ന ആ വ്യവഹാരി ഒരു പക്ഷെ വരേണ്യ വര്‍ഗങ്ങളുടെ ഉന്മാധങ്ങളെ പലപ്പോഴും നുള്ളി നോവിചിട്ടുണ്ടാകും പക്ഷെ നവാബിനെ ഭയന്ന് ഡല്‍ഹി യാത്രപോലും കുറച്ചു കളഞ്ഞ മുഖ്യമന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് കൂടി നമ്മള്‍ ഒര്കെണ്ടതുണ്ട് , പൊതു ഖജനാവിലെ പണം ജനങ്ങളുടെതാനെന്നും അത് വെറും യാത്രകള്‍ നടത്തി നശിപ്പിക്കപെടാനുല്ലതല്ലെന്നും ജനങ്ങളെ ബോധിപ്പിക്കുകയായിരുന്നു നവാബ് അപ്പോള്‍ ചെയ്തിരുന്നത്,
സ്വന്തം ശരീരം അനാട്ടമി വിഭാഗത്തിന് വിട്ടു കൊടുത്തിട്ട് മരണ ശേഷവും പോതുജനഗല്‍ക്കിടയില്‍ സേവനം കൊതിച്ച ആ മനുഷ്യന്‍റെ ശരീരം പുഴുതീറ്റിച്ചു കളഞ്ഞു നമ്മുടെ അതികൃതര്‍ ഒടുവില്‍ ഒരു അനാഥ ശവമായി മറവു ചെയ്തു കൊണ്ട് സാംസ്കാരീക കേരളം നവാബിനോട് യാത്ര ചൊല്ലുകയും ചെയ്തു ,
മടിയില്‍ കനമില്ലാത്തവന്റെ വിലാപങ്ങള്‍ക്ക്‌ കാലം സാക്ഷിയാണ് , പിടക്കുന്ന തെരുവിന്‍റെ നേരുകളോട് നമ്മുടെ കേരളം ഇപ്പോഴും മുഖം തിരിഞ്ഞു നില്‍ക്കുന്നു ,,,,,,,,,,,,,,,,, നവാബിന്റെ ഓര്‍മകള്‍ നമുക്ക് പുതുക്കാം ,,,,,,,,,,,

അമേരിക്കയിലെ പ്രക്ഷോഭകാരികള്‍ ലോകത്തോട്‌ പറയുന്നത് ...

അമേരിക്കയിലെ പ്രക്ഷോഭകാരികള്‍ ലോകത്തോട്‌ പറയുന്നത് സാമ്രാജ്വത്വം മനുഷ്യനെ വെറും ഉപകരണം ആക്കി തീര്‍ക്കുന്നു എന്ന് തന്നെ ആണ് , യുവത്വം ആണ് ഏതു രാജ്യത്തിന്‍റെയും കാതല്‍ അങ്ങിനെ എങ്കില്‍ ഇപ്പോള്‍ അമേരിക്കയിലെ യുവത്വം നമ്മോടു വിളിച്ചു പറയുന്നു സ്വന്തം രാജ്യത്തിന്‍റെ ദുരവസ്ഥ കാണുവാന്‍ ,,,

മുതലാളിത്തത്തിന്റെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കപെട്ട അമേരിക്കയില്‍ പടരുന്ന കലാപങ്ങള്‍ കേവലം മുളക്പൊടി പ്രയോഗങ്ങള്‍ക്കൊണ്ട് ലോകത്തിനു മുന്‍പില്‍ മറച്ചു പിടികാംഎന്നുള്ള അമേരിക്കന്‍ ഭരണകൂടത്തിന്‍റെ മിഥ്യാ ധാരണകള്‍ തകര്‍ത്തുകൊണ്ടാണ് അവിടുത്തെ യുവാക്കള്‍ ആരംഭിച്ച സമരത്തിന്‍റെ പുതിയ രൂപവും ഭാവവും കാണിക്കുന്നത് ,
പഴയ വിയത്നാം യുദ്ധകാലത്ത് അമേരിക്കയില്‍ കൊടുമ്പിരി കൊണ്ട യുദ്ധ വിരുദ്ധ റാലികളില്‍ പ...ങ്കെടുത്ത പഴയ യുവാക്കള്‍ അതായത് ഇപ്പോഴത്തെ പ്രായമായവര്‍ ഒക്കെ സമരത്തിന്‌ ഐക്യ ധാര്ട്ട്യവും ആയി രംഗത്ത് വരികയാണ് ,
അസമമായ സാമ്പത്തീക വളര്‍ച്ചയുടെ മകുടോധാഹരണം ആയി മാറുകയാണ് ഇന്ന് അമേരിക്ക , ഊതി വീര്‍പ്പിച്ച തും,ഊഹാപഹങ്ങളുടെതുമായ സമത്വ സുന്ദര അമേരിക്കയുടെ ഉള്ളു പൊള്ളയാണെന്ന് വിളിച്ചു പറയുകയാണ്‌ അവിടുത്തെ ചെറുപ്പകാര്‍ ,
സാമ്രാജ്വത്വം അതിന്‍റെ ധനാഗമന മാര്‍ഗങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ എന്ന സാമൂഹിക യാധാര്ത്യത്തെ പലപ്പോഴും മറന്നു പോകുന്നു എന്നുള്ളത് കൊണ്ട് തന്നെ ആണ് പണമുള്ളവന്‍ കൂടുതല്‍ പണകാരനും പാവപെട്ടവന്‍ കൂടുതല്‍ പാവപെട്ടവനും ആകുന്ന സാമ്പത്തീക ക്രമം രാജ്യത്ത് പടരുന്നത്‌ ,
തൊഴില്‍ നഷ്ട്ടപ്പെടുന്നവനും, ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്തവനും, അര്‍ദ്ധ പട്ടിണികാരനും, വിദ്യാഭ്യാസം പൂര്തീകരികാനും ആകാത്ത യുവജനങ്ങള്‍ അമേരിക്കയില്‍ ആരംഭിച്ച ഈ പ്രക്ഷോഭം ലോകത്താകെ ചലങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല കാരണം നമ്മള്‍ പലപ്പോഴും അമേരിക്കയെ ഭക്ഷിച്ചാണല്ലോ ജീവിക്കുന്നത് , നമ്മുടെ ക്ഷോഭങ്ങളും ,വികാരങ്ങളും ,വിചാരങ്ങളും പലപ്പോഴും അമേര്‍ക്കയുടെ മുന്‍പില്‍ അടിയറവു പരയിപ്പിക്കുകയാനല്ലോ പതിവും..

,രാജാവ് നഗനനാനെന്നു പ്രജകള്‍ വിളിച്ചു പറയുമ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇതിലും ചെറുതായി ആരംഭിച്ച സോഷ്യലിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി സഹായിച്ച അമേരിക്കന്‍ മുതലാളിത്തം സ്വന്തം മണ്ണിലെ പ്രക്ഷോഭകാരികളെ എങ്ങിനെ നേരിടും എന്നറിയാന്‍ ലോകത്തിനു കൌതുകം ഉണ്ടാകുക തന്നെ ചെയ്യും...

Saturday, October 8, 2011

ഇന്ത്യന്‍ റുപീ .......

രഞ്ജിത്ത് വീണ്ടും നമ്മെ മോഹിപ്പിക്കുകയാണ്‌ , പാലേരിമാനിക്യതിലൂടെയും,പ്രാഞ്ചിയെട്ടനിലൂടെയും മലയാളസിനിമക്ക് പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ രഞ്ജിത്ത് തന്‍റെ പാത ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് ഇന്ത്യന്‍ റുപീ എന്ന ചിത്രത്തിലൂടെ,
സിനിമ സംവിധായകന്‍റെ കലയാണെന്ന് ഈ ചിത്രത്തിലെ ഓരോ രംഗവും നമ്മെ ഓര്‍മിപ്പിക്കുന്നു,
കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് സിനിമയിലെ മുതലാളിമാര്‍ സംഗം ചേര്‍ന്ന് പടിയടച്ചു പിണ്ഡം വച്ച തിലകന്‍ എന്ന നടന്‍റെ അപാരമായ നടന വൈഭവം തിരിച്ചറിഞ്ഞു ആ നല്ല നടനെ എതിര്‍പ്പുകള്‍ ലങ്ഗിച്ചുകൊണ്ട്‌ രഞ്ജിത്ത് വീണ്ടും മലയാളിക്ക് സമ്മാനിച്ചു , നിങ്ങള്‍ ചിത്രം കണ്ടു നോക്കു തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇത്രക്ക് ഭാവ തീവ്രമായി അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ ഇപ്പോള്‍ മറ്റൊരു നടന്‍ ഉണ്ടോ എന്ന്?

