പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ ...............
പ്രിയന് എന്താണ് സംഭവിക്കുന്നത് ? നെയ്തുകാരനില്‍ തുടങ്ങി സൂഫിയില്‍ എത്തി നില്‍ക്കുന്ന പ്രിയന്റെ ചിത്രങ്ങളിലൂടെ നമുക്കൊരു ഓട്ട പ്രദിക്ഷിണം നടത്താം ,,,,,,,,,,,,,
നെയ്തുകാരന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ വാര്‍പ്പ് മാതൃകയില്‍ അവതരിക്കപെട്ടിരുന്ന മലയാള സിനിമകളില്‍ ഒരു വ്യതിരിക്തത തീര്‍ക്കാന്‍ പ്രിയന് സാധിച്ചു , കല കലക്ക് വേണ്ടി മാത്രമല്ല എന്നും കല ജീവത്തായ പോരാട്ടങ്ങളുടെ അവതരണം കൂടി ആണെന്നുമുള്ള പുരോഗമന മൂല്യങ്ങളുടെ നേര്‍ കാഴ്ച കൂടിയായിരുന്നു ' നെയ്തുകാരന്‍ . കേരളം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്ത വിമോചന സമരത്തിന്റെ നാറിയ മുഖം വളരെ കുറച്ചു രംഗങ്ങളില്‍ കൂടി വരച്ചിടാന്‍ പ്രിയന്റെ കൈവഴക്കത്തിനു സാധിച്ചു എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യമായി , ഇതേ വിഷയം അവതരിപ്പിച്ച ടി.വി .ചന്ദ്രന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ചിത്രം അനുഭവിപ്പിച്ച നീറ്റലുകള്‍ കുറച്ചു സീനുകളിലൂടെ അനുഭവിപ്പിക്കുവാന്‍ പ്രിയന് സാധിച്ചിരുന്നു .
ഈ ചിത്രത്തില്‍ ഇ .എം.എസ് . എന്ന യുഗ പ്രവാന്റെ ചരമതോടനുബന്ധിച്ചുള്ള ഹര്‍ത്താല്‍ തലേന്ന് കേരളത്തിലെഇറച്ചി കടക്കു മുന്പിലെയും, മദ്യ ശാലയ്ക്ക് മുന്പിലെയും വലിയ തിരക്ക് കാണിച്ച് കൊണ്ട്
മലയാളിയുടെ സാംസ്കാരീക അധപ്പതനതിന്റെ യഥാര്‍ത്ഥ ചിത്രം പ്രിയന്‍ നമ്മെ അനുഭവിപ്പിക്കുകയുണ്ടായി
ഇത്തരം ഒരു നേര്‍കാഴ്ച മലയാള സിനിമയില്‍ തീര്‍ച്ചയായും അന്യം നിന്ന് പോയതായിരുന്നു .
മുരളി എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ല് കൂടിയായി ഈ ചിത്രം , മലയാള സിനിമയില്‍ സംവേധനതിന്റെ പുത്തന്‍ രീതി അനുഭവിപ്പിച്ച ജോണ്‍ അബ്രഹാമിന്റെ സംവിധാന രീതികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു പ്രിയന്റെ വേറിട്ട ഈ പരീക്ഷണം , കേരളത്തിലെ ഇടതു പക്ഷം വിശിഷ്യാ സി,പി,ഐ,എം ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു ഈ ചിത്രം.
പിന്നീട് വന്ന പുലിജന്മം എന്‍, പ്രഭാകരന്റെ നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രം ആയിരുന്നു, ഒരു നോവല്‍ സിനിമയാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പിഴവുകള്‍ പരമാവധി ലഗൂകരിച്ചു കൊണ്ടാണ് പ്രിയന്‍ ഇത് സംവിധാനം ചെയ്തത് , പ്രകൃതി ചൂഷണം മുതല്‍ കേരളത്തിലെ മുഖ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ വരെ ഈ ചിത്രം അതി സൂക്ഷ്മമായി വിശകലനം ചെയ്തു . മുരളിയുടെ കാരി ഗുരുക്കള്‍ ആ നടന്റെ നടന വൈഭവത്തിന്റെ നേര്കാഴ്ചയായി , എങ്കിലും ഈ ചിത്രത്തെ ഏറ്റെടുക്കാന്‍ സി,പി,ഐ, എം തയ്യാറായില്ല ,
വാഴ്ത്തുന്നത് ഇഷ്ട്ടപ്പെടുകയും നഗ്നത വിളിച്ചു പറയുമ്പോള്‍ പല്ലിളിക്കുകയും ചെയ്യുന്ന അഭിനവ കമ്മ്യൂണിസ്റ്റുതമ്പ്രാക്കള്‍ ഈ ചിത്രത്തെ നിഷ്കരുണം തള്ളി കളഞ്ച്ചു , അത് വഴി അവര്‍ ഒരിക്കല്‍ കൂടി മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെ അപകടകരമാം വിധം അപമാനിച്ചു,
കേരളത്തിലെ അവാര്‍ഡ് committe ഈ ചിത്രത്തെ തീണ്ടാപാടകാലം മാറ്റി നിര്‍ത്തി , ഇങ്ങിനെ ഒരു ചിത്രം കേരളത്തില്‍ ഇറങ്ങിയിട്ടില്ലെന്ന പോലെയായിരുന്നു അന്ന് കേരളത്തിലെ ജൂറി തമ്പ്രാക്കള്‍ നിലപാട്വ്യക്തമാക്കിയത് , എന്നാല്‍ ഇതേ ചിത്രം ആ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി കൊണ്ട് ദേശീയ സിനിമാ അവാര്‍ഡു കാമ്മിടീ തിരഞ്ചെടുത്തു അത് വഴി പ്രിയന്‍ വീണ്ടും മാധ്യമങ്ങളുടെയും കേരളത്തിലെ നല്ല സിനിമയെ സ്നേഹിക്കുന്ന janagaludeyum ഹൃദയത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു , പുലിജന്മതിലും പ്രിയന്‍ തന്റെ സാമൂഹിക പ്രതിബദ്ധത ആവര്‍ത്തിച്ചു ,
ദേശീയ പുരസ്കാരം പ്രിയനെ വീണ്ടും സി.പി.ഐ.എം ന്റെ പ്രിയപ്പെട്ടവനാക്കി ....... ഡി.വൈ,എഫ്,ഐ യുടെയും മറ്റും വേദികളിലെ നിറ സാന്നിധ്യമായി പ്രിയന്‍ വീണ്ടും മാറുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത് . അപ്പോഴും പുലി ജന്മത്തില്‍ പ്രിയന്‍ ചോദിച്ച പ്രസക്തമായ ചോദ്യങ്ങള്‍ നമ്മോടു സംവധിക്കുന്നുണ്ടായിരുന്നു ...........

അന്ന് പ്രിയന്‍ മോട്ടതലയായി ജനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷന്‍ ആയി , പ്രിയന്‍ ചോദിച്ച ചോധ്യങ്ങലെക്കാലേറെഅദ്ധേഹത്തിന്റെ മൊട്ട തലയായിരുന്നു മാധ്യമങ്ങള്‍ ആഗോഷമാക്കിയത്.
പിന്നീട് വന്ന സൂഫി പറഞച്ച കഥ പ്രിയന്റെ ഏറ്റവും മോശമായ ചിത്രമായിരുന്നു എന്ന് പറഞ്ചാല്‍ അതിനു തര്‍ക്കംഉണ്ടാവുകയില്ല.
മാധ്യമങ്ങള്‍ ആഘോഷിച്ച ഈ ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ വിഭിന്നമായിരുന്നു
പ്രിയനന്ദന്റെ ജനപ്രിയ ചിത്രം എന്നായിരുന്നു അതിന്റെ ടൈറ്റില്‍ ,
കെ.പി. രാമനുണ്ണിയുടെ സൂഫിപരന്ച്ച കഥ എന്ന നോവലിന്റെ ചലച്ചിത്ര ഭാഷ്യം ആയിരുന്നു പ്രിയന്‍ ചമച്ചത്
എന്നാല്‍ ആ നോവല്‍ മുന്നോട്ടു വച്ച മാനവീകതയുടെ നേര്കാഴ്ചയാകാന്‍ പ്രിയന് തെല്ലും കഴിഞ്ചില്ല എന്ന് പറഞ്ചാല്‍ അതില്‍ അതിശയോക്തിയുടെ അടയാളങ്ങള്‍ പോലും ഉണ്ടാകില്ല എന്നതാണ് സത്യം , ആ നോവലിനെ സിനിമയാകാന്‍ പ്രിയന്റെ കയ്യടക്കത്തിനു സാധിക്കാതെ പോയത് ഒരു പക്ഷെ നേരത്തെ പറഞച്ച ജനപ്രിയത തന്നെ ആകാം കാരണം ,
ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം ബംഗാളി നടി ശബാന മുഖര്‍ജി ആയിരുന്നു ,