രൂപ എന്ന മാന്ട്രീകതക്ക് പുറകെ നെട്ടോട്ടമോടുന്ന ഓരോ ശരാശരി മലയാളി യുവത്വതിന്റെയും ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും പൂര്‍ത്തീകരണം ആണ് ഈ ചിത്രത്തിലെ പ്രിത്വിരാജിന്റെ പാത്ര സൃഷ്ട്ടിയിലൂടെ രഞ്ജിത്ത് നിര്‍വഹിച്ചിരിക്കുന്നത്, അസമമായ സാമ്പത്തീക വളര്‍ച്ചയുടെ അനന്തര ഫലങ്ങള്‍ ആധുനീക യുവത്വത്തെ കൊണ്ട് ചെന്നെത്തിക്കുന്നത് പിടിച്ചു പറിയിലേക്കും ,ആരാജകത്വതിലെക്കും ആണെന്ന് രഞ്ജിത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു

ഈ സിനിമയിലെ ഓരോ കഥാപാത്രത്തിനും വേറിട്ട വ്യക്തിത്വം നല്‍കാന്‍ സാധിക്കുന്നു എന്നുള്ളതാന് രഞ്ജിത്തിന്റെ വിജയം,പ്രിത്വിരാജ് എന്ന നടന്‍റെ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ രണ്ജിതിനു സാധിച്ചിരിക്കുന്നു ഇന്റെര്‍നെറ്റിലെ കോമാളി ആയി മാറിയ പ്രിത്വിരാജപ്പന്‍ ഈ കഥാപാത്രത്തിലൂടെ മുഖപുസ്തകം അടക്കമുള്ള പ്രിത്വിവീരാജ് വിരോധികളോട് മധുരമായ ഒരു പ്രതികാര നിര്‍വഹണം നടത്തിയിരിക്കുന്നു , ഈ ചിത്രം മലയാളി ഏറ്റുവാങ്ങുമെന്ന് കരുതുന്നു,

ചിത്രത്തില്‍ ഒരു കല്ല്‌ കടിയായി നില്‍ക്കുന്നത് കള്ളന്മാരും കോള്ളകാരും എല്ലാം മുസ്ലീം എന്ന സാമാന്യ വത്കരണത്തെ രഞ്ജിത്തും പിന്താങ്ങുന്നു എന്നുള്ളതാണ് , ചിത്രത്തിലെ കള്ള പണകാരന്‍ അല്ലെങ്കില്‍ കള്ള നോട്ടുകാരന്‍ താടി വച്ച് നിസ്കാര തൊപ്പിയിട്ട മുസ്ലീം തന്നെ ആകുന്നതു അല്‍പ്പം അരോചകം ആയി തോനി , എല്ലാ കള്ളത്തരവും ചെയ്യാന്‍ താടിയും നിസ്കാര തൊപ്പിയും സാധ്യത നല്‍കുന്നു എന്ന ഫാസിസ്റ്റ് ജല്‍പ്പനങ്ങളെ രഞ്ജിത്തും നെഞ്ചേറ്റുന്നത് കാണുമ്പോള്‍ അല്‍പ്പം വിയോജിപ്പ് പറയാതിരിക്കാന്‍ ആകുന്നുമില്ല ,


ഈ ചിത്രം നിങ്ങള്‍ കാണണം കാരണം ഈ സിനിമ ഒരു പാട് നന്മകളെ മുന്നോട്ടു വക്കുന്നു ഇത്തരം കൈതിരികള്‍ കെടാതെ സൂക്ഷിക്കേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ പ്രേക്ഷകന്റെയും കടമ കൂടി ആണ് ......

ചെഗുവേര...

ഒരു യഥാര്‍ത്ഥ മനുഷ്യ സ്നേഹിക്കു മാത്രമേ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു കാരന്‍ ആകുവാന്‍ സാധിക്കുക ഉള്ളൂ എന്ന് ചെഗുവേര നമ്മോടു പറയുന്നു , വ്യവസ്ഥാപിത ചട്ടകൂടുകള്‍ തകര്ത്തെരിയുംപോള്‍ മാത്രമേ കംമുനിസ്ടുകാരന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്തികരിക്കപ്പെടുകയുള്ളൂ എന്നും ചെ നമ്മെ ഓര്‍മിപ്പിക്കുന്നു , ,,,,,,,,,,,,
ആധുനീക കാലത്തെ മാര്‍കെട്ട് ചെയ്യപെട്ട കോര്‍പ്പറേറ്റ് ചെഗുവേരയും ഒരര്‍ത്ഥത്തില്‍ ആശ്വാസം ആകുന്നതു... ചെഗുവേരയുടെ മുഖം മറവിയുടെ മുഖാവരണം എടുതണിയാതെ എപ്പോഴും പ്രോജ്വലമായി നില്‍കാന്‍ സഹായകരമാകുന്നു എന്നുള്ളത് കൊണ്ടാണ്, മദ്യത്തിന്റെ കുപ്പിയില്‍ മാവോയും, സ്റ്റാലിനും നിന്ന് ചിരിക്കുന്ന കാലത്തില്‍ പുതിയ തലമുറയ്ക്ക് ചെഗുവേര ആരെന്നുള്ള അന്വേഷണങ്ങള്‍ അമേരിക്കയില്‍ നിന്നടക്കം അടിചിറങ്ങുന്ന ടി ഷര്‍ട്ടുകളില്‍ നിന്നും ആരംഭികാം,,,,,,,,,,,,,,,,,,

Tuesday, October 4, 2011

പ്രിത്വിരാജ് ...............

പ്രിത്വിരാജിനെന്താണ് കുഴപ്പം ?
കഴിഞ്ഞ പത്തു വര്‍ഷ കാലത്തിനിടയില്‍ മലയാളത്തില്‍ സംഭവിച്ച ഒരു ഗുണപരമായ മാറ്റത്തിന് തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ എങ്കിലും നമുക്ക് പ്രിത്വിരാജിനെ അങ്കീകരിച്ചുകൂടെ ? ഇന്റര്‍നെറ്റ് എന്ന ആധുനീക സാങ്കേതിക വിദ്യയിലെ പുതിയ ലോകമായ മുഖപുസ്തകതിലൂടെ ഞാനടക്കമുള്ള എല്ലാവരും പ്രിത്വീരാജിനെ കോമാളി ആക്കി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു? എന്താണ് അയാളില്‍ കാണുന്ന കുറ്റം എന്ന് നമ്മള...്‍ ആരും ചിന്തിക്കുന്നുമില്ല , ഒരു നടന്‍ എന്ന നിലയില്‍ മാത്രം അയാളെ നമ്മള്‍ കണ്ടാല്‍ മതിയാകില്ലേ ,അയാളുടെ വ്യക്തി ജീവിതത്തിലേക്ക് നമ്മള്‍ ടോരച്ചടിക്കെണ്ടാതുണ്ടോ? അങ്ങിനെ ടോര്‍ച്ചടിച്ചു തുടങ്ങിയാല്‍ കഴിഞ്ഞ പത്തിരുപതു വര്‍ഷമായി നമ്മള്‍ ആരാധിക്കുന്ന പല നക്ഷത്രങ്ങള്‍ക്കും നാണക്കേടുണ്ടാക്കുന്ന പലതും പറയുവാന്‍ ഉണ്ടാകും , മാണിക്യ കല്ല്‌ പോലുള്ള ചിത്രങ്ങള്‍ നമ്മള്‍ പ്രിത്വിരാജില്‍ നിന്നും കണ്ടെടുത്തതാണ് അഭിനയം അയാളുടെ തൊഴില്‍ ആണ് പിന്നെ ഇരുപത്തി എഴുകാരനില്‍ നമ്മള്‍ അരുപതുകാരന്റെയും,അന്‍പത്തി അഞ്ചു കാരന്റെയും പക്വത കാണാന്‍ ശ്രമിക്കുന്നത് തന്നെ കുഴപ്പമല്ലേ? ഇനി എന്താണ് നമ്മുടെ മലയാള സിനിമക്ക് വേണ്ടി നമ്മള്‍ കരുതി വക്കുന്നത് അറുപതും അരുപതിനോടടുത്ത തും ആയ രണ്ടു താര രാജാക്കന്മാരെ ഇനിയും കോളേജ് കുമാരന്മാരായി നമ്മള്‍ പൂജിച്ചു തുടങ്ങിയാല്‍ നമ്മുടെ ബുദ്ധിക്കു എന്തോ സാരമായ കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ അതില്ലേ അര്‍ഥം ? മാറ്റങ്ങള്‍ സംഭവിക്കേണ്ടത്‌ ആവശ്യമാണ്‌ നമ്മുടെ വികലമായ മാനസീക വ്യാപാരങ്ങള്‍ മറ്റൊരാളുടെ തലയില്‍ കെട്ടി വച്ച് ഒരു തരം ആത്മ രതിയുടെ ആനന്ദങ്ങളില്‍ അഭിരമിക്കുകയാണ് നമ്മള്‍ മലയാളികള്‍ . അന്യന്‍റെ നന്മകള്‍ കാണാതെ അന്യനെ ഇകഴ്ത്തികാനിക്കുവാനുള്ള നമ്മുടെ ജന്മാവകാശം ആണ് പ്രിത്വിരാജിലൂടെ ഇപ്പോള്‍ നമ്മള്‍ സാധിച്ചുകൊണ്ടിരിക്കുന്നത്, ഇതൊക്കെ പറയുന്ന ഓരോരുത്തര്‍ക്കും ചിന്തികാവുന്ന ഒരു കാര്യം ആരാണ് പൂര്‍ണമായും ശെരി ആയിട്ടുള്ളവര്‍ എന്നാണു ? മറ്റുള്ളവന്റെ കുറവുകളിലേക്ക് ഇപ്പോഴും നോക്കുന്ന നമുക്ക് ഇനിമുതല്‍ നമ്മുടെ കുറവുകള്‍ കൂടി കണ്ടെതികൂടെ? സമൂഹം എപ്പോഴും ഒരു ഭ്രാന്തനെ പ്രതീക്ഷിക്കുന്നു എന്ന് ശിഹാബുദ്ധീന്‍ പോയതും കടവ് ഒരു കഥയില്‍ പറയുന്നുണ്ട് , അത് പോലെ നമ്മുടെ മനസ്സിന്റെ ഭ്രമ കല്‍പ്പനകളെ നമ്മള്‍ ഇപ്പോള്‍ കുടിയിരുതുന്നത് പ്രിത്വിരാജില്‍ ആണ് ,അതെ നമ്മള്‍ അന്യന്‍റെ അസ്വസ്തതകളെയും, ഭ്രാന്തിനെയും പ്രതീക്ഷിക്കുകയാണ്......

നവരാത്രി............


ഓരോ നവരാത്രിയും ദീപ്തമായ ഒരു ഓര്‍മയെ ആണ് എന്നിലേക്ക്‌ കൈ പിടിച്ചാനയിക്കാരുള്ളത്, കുട്ടികാലത്ത് ഞങ്ങള്‍ കുറച്ചു കുട്ടികള്‍ സ്വയം പൂജാരിമാര്‍ ഒക്കെ ആയി കൊണ്ട് നവരാത്രി ദിവസങ്ങളില്‍ ഭക്തിയുടെ പുതിയ ഒരു ലോകം സൃഷ്ട്ടിക്കുമായിരുന്നു, എന്‍റെ ആത്മ മിത്രം ധീരജിന്‍റെ വീട്ടില്‍ ഞങ്ങള്‍ കുറച്ചു കുട്ടികള്‍ ഒത്തു ചേരുകയും ,അവന്‍റെ അമ്മയുടെ നല്ല നിറമുള്ള സാരികള്‍ ചേര്‍ത്ത് വച്ച് അവന്‍റെ വീടിന്‍റെ ഒരു മുറിക്കുള്ളില്‍ ഒരു കൊച്ചു അമ്പലം ഉണ്ടാക്കുകയും ചെയ്യും , എന്നിട്ട് പുസ്തകവപ്പു ദിവസം ഞങ്ങള്‍ ഒക്കെ ആഘോഷമായി ആ കൊച്ചു അമ്പലത്തില്‍ പുസ്തകം പൂജക്ക്‌ വയ്ക്കുമായിരുന്നു ,അയല്‍ വാസികളായ വിവിധ മതങ്ങളില്‍ പെട്ട ആളുകള്‍ ഒക്കെ തങ്ങളുടെ മക്കളുടെ പുസ്തകങ്ങള്‍ നല്ല ഭക്തിയോടു കൂടി പൊതിഞ്ഞു ഞങ്ങളുടെ കൊച്ചമ്പലത്തില്‍ പൂജക്ക്‌ കൊണ്ട് വരും , ധീരജ് തന്നെ ആയിരുന്നു പൂജാരി അവന്‍ ആണ് അന്ന് ഞങ്ങളുടെ നേതാവ് , കേള്‍ക്കാന്‍ ഇമ്പമുള്ള ഭക്തിഗാനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അവന്‍റെ കൈ വശം എപ്പോഴും ഉണ്ടാകുമായിരുന്നു ,പഴയ നാഷണല്‍ പാനസോണിക്കിന്റെ സ്റ്റീരിയോ സെറ്റില്‍ കൊച്ചു കാബിന്‍ ഒക്കെ വച്ച് ഞങ്ങള്‍ ആ കാലത്തെ ആഘോഷമാക്കാരുണ്ടായിരുന്നു , അന്ന് അവന്‍റെ വീട്ടില്‍ മാത്രം ആയിരുന്നു സ്റ്റീരിയോ സെറ്റ് ഉണ്ടായിരുന്നത് ,സ്റ്റീരിയോ സെറ്റില്‍ നിന്നും പാട്ട് കേള്‍ക്കുന്നത് വല്ലാത്ത ഒരു സുഖം ആയിരുന്നു ,രാത്രിയില്‍ ഞങ്ങള്‍ അതെ മുറിയില്‍ നിന്നും സന്തോഷത്തിന്റെ നൃത്ത ചുവടുകളും അഭ്യസിക്കും, അങ്ങിനെ എന്തിനും ഏതിനും സ്വാതന്ട്രമുള്ള മൂന്നു ദിനങ്ങള്‍ ഞങ്ങള്‍ കൊച്ചു കാര്യങ്ങളുടെ തമ്പുരാക്കന്മാര്‍ ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ അടിച്ചു പോളിക്കുമായിരുന്നു ,യഥാര്‍ഥത്തില്‍ പുസ്തകം വപ്പു ദിനം മുതല്‍ വിജയ ദശമി വരെ മൂന്നു ദിനങ്ങള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ പാടില്ലെന്ന ഒരു അലിഖിത നിയമം ഞങ്ങളുടെ അച്ഛനമ്മമ്മാര്‍ ഞങ്ങളോട് ഒരു നൂറാവര്‍ത്തി ചൊല്ലി പഠിപ്പിച്ചത് കൊണ്ട് ആ ഒരു കാലത്തുള്ള സ്വാതന്ത്രത്തിന്റെ പ്രക്യാപനം തന്നെ ആയിരുന്നു ഞങ്ങള്‍ കുട്ടികള്‍ നടത്തിയിരുന്നത് , വിജയദശമി ദിനത്തില്‍ പുസ്തകം തിരിച്ചു കൊടുക്കുമ്പോള്‍ അരി പൊരിയും,ചോള പൊരിയും,കല്‍കണ്ടവും,ശര്‍ക്കരയും,ചെറു പഴവും,തെച്ചിപൂവും ഒക്കെ ചേര്‍ത്തുള്ള നല്ല ഒരു പ്രസാദവും ഒക്കെ ഞങ്ങള്‍ ഭക്തര്‍ക്ക്‌ നല്‍കുമായിരുന്നു , ഇപ്പോള്‍ ഞങ്ങള്‍ ഭക്തിയുടെയും വിഭക്തിയുടെയും ഒക്കെ വലിയ ലോകങ്ങളിലേക്ക് മാറ്റപ്പെട്ടെങ്കിലും, നന്മയുടെ ആ കുട്ടികാലം ഇപ്പോഴും എപ്പോഴും ഒരു നനുത്ത ഓര്‍മയായി ഓരോ നവരാത്രി നാളിലും എന്നില്‍ പുനര്‍ജനിതേടാറുണ്ട്.........