ശബാനയുടെ നഗ്നമേനിയുടെ പ്രധര്‍ഷനതിലപ്പുരം മറ്റൊന്നും കാണിക്കാതെ പ്രിയന്‍ നിന്ന് പരുങ്ങുന്ന കാഴ്ചയാണ് സൂഫിയുടെ പരാജയകാരണം , സൂം ചെയ്തു കാണിക്കുന്ന ശബാനയുടെ മേനി വടിവുകള്‍ പ്രിയനിലെ സംവിധായകനെ അല്ല അടയാളപ്പെടുതിയത് പകരം വിപണിയുടെ തന്ത്രങ്ങളില്‍ അഭിരമിച്ചു പോയ ഒരു സാധാരണ സംവിധായകന്റെ മാനസീക വ്യാപാരങ്ങള്‍ മാത്രമാണ് ,

പ്രിയന്റെ ചിത്രങ്ങളെ സ്നേഹിച്ച അദ്ധേഹത്തിന്റെ കാഴ്ചക്കാരെ തെല്ലൊന്നുമല്ല ഈ ജനപ്രിയതഅലോസരപ്പെടുത്തിയത് , കെ,പി, കുമാരന്റെ രാമാനം എന്ന ചിത്രത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ സൂഫിക്കായില്ല ,
കോഴികോട് ഫിലിം ഫെസ്ടിവെളില്‍ ഉത്ഗാടന ചിത്രമായി തിരഞ്ചെടുത്ത പുലിജന്മം ചില സാങ്കേതീകകാരണങ്ങളാല്‍ അന്ന് പ്രധര്ഷിപ്പിക്കാന്‍ കഴിഞ്ചിരുന്നില്ല , പ്രദര്‍ശന ദിവസം ചിത്രത്തിന്റെ രീലുകലുടെ അരികുകള്‍ കത്രി കൊണ്ട് ആരോ മുറിച്ചു കളഞ്ചിരുന്നു , ആകെ അന്ന് ചിത്രത്തിന് രണ്ട് പ്രിന്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് , അന്ന് കോഴിക്കോട് ടാഗോര്‍ സെന്റനറി ഹാളിന്റെ അരികില്‍ വെറും നിലത്തു എന്റെയും, സുനീഷിന്റെയും മുന്നില്‍ കരഞ്ചിരുന്ന പ്രിയന്‍ കുറച്ചൊന്നുമല്ല ഞങ്ങളെ വേദനിപ്പിച്ചത് , ആ പ്രിയനെ ആണിപ്പോള്‍ മലയാളിക്ക് നഷ്ട്ടമായത് ,
ജോണ്‍ അബ്രഹാമിന്റെ പാത പിന്തുടര്‍ന്ന് ജനപക്ഷത് നിലയുറപ്പിച്ച പ്രിയനെ ആണ് ഞങ്ങള്‍ക്ക് വേണ്ടത് അല്ലാതെ മാധ്യമ പെക്കൂതുകളില്‍ പുളകിതനാകുന്ന പുതിയ പ്രിയനെ അല്ല ,
കാതില്‍ കടുക്കനിട്ടു കോട്ടനിഞ്ചു നില്‍ക്കുന്ന അഭിനവ പ്രിയനെക്കാളും
സാമൂഹിക പ്രതിബദ്ധത തീര്‍ച്ചയായും നരച്ച സ്ടോന്‍ വാഷ് ഷര്‍ട്ടും പരുക്കന്‍ ജീന്‍സും അണിഞ്ച്ച പഴയ പ്രിയനില്‍ഞങ്ങള്‍ കാണുന്നു.
ജനപ്രിയതയുടെ അളവ് കൊലുകള്‍ക്കപ്പുറത്തു പ്രിയനില്‍ നിന്നും കേരളം ഇനിയും പലതും പ്രതീക്ഷിക്കുന്നുണ്ട് ................

baiju u r 100% rite kadhil kadukkanitta priyaney kandappol enikkum thonni oru virodhbasam.........adhu cinemayilum muzhachu ninnu ennu mathram
ReplyDeleteThis comment has been removed by the author.
ReplyDeleteyes comrade..your views are absolutely correct...we want the old priyan back
ReplyDeleteസ്വര്‍ഗ്ഗ പുത്രന്‍
ReplyDelete----------------
നിനക്ക് ഒറ്റുകാരന്റെ വിധേയത്തം,
നിന്‍റെ ഉന്തിയ കണ്ണുകളില്‍ ചെന്നായുടെ
കൌശലം
നിന്‍റെ ചിന്തകളില്‍ വിഷപാമ്പുകള്‍
ഇണ ചേരുന്നു
നിന്‍റെ നാവില്‍ നിന്നും വിഷബീജങ്ങള്‍
തെറിച്ചു വീഴുന്നു,
നിന്‍റെ പേനകള്‍ ഒറ്റു കാര്‍ക്ക് വേണ്ടിചലിക്കുന്നു
നിന്നിലെ ഒറ്റുകാരനെ മറക്കുവാന്‍ നീട്ടിയ തടിരോമാങ്ങള്‍ക്ക്
ആകുമോ?
നിനക്ക് വ്യഭിചരിക്കാന്‍ ആയിരങ്ങളുടെ സ്വപ്‌നങ്ങള്‍,
നിനക്ക് മറഞ്ഞിരിക്കാന്‍ സഖാക്കളുടെ ചുടുനിണം
കമ്മ്യൂണിസ്റ്റ്‌കാര്‍ നിനക്ക് മാപ്പുനല്കുമോ?
സ