Monday, October 3, 2011

ഗോവര്‍ദ്ധന്റെ യാത്രകള്‍...

;കോഴികോടന്‍ നാടകോത്സവ സമിതിയുടെ നവംബര്‍ അരങ്ങായി അവതരിപ്പിക്കുന്ന നാടകം ഗോവര്‍ദ്ധന്റെ യാത്രകള്‍..

പ്രവേശനം പാസ് മുഖാന്തിരം ....................
ഗോവര്‍ദ്ധന്റെ യാത്രകള്‍ നാടകം
കൊഴികോട് ടൌണ്‍ ഹാളില്‍
നവംബര്‍ ഒന്നിന് വൈകീട്ട് ഏഴു മണിക്ക്

അവതരിപ്പിക്കുന്നത്‌
കൊഴികോടന്‍ നാടകോത്സവ സമിതി
റെഡ് യന്ഗ്സ് &ജ്വാല തിയെട്ടെര്‍ ആര്‍ട്സ് വെള്ളിമാടുകുന്നു

Sunday, October 2, 2011

ആഗോളവത്കരണം...

ഉദാരവത്കരണ നയങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണകൂടം പച്ചകൊടി കാണിച്ചിട്ട് ഇരുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു, നരസിംഹറാവു സര്‍കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗ് ആയിരുന്നു മോഹന സുന്ദര വാഗ്ദാനങ്ങള്‍ വാരി വിതറി ഇന്ത്യന്‍ കമ്പോളം വിദേശികള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത് , ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ നേടിയത് നേട്ടമോ? അതോ വലിയ കൊട്ടങ്ങലോ? നമ്മുടെ എത്ര പൊതുമേഖല സംരംഭങ്ങള്‍ ഇപ്പോള്‍ നമുക്ക് സ്വന്തമായുണ്ട് എന്ന് കൂടി നോക്കണം?

ബസ്‌ ചാര്‍ജും നായനാരും...

സമരങ്ങള്‍ക്ക് വലിയ സാധ്യത നല്‍കി കൊണ്ട് ബസ്‌ ചാര്‍ജ് വര്ധിപ്പികാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു , ഇനി മുതല്‍ മിനിമം നല്‍കേണ്ട തുക അഞ്ചു രൂപയാക്കി , വിധ്യാര്തികളുടെ യാത്രാ സൌജന്യത്തില്‍ മുപ്പതു ശതമാനം കൂട്ടണം എന്നും ബസ്‌ മുതലാളിമാര്‍ സര്കാരിനോട് ആവശ്യപെട്ടു, എസ് ,രാമചന്ദ്രന്‍ കമ്മിറ്റി തീരുമാനപ്രകാരം ആണ് വര്‍ധനവ്‌ എന്നാണു വപ്പ്, അങ്ങിനെ എങ്കില്‍ ആ കമ്മിറ്റി പറഞ്ഞ മിനിമം ചാര്‍ജിന്റെ കിലോമീറെര്‍ രണ്ടര... എന്നതില്‍ നിന്നും അഞ്ചു എന്ന് കൂടി മാറ്റി തീര്കേണ്ടേ? പൂര്‍ണമായും ബസ്‌ മുതലാളിമാര്‍ക്ക് കീഴ്പെടെണ്ട അവസ്ഥ ഒന്നും സര്കാരിനില്ല മാസങ്ങള്‍ സമരം ചെയ്തിട്ടും ജനവിരുധമായി ബസ്‌ ചാര്‍ജ് വര്‍ധിപ്പിക്കില്ല എന്ന് പറഞ്ഞ നായനാര്‍ സര്‍കാരിനെ ജനങ്ങള്‍ മറന്നിട്ടില്ല എന്ന് കൂടി ഭരണകൂടം ഒര്കുന്നത് നന്നാവും .........

നഷ്ട്ടപരിഹാരം...........

ഇടതു പക്ഷ  സര്‍ക്കാര്‍ പാസാക്കിയ പ്ലാച്ചിമട നഷ്ട്ട പരിഹാര ട്രൈബ്യൂനല്‍ ബില്‍ രാഷ്ട്ര പതിക്കു സമര്‍പ്പികാതെ കേന്ദ്രം ഒളിച്ചു കളിക്കുകയാണ് , നഷ്ട്ടപരിഹാരം ലഭിക്കേണ്ടത് അടിസ്ഥാന വര്‍ഗത്തിന് ആകേണ്ടത് കൊണ്ടാണ് ഇത്തരം ഒരു നീട്ടി കൊണ്ട് പോകല്‍
കൊര്‍പ്പരെട്ടുകളുടെ കടങ്ങള്‍ എഴുതി തള്ളുവാനും, കിട്ടാ കടം പിരിചെടുക്കാതെ നീട്ടു കൊണ്ട് പോകാനും അത്യുത്സാഹം കാണിക്കുന്നവര്‍ തന്നെ ആണ് പാവപെട്ടവന്റെ നേരവകാശത്തെ ഒട്ടും ഗൌനികാതെ ഇരിക്കുന്നത് , കേരള സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,,, കേരളം കണ്ട മഹത്തായ പോരാട്ടങ്ങള്‍ക്ക് പൂര്‍ണത ലഭിക്കുവാന്‍ അര്‍ഹാതപ്പെട്ടവന്റെ ആനുകൂല്യങ്ങള്‍ വീണ്ടെടുക്കുക കൂടി വേണം....................

യെധൂരിയപ്പ..

പ്രജാ ക്ഷേമ തല്‍പരനായ ഒരു വിനീത ദാസന്റെ ഈ മുഖം
അഴിമതിയുടെ വലിയ ഖനികളെ ആയിരുന്നു മറച്ചു പിടിചിരുന്നതെന്ന് കാണുമ്പോള്‍
ധക്ഷിനെന്ത്യയില്‍ ആദ്യമായി ഇതിനു വേണ്ടിയായിരുന്നുവോ താമര
വിരിയിച്ചതെന്നു ഒരു സാധാരണ കാരന്‍ ചിന്തിച്ചു പോയാല്‍ അതിനെ
ആര്‍ക്കും കുറ്റം പറയുവാന്‍ ആകുകയില്ല.......

സമ്മേളനകാലം ............

ഇത് സമ്മേളനകാലം,,,, വാര്‍ത്തകളുടെ പെരുമഴ കാലത്തേക്ക് കണ്ണും കാതും കൂര്‍പ്പിചിരികാം , നേട്ടങ്ങളുടെയും നഷ്ട്ടങ്ങളുടെയും കണക്കുകള്‍ ഉണ്ടാക്കുകയും, വില്‍ക്കുകയും ചെയ്യാന്‍ മാധ്യമ തമ്പുരാക്കന്മാര്‍ സ്വന്തം ശിഷ്യ ഗണങ്ങള്‍ക്കു പ്രത്യേക പരിശീലനം നല്‍കുന്ന കാലം , ഇനി കുറച്ചു കാലം കമ്മ്യൂണിസ്റ്റു മാനിഫെസ്റോ യും, സി പി എമ്മിന്റെ ഭരണ ഗടനയും ,പരിപാടിയും ഹൃധിസ്തമാക്കാതെ ഒരു മാധ്യമ പ്രവര്‍ത്തകനും അവന്റെ മുതലാളിക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല . ഓരോ വാക്കിലും നോക്കിലും വിഭാഗീയത ഏറ്റവും ഭംഗിയായി എഴുതിചെര്‍ക്കുന്നവനായിരിക്കും മികച്ച ലേഖകന്‍ ,,,,,,,,, അതെ മികച്ച ലേഖകനെ മാധ്യമങ്ങള്‍ തേടുന്നു......

ഹിരോഷിമ,നാഗസാക്കി,,,,

ആഗസ്റ്റ്‌ മാസം യുദ്ധങ്ങള്‍ക്ക് എതിരായി മാനവരാശിയെ ആകെ ഉണര്തെണ്ട മാസം ആയാണ് നമ്മള്‍ കാണേണ്ടത് , കൊച്ചു കുട്ടിയും , തടിച്ച മനുഷ്യനും ചേര്‍ന്ന് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും കൊന്നൊടുക്കിയത് ജന ലക്ഷങ്ങളെ ആണ് .. അമേരിക്ക സാമ്പത്തീക പ്രതി സന്ധികളില്‍ ആകുംപോഴൊക്കെ അവര്‍ ധനാഗമന മാര്‍ഗം എന്നുള്ള നിലയില്‍ കണ്ടെത്തുന്ന വിദ്യ ആയുധം വില്‍ക്കുക എന്നുള്ളതാണ് , യുദ്ധങ്ങള്‍ നടന്നാല്‍ മാത്രമേ ആയുധങ്ങള്‍ വ...ില്‍ക്കുകയുള്ളൂ അല്ലെങ്കില്‍ വില്‍ക്കപ്പെടുകയുള്ളൂ ഓരോ യുദ്ധത്തിലും കൊല്ലപ്പെടുന്നത് നിരായുധരായ ജന ലക്ഷങ്ങള്‍ ആണ് ലാഭ കൊതിമൂത്ത മുതലാളിത്തം അതിന്‍റെ സമ്പത്ത് കുന്നു കൂട്ടാന്‍ വേണ്ടി എവിടെയും പറന്നെത്തും അവര്‍ക്ക് മനുഷ്യനെക്കാള്‍ പ്രധാനം സമ്പത്ത് ആണ് അത് കൊണ്ട് നാഗസാക്കിയില്‍ ആട്ടം ബോംബു വീണ ഈ ദിനത്തില്‍ നമുക്ക് വീണ്ടും യുദ്ധത്തിന്റെ ഭീകരതെയെ കുറിച്ച് ചിന്തിച്ചു തുടങ്ങാം...

ഡോക്റ്റര്‍ .അഷീല്‍........

ഡോക്റെര്‍.അഷീലിനെ അസിസ്ടന്റ്റ് നോടല്‍ ഓഫീസര്‍ സ്ഥാനത് നിന്നും മാറ്റാന്‍ ഉത്തരവ് , എന്ടോ സള്‍ഫാന് എതിരെ സ്റ്റോക്ക്‌ ഹോം കന്വേന്ഷനില്‍ ശക്തമായി പ്രതികരിച്ചതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിക്കു ഒരുങ്ങിയത്, തങ്ങളുടെ പണവും മേടിച്ചു തങ്ങള്‍ താലോലിക്കുന്നവര്‍ക്കെതിരെ പറഞ്ഞത് തങ്ങള്‍ക്കു വലിയ അപവാദം ഉണ്ടാക്കി എന്നാണു തമ്പ്രാക്കന്മാര്‍ കണ്ടെത്തിയ കുറ്റം പോരാത്തതിന് അന്നത്തെ മുഖ്യ മന്ത്രി വി എസ നടത്തിയ നി...രാഹാരം ഒക്കെ നേരിട്ട് ജനീവയില്‍ പ്രദര്ശിപ്പിച്ചതിന് പിന്നിലും , അതെ പോലെ അദ്ദേഹം തയാര്‍ ആക്കിയ റിപ്പോര്‍ട്ട്‌ ഡി വൈ എഫ് ഐയുടെ കേസിന് കൂടുതല്‍ ബലം നല്കിയതും ഒക്കെ മനുഷ്യ സ്നേഹിയായ ടോക്റെര്‍ക്ക് വിനയായി വന്നു, നമ്മുടെ മുഖ്യ മന്ത്രിയും, അടൂര്‍ പ്രകാശും ഒക്കെ നേരിട്ട് ഇടപെട്ടാണ് അഷീലിനെ മാറ്റുന്നത് എന്ന് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട് , എന്റെ ഫേസ് ബുക്ക്‌ സൌഹൃദങ്ങളില്‍ ഉള്ള ഈ കൂട്ടുകാരന് വേണ്ടി നമുക്ക് പ്രതിഷേധിക്കാം കാരണം അശീല്‍ സംസാരിക്കുന്നത് മാനവ രാശിയുടെ നില നില്‍പ്പിനു വേണ്ടി കൂടിയാണ്.......

കൊളയുടെ രാഷ്ട്രീയം .

ഉമ്മന്‍ ചാണ്ടി നയം കൂടുതല്‍ വ്യക്തമാക്കുന്നു ,,,,,, കൊക്കോ കൊല കമ്പനിയുടെ ഉപദേശകനായ തരുണ്‍ ദാസിനെ ആസൂത്രണ ബോര്‍ഡ് അംഗം ആക്കി കൊണ്ടാണ് ഉമ്മെഞ്ചാണ്ടി ഇന്ത്യന്‍ കര്‍പ്പരെട്ടുകളോട് ഐക്യധാര്‍ത്യം പ്രക്യാപിചിരിക്കുന്നത്, കേരളത്തിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഐതീഹാസിക പോരാട്ടം നടന്നത് ചിറ്റൂരിലെ കല കമ്പനിക്കെതിരെ ആയിരുന്നു ഒരേ മനസ്സോടെ കേരളം എട്ടു വാങ്ങിയ ആ സമരത്തിനെ ഇപ്പോള്‍ ഈ നിയമനം വഴി പുചിച്ചു തള്ള...ുകയാണ് ഉമ്മന്‍ ചെയ്യുന്നത്,,, , കേന്ദ്ര മന്ത്രി സഭയില്‍ മാരനെ മാറ്റി രാജയെ നിയമിക്കാന്‍ ഒക്കെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും കൂടി ചെയ്തിട്ടുണ്ട് ഈ കേമന്‍ , എന്തായാലും നയം വ്യക്തമാണ് ഉള്ള സമയം കൊണ്ട് പരമാവധി കൈയ്യില്‍ ആക്കുക പാമോയിലില്‍ നിന്നും കിട്ടിയത് പോരാഞ്ഞിട്ടാവും ഇനി കൊളയുടെ  കയ്യില്‍ നിന്നും ജലം കൊടുത്തു പണം നേടുന്നത്.............

ഇറോം ഷര്‍മിള ....

 
സ്വാതന്ത്രത്തിന്റെ ഈ അറുപത്തിനാലാം പിരനാളിലും ഇറോം ഷര്‍മിള എന്ന സഹോദരി സ്വന്തം നാടിന്റെ അസ്ഥിത്വതിനും ,പെണ്ണിന്റെ മാനത്തിനും വേണ്ടി കഴിഞ്ഞ പതിനൊന്നു വര്‍ഷത്തോളം ആയി നിരാഹാരത്തില്‍ ആണ് , ഫേസ് ബുക്കിലെ ഒരു പാട് ആളുകള്‍ ബാബ രംധേവിനെയും , അണ്ണാ ഹസാരെയെയും പോലുള്ളവരുടെ നിരാഹരങ്ങള്‍ക്ക് മാധ്യമ തമ്പുരാക്കന്മാര്‍ നല്‍കിയ വലിയ പ്...രാധാന്യങ്ങള്‍ക്ക് അടിപെട്ടു അവര്‍ക്ക് വേണ്ടി അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു കൊണ്ടേയിരിക്കുന്നു യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന മസ്തിഷ്ക്ക പ്രക്ഷാളനത്തില്‍ ഇവര്‍ അഭിരമിച്ചു പോകുന്നു എന്നുള്ളതാണ് ഇതിന്റെ സത്യം ,രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞു കൊണ്ട് ഒരു സഹോദരി നടത്തുന്ന സമരത്തിന്‌ സൌന്ദര്യം പോരാത്തത് കൊണ്ടും മാധ്യമങ്ങളുടെ പ്രശംസ കിട്ടാത്തത് കൊണ്ടും എല്ലാവരും ഇറോം ശര്മിലയെ കയ്യൊഴിയുന്നു ,,, ഉയര്തട്ടെ പതാക മന്‍മോഹന്‍ ചെങ്കോട്ടയില്‍ 

കുരീപ്പുഴ...............

കുരീപുഴ ,,,,,,,,, കവിതയിലെ വ്യതിരിക്തത നമ്മെ അനുഭവിപ്പിക്കുന്നു ,ചിന്തയുടെ ചൂട് കൊണ്ട് നമ്മെ നിരന്തരം പൊള്ളിച്ചു കൊണ്ടിരിക്കുന്നു.....
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; 
ദൈവങ്ങള്‍
------------------
ബാബറിപളളി
പോളിച്ചടിക്കയപ്പോള്‍
പടച്ചോന്‍ നല്ല ഉറക്ക...ത്തിലായിരുന്നു.

ആരാധാനാലയങ്ങളില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്റാര്‍ ട്ടിക്കയിലായിരുന്നു.

കാശ്മീരില്‍ നിന്നും
പ്രാണന്‍ കയ്യിലെടുത്തോടിയപ്പോള്‍
ഭഗവാന്മാരും ഭഗവതിമാരും
ബഹിരാകാശ യാത്രയിലായിരുന്നു.

ആദിവാസികളെ
വെടിവെച്ചപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു.

ശത്രുപക്ഷത്തു നില്‍ക്കുകയോ
മുങ്ങുകയോ ചെയ്യുന്ന
ദൈവങ്ങളെ കൊണ്ട്
എന്താണ് പ്രയോജനം ?
(കുരിപ്പുഴ)

പാന്തേ .........

പാന്ഥെ യുടെ നിര്യാണം മൂലം നഷ്ട്ടമായത് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളുടെ അമരകാരനെ ആണ് ... പ്രോലിട്ടെര്യന്‍ എന്ന വാക്കിനു പാന്ഥെ എന്ന ഒരു അര്‍ഥം കൂടി ഉണ്ടെന്നു നമ്മെ അനുഭവിപ്പിച്ചു കൊണ്ടാണ് സഖാവ് കടന്നു പോയത്.......

അണ്ണാ ഹസാരെ ,,,,,,,,,,,

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ശാശ്ട്ടിപൂര്‍ത്തി ഒക്കെ കഴിഞ്ഞു നില്‍ക്കുകയാണ് ,അതായത് വയസ്സായി എന്ന് സാരം , ഈ കാലത്താണ് അര്‍ദ്ധ നഗ്നനായ ഫകീരിന്റെ സമര മുരകലുമായി ഒരു വയസ്സന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാനിച്ചു കൊണ്ട് ല...ോകത്തിനു മുന്നിലേക്ക്‌ വരുന്നത് , ഒരാള്‍ ഒരു വിഷയം ഉന്നയിക്കുമ്പോള്‍ അത് പൊതുജനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അയാള്‍ ഉന്നയിക്കുന്ന വിഷയത്തെ തമസ്കരിക്കുകയും പകരം ഉന്നയിച്ച ആളുടെ കുല മഹിമ പരിശോധിക്കുകയും ചെയ്യുന്നത് പഴയ ഫുടല്‍ മാടമ്പി ത്തരം ആണ് , നമുക്ക് വിഷയങ്ങളെ കുറച്ചുകൂടി ലളിതമായി പരിഹരിച്ചുകൂടെ എന്നുള്ളതാണ് പ്രശ്നം ,നമ്മള്‍ തെരഞ്ഞെടുത്തു എം പി ആക്കി എന്നാ ഒറ്റ കാരണത്താല്‍ അയാള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ശക്തി ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അത് ജനാധിപത്യത്തെ അല്ല കാണിക്കുന്നത് ഫാസിസത്തെ ആണ് , മൌനവും ഒരു തരത്തില്‍ പറഞ്ഞാല്‍ ഫാസിസം തന്നെ ആണ് നിങ്ങള്‍ മൌനം പാലിക്കുമ്പോള്‍ വളരുന്നത്‌ ഫാസിസം ആണ് , സമരം ചെയ്യാന്‍ പാടില്ല എന്ന് ഭരണകൂടം പറയുമ്പോള്‍ മിണ്ടാതെ ഇരുന്നാല്‍ നമുക്ക് ഇപ്പോള്‍ പഠിക്കുവാന്‍ ചരിത്രങ്ങള്‍ ഉണ്ടാകുമായിരുന്നില്ല , അഴിമതി എന്നുള്ളത് വളരെ സാമാന്യവത്കരിക്കപെട്ട ഒരു പദം ആയതു കൊണ്ട് ഇപ്പോള്‍ ആര്‍ക്കും ആ വാക്കിനോട് വലിയ വിദ്വേഷം ഒന്നും തോനാതെ ആയി , രാജ്യം കണ്ട അഴിമതികളില്‍ ഏറ്റവും വലുത് കുറെ വര്‍ഷങ്ങളോളം ബോഫോര്സ് ആയിരുന്നു , എന്നാല്‍ ആധുനീക കാലത്തെ അഴിമതികളുടെ കണക്കുകള്‍ പറയുമ്പോള്‍ നിരന്നു നില്‍ക്കുന്ന പൂജ്യങ്ങള്‍ കാണുമ്പോള്‍ അത് കോടി ആണോ ശത കോടി ആണോ എന്നൊന്നും തിട്ടപ്പെടുത്താന്‍ കഴിയാതെ വന്നിരിക്കുന്നു, ഒരു കമന് വെല്‍ത്ത് ഗെയിം സങ്കടിപ്പിച്ചാല്‍ ഇത്രക്കും കോടികള്‍ മരിയുമെങ്കില്‍ തീര്‍ച്ചയായും നമുക്ക് ഒളിമ്പിക്സ് നടത്താം എന്ന് അവര്‍ ചിന്തിചിട്ടുണ്ടാകും , സ്വകാര്യ കമ്പനികളുടെ പരസ്യ ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ ഫോണുകളുടെ ശബ്ദ വേഗങ്ങളുടെ മാസ്മരീകത വര്‍ണിച്ചു പാടുമ്പോള്‍ നമ്മള്‍ അറിഞ്ഞിരുന്നില്ല നമ്മുടെ എം പി മാറും മന്ത്രി മാറും നികുതി പണവും രാജ്യത്തിന്റെ ആത്മാഭിമാനവും കുതകമുതലാല്ത്വത്തിന്റെ കാല്‍ച്ചുവട്ടില്‍ അടിയറ വച്ചിട്ട് അവരുടെ തീന്മേശയിലെ എച്ചിലുകള്‍ ആര്‍ത്തിയോടെ വാരി വലിച്ചു തിന്നിട്ടുണ്ട് എന്ന് , അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത അഴിമതികളുടെ സാമ്രാജ്യങ്ങള്‍ അവര്‍ കേട്ടിപോക്കുംപോഴും അവരെ നമ്മള്‍ തെരെഞ്ഞടുതതല്ലേ അവരെ നമ്മള്‍ കുറ്റം പറയേണ്ടതുണ്ടോ എന്ന് നമ്മള്‍ ചിന്തിച്ചാല്‍ നമ്മുടെ ബുദ്ധിക്കു എന്തോ സാരമായ പിശക് സംഭവിച്ചിട്ടുണ്ട് എന്നല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത് ? ഇയാള്‍ ഇത്രയും കാലം എവിടെ ആയിരുന്നു എന്നുള്ള ചോദ്യത്തിനു ഒരു മറു ചോദ്യവും ഉണ്ടാവേണ്ടതല്ലേ ?അത് ലളിതമായി പറഞ്ഞാല്‍ ഇത്രക്ക് വലിയ അഴിമതികള്‍ ഇതിനു മുന്‍പ് ഉണ്ടായിരുന്നോ എന്നാണു ഒരാള്‍ നേരത്തെ എവിടെ ആയിരുന്നെങ്കിലും ഇപ്പോള്‍ അയാള്‍ക്ക്‌ ഇടം ഇല്ലാതെ ആകുന്നില്ലല്ലോ ? ഒരാള്‍ ഒരു ആശയം നമ്മളിലേക്ക് കടത്തി വിടുമ്പോള്‍ അതിന്റെ നന്മലെ നമ്മള്‍ സ്വാശീകരിക്കുകയും തിന്മകളെ എതിര്‍ക്കപ്പെടെണ്ടതും ഉണ്ട് , ഹസാരെ ഒരു കൈത്തിരി ആണ് കത്തിച്ചു വച്ചത് അത് കരിന്തിരി കത്താതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് , ആ കടമ നിറവേറ്റുവാന്‍ നമുക്ക് ആകുമെന്ന് തന്നെ ആണ് എന്റെ വിശ്വാസം .........ഇത് പറയുമ്പോള്‍ തന്നെ ഹസാരെയുടെ ചുവടു പിന്‍പറ്റി രാജ്യത്ത് ചുവടുറപ്പിക്കുന്ന അരാഷ്ട്രീയ പ്രവണതകളെ നമുക്ക് ചെറുത്‌ തോല്പ്പിക്കെണ്ടതും ഉണ്ട് 

കുഴിച്ചു മൂടപെട്ട രഹസ്യങ്ങള്‍...

"കുഴിച്ചു മൂടപെട്ട രഹസ്യങ്ങള്‍ " കോഴികോട് ഗുരുവായൂപ്പന്‍ കോളേജിന്റെ മാഗസിന്‍
കോളേജ് മാഗസിന്‍ എന്നതിനപ്പുറം ആണ് ഈ പുസ്തകത്തിന്റെ സാധ്യതകള്‍ ,,
ധീരനായ ഒരു പോരാളിയുടെ വിരല്‍സ്പര്‍ശം ഇതിന്റെ ഓരോ താളിലും പതിഞ്ഞിട്ടുണ്ട്, അനുഭവങ്ങളുടെ അമ്ലസ്പര്‍ശം ഇതിലെ ഓരോ ലേഖനവും നമ്മെ അറിയിക്കുന്നുണ്ട്, പറയുവാനുള്ളത് നേരെ ചൊവ്വേ പറയുന്നവനെ പുത്തന്‍ കാലത്തിന്‍റെ വരട്ടു വാദങ്ങളില്‍ പൊതിഞ്ഞു ലോക സമക്ഷം തുറന്നു കാണിക്...കുന്നവരോട് ഈ പുസ്തകത്തിന്നു ഒന്നും തന്നെ സംവധിക്കുവാനുണ്ടാകില്ല, കുഴിച്ചു മൂടപെട്ട രഹസ്യങ്ങളുടെ സൂക്ഷിപ്പുകാര്‍ക്ക് കാലതിനോടും ലോകത്തിനോടും പലതും ഇനിയും പരയുവാനുന്ടെന്നു ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു ,
സുഹറയുടെ മുഖപുസ്തക താളാണ്‌ ഈ പുസ്തകത്തിന്റെ മുഖാവരണം , മുഖാവരണത്തില്‍ നിന്നും പുറം ചട്ടയിലെക്കുള്ള നൂറ്റി അറുപത്തി ഒന്ന് പേജുകള്‍ക്കിടയില്‍ നിന്നും നമുക്ക് പിടക്കുന്ന നേരുകളുടെ നേര്‍കാഴ്ചകള്‍ അനുഭവിച്ചറിയാം , വെറുതെ താളുകള്‍ മറിച്ച്‌ പോകാന്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും കഴിയുമെന്ന് തോനുന്നില്ല കാരണം ഈ പുസ്തകം സംവദിക്കുന്നത് നമ്മുടെ മറന്നുപോയ ചിന്തകളോടും , കണ്ണുകള്‍ ഇറുക്കി അടച്ചു നാം മയച്ചു കളഞ്ഞ കാഴ്ചകളോട്മാണു ...
പരസ്യങ്ങളുടെ മസ്തിഷ്ക്ക മര്ധനങ്ങളില്‍ പെട്ട് പാതിവഴിയില്‍ വായന അവസാനിപ്പിക്കേണ്ടി വരുന്ന പതിവ് മാഗസിന്‍ കാഴ്ചകളില്‍ നിന്നും , മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇങ്ങിനെയും ചില ബദലുകള്‍ സാധ്യമാണെന്ന് ഈ പുസ്തകം നമ്മളോട് പറയുന്നു ........ വിജയന്‍ മാസ്റെരുടെ ഒരു ലേഖനം ഈ പുസ്തകത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു,,അതെ, തീര്‍ച്ചയായും പുറത്തു പോകുന്നവരുടെത് കൂടിയാണ് ലോകം,,,,,, ഒന്പതിടങ്ങളില്‍ ആവര്‍ത്തിക്കുന്ന പത്രാധിപരുടെ ചിത്രം അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിലും പ്രൌഡ ഗംഭീരമായ ഉള്ളടക്കം കൊണ്ട് അത്തരം ഒരു കല്ല്‌ കടിയേ അത് മറച്ചു പിടിക്കുന്നുമുണ്ട്...... ആശംസകള്‍...
 

കോളയുടെ രാഷ്ട്രീയം ..

കോ കോ കോളയുടെ ചുവപ്പിനു മുതലാളിത്വത്തിന്റെ ക്രൌര്യതയുടെ അര്‍ത്ഥമാണ് ഉള്ളത് ,
ആ ചുവപ്പ് കംമുനിസ്ടുകാരന്റെ ചോര ചെങ്കൊടിയുടെ നിറം തന്നെ ആണെന്ന് ആരെങ്കിലും അടക്കം പറയുന്നു എങ്കില്‍ അത് അന്കീകരികാന്‍ ആകുമോ?
മയിലമ്മ കേരളത്തിന്റെ ഒരു പ്രതീകമായിരുന്നു , മയിലമ്മയുടെ പോരാട്ടങ്ങളുടെ നേരിനെ ആണ് രഹസ്യമായി ആരൊക്കയോ ചേര്‍ന്ന് ഒറ്റികൊടുക്കുന്നത് ,

വീകിലീക്സ് ഇതുവരെ പറഞ്ഞതൊക്കെ നമ്മള്‍ ആസ്വദിച്ചു അങ്ങിനെ എങ്കില്‍ ഇപ്പോള്‍ തുറന്നു വിട്ട ഭൂതങ്ങളെയും നമുക്ക് കാണാതെ ഇരിക്കാന്‍ ആകുമോ ?

യുവത്വം ................

ഇന്നലെ ഒരു ചെറുപ്പകാരന്‍ എന്നോട് ചോദിച്ചു
ഇരുപത്തി അഞ്ചു വയസ്സ് പ്രായതിനിടയിലുള്ള എത്ര പേര്‍ക്ക് നിങ്ങള്‍ പറയുന്ന
ബിനായക് സെന്നിനെയും, ഇറോം ശര്മിലയെയും, വിജയന്‍ മാസ്റെരെയും ഒക്കെ അറിയും എന്ന്, കൂട്ടത്തില്‍ ഒന്ന് കൂടി പറഞ്ഞു നിങ്ങളോട് സംസാരിച്ചതിന് ശേഷമാണ് വിജയന്‍ മാസ്റെര്‍ എന്ന ഒരാളെ പറ്റി കേട്ടത് തന്നെ എന്ന്
നമ്മുടെ യുവത്വത്തിനു എന്താണ് സംഭവിക്കുന്നത്‌ ? പലപ്പോഴും ഞാന്‍ അവനോടു സംസാരിക്ക...ുമ്പോള്‍ അവനു നമ്മുടെ പോരാട്ടങ്ങളുടെ ചരിത്രത്തെ കുറിച്ചൊന്നും അറിയുകയോ അല്ലെങ്കില്‍ അതിനു ശ്രമിക്കുകയോ പോലും ചെയ്തിട്ടില്ല എന്ന് മനസ്സിലായി, നാടകത്തെ കുറിച്ച് പറയുമ്പോള്‍ ചെകുത്താന് കുരിശെന്നപോലെ പോലെ ആണ് , നിങ്ങളെന്നെ കംമുനിസ്ടാക്കിയും, പാട്ട ബാക്കിയും എല്ലാം കൊളുത്തി വിട്ട സാമൂഹ്യ മാറ്റത്തിന്റെ എല്ലാ നേട്ടങ്ങളും അനുഭവിക്കുന്നവര്‍ തന്നെ ആണ് ഇത് പറയുന്നത് എന്ന് കൂടി ഓര്‍ക്കണം , ‌ , കൃത്യമായി പി എസ സി കോച്ചിംഗ് ക്യാമ്പില്‍ കയറി ജോലി തരപ്പെടുത്താനുള്ള എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നൂറാവര്‍ത്തി പറയുന്ന ആ ചെറുപ്പകാരന് നാടിനെയോ നാടിന്റെ പോരാട്ടങ്ങളെയോ പഠിക്കാന്‍ തോനാത്തത് എന്ത് കൊണ്ടാണ് , നമ്മള്‍ മറക്കാന്‍ പാടില്ലാത്ത വിമോചന സമരത്തിന്റെ കറുത്ത അദ്ധ്യായങ്ങള്‍ ഒന്നും അയാള്‍ ഓര്‍ക്കുന്നു പോലും ഇല്ല , കലാ മൂല്യം ഉള്ള ഏതെങ്കിലും സിനിമക്ക് വിളിച്ചാല്‍ അവന്‍ അതില്‍ നിന്നും മുഖം തിരിക്കും പകരം തട്ട് പോളിപ്പനോട് ഐക്യധാര്‍ത്യം പ്രക്യാപിക്കും,
നാളെയിലേക്ക് പകരേണ്ട ഇന്നലെകലിലെ പോരാട്ടങ്ങളുടെ രക്ത ചരിത്രങ്ങള്‍ ആരാണ് വരും കാലത്തേക്ക് കാത്തു സൂക്ഷിക്കുക ??
ഇന്നത്തെ ഒരു ദിനം നമുക്ക് വേണ്ടി ചിന്തിക്കുകയും , നമുക്ക് വേണ്ടി പറയുകയും ചെയ്തിരുന്ന ഒരാളുടെ സ്മരണകള്‍ക്ക് മുന്‍പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു , നമ്മുടെ നാട് അപനയിക്കപെട്ടുകൂടാ എന്ന് നിരന്തരം നമ്മോടു പറഞ്ഞ വിജയന്‍ മാസ്റെരുടെ ചിന്തകള്‍ നന്മയുടെ പക്ഷത് നിന്നുകൊണ്ടായിരുന്നു , വിജയന്‍ മാഷുടെ കാലത്ത് ജീവിച്ചിരുന്നു എന്നുള്ളത് തന്നെ നമുക്ക് അഭിമാനികാവുന്നതാണ്. മാസ്റെരെ രാഷ്ട്രീയ ചര്‍ച്ചകളില്‍ മാത്രം ഒതുക്കി കാണുന്നവരോട് ഒരു പക്ഷെ വിജയന്‍ മാസ്റെര്‍ക്കും ,അദ്ധേഹത്തെ സ്നേഹിക്കുന്നവര്‍ക്കും ഒന്നും തന്നെ സംവദിക്കുവാന്‍ ഉണ്ടാകുകയില്ല കാരണം മാസ്റെരുടെ ഔന്നിത്യം അവര്‍ തിരിച്ചറിയുന്നില്ല എന്നത് തന്നെ ആണ് , ഒരു യോഗിയെ പോലെ നമുക്കിടയിലൂടെ കടന്നു പോവുകയും ,ചിന്തയുടെ വലിയൊരു ലോകം നമുക്ക് മുന്‍പില്‍ തുറന്നിടുകയും ചെയ്ത മാസ്റെരുടെ ധീപ്തമായ സ്മരണകള്‍ നമുക്ക് പങ്കു വക്കാം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

തീവ്ര വാദം....

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ലോകം ഒസാമ ബിന്‍ ലാദന്റെ കരുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയത് , അമേരിക്കയെ സംബന്ധിച്ചിടത്തോളം ഉച്ചിയില്‍ കൈ വച്ചവന്‍ ഉദകക്രിയ ചെയ്തത് പോലെ ആയി ഈ ആക്രമണം , ഇപ്പോള്‍ ലോകത്ത് ലാദന്‍ അവശേഷിക്കുന്നില്ല പക്ഷെ തീവ്ര വാദം , ഭീകര വാദം ഇവക്കൊന്നും ഒരു അറുതിയുമായിട്ടില്ല വലുതും ചെറുതുമായി ബോംബുകള്‍ ലോകത്തിന്റെ പല കൊനുകളിലുമായി പോട്ടികൊണ്ടേ ഇരിക്കുന്നു , ,,,,,,,,,,,,,,,,

അല്ലെന്ടെ

അല്ലെന്ടെയെ ദേശാഭിമാനി പോലും മറന്നു പോകുന്നതെന്തു കൊണ്ടാണ്??

Saturday, October 1, 2011

റോഡുകള്‍........

ഇത്രക്ക് മോശം ആയ റോഡുകള്‍ ഉള്ള ഒരു സംസ്ഥാനം വേറെ എവിടെ എങ്കിലും ഉണ്ടോ ? തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെ ഉഴുതുമറിച്ചിട്ട വയലുകള്‍ തോല്കുന്ന എന്തോ ഒരു സങ്ങതിയിലൂടെ ആണ് ഇന്ന് നിത്യവും കേരളീയന്‍ സഞ്ചരിക്കുന്നത് , എന്തുകൊണ്ടാണ് മുഖപുസ്തകത്തിലെ കൂട്ടായ്മകാര്‍ സംസ്ഥാനമൊട്ടാകെ ഒരു ദിനം നമ്മുടെ സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി തെരുവില്‍ ഇറങ്ങാന്‍ തയ്യാറാകാത്തത് ???

ദേശീയ വിനോദം..

ഹോക്കി ഇന്ത്യയുടെ ദേശീയ ഗെയിം ,,,,,,,,,,,,,,,,,
പരമ ദരിദ്രമാണ് ഓരോ ഹോക്കി കളികാരന്റെയും അവസ്ഥ , ഇംഗ്ലണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ നാണകേടിന്റെ പുത്തന്‍ ചരിത്രമെഴുതിയപ്പോള്‍ ഇന്ത്യന്‍ കായീക പ്രേമികള്‍ അല്പമെങ്കിലും അഭിമാനിച്ചത് ഏഷ്യന്‍ ഹോക്കിയുടെ കായീക ഭൂപടത്തില്‍ ഇന്ത്യ എന്നും തിളങ്ങി നില്‍ക്കുന്നു എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ ഇന്ത്യന്‍ കളികാരെ കുറിച്ച് ഓര്‍ത്തായിരുന്നു ...എന്നാല്‍ ഒരു ഭൂഗണ്ടത്തിലെ ജേതാക്കള്‍ ആയി എത്തിയ അവരെ ഇന്ത്യന്‍ ഭരണകൂടം എങ്ങിനെ ആണ് വരവേറ്റത് ???? കേവലം പിച്ചകാശു നല്‍കി അവര്‍ ഇന്ത്യയുടെ ദേശീയ വിനോദത്തെ അപമാനിച്ചിരിക്കുന്നു , ഒരു കളികാരനെ മാനസീകമായി തകര്‍ക്കുന്ന ഇവരുടെ വൃത്തികെട്ട സമീപനങ്ങള്‍ക്കെതിരെ പ്രതികരിക്കുക ,,,,,,,,,,

മാവോയിസം ...

നെപാളിലെ പുതിയ ഭരണ കൂടതിനു, വലിയ സാധ്യതകള്‍ നില നില്‍ക്കുന്നുണ്ട് , അവര്‍ക്ക് കാലത്തോടും ചരിത്രത്തോടും പലതും പറയുവാനും, കാണിച്ചു കൊടുക്കുവാനുമുണ്ട്.......

സൈമോണ്‍ ബ്രിട്ടോ

കഴിഞ്ഞ ഞായര്‍ മഞ്ചേരിയില്‍ വച്ച് സൈമണ്‍ ബ്രിട്ടോയോടോത്ത് അല്‍പ്പസമയം ചിലവഴിക്കുവാനുള്ള അവസരം ലഭിച്ചു , ആ ധീരനായ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരിയുടെ നിശ്ചയ ധാര്‍ത്യത്തിനു മുന്‍പില്‍ മറ്റെല്ലാം പരാജയപ്പെടുകയാണ് . കഴുത്തിന്‌ തൊട്ടു താഴെ നട്ടെല്ലില്‍ കുത്തിയിറക്കിയ കത്തിയുടെ ആഴം ഇപ്പോഴും അവിടെ ബാക്കി നില്‍ക്കുകയാണ് , കംമുനിസ്ടുകാരന് മുന്‍പില്‍ കൊലകത്തികള്‍ എന്നും പരാചയ പെടാരാനുള്ളത് , നിങ്ങള്‍ക്ക്‌ ഞങ്ങളെ കൊല്ലാന്‍ കഴിഞ്ഞെകാം പക്ഷെ പരാച്ചയപ്പെടാത്ത ഞങ്ങളുടെ ആശയം ആയിരം ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ടു നിങ്ങളോട് സംവധിച്ചു കൊണ്ടേയിരിക്കും ............ ധീരനായ സൈമണ്‍ ബ്രിട്ടോ താങ്കള്‍ക്കു വിപ്ലവ അഭിവാദ്യങ്ങള്‍...

പുതിയ മുഖം.....

എനിക്കിതങ്ങ് വിശ്വസിക്കാന്‍ സാധിക്കുന്നില്ല , സത്യമാണെങ്കില്‍ ഞാന്‍ എന്ത് കൊണ്ട് നിരീശ്വരവാദി ആയി എന്ന് ജനങ്ങളോട് പറഞ്ഞ ഭഗത് സിംഗിനെ തന്നെ ഈ ചിത്രത്തില്‍ ഉള്പ്പെടുതനമായിരുന്നോ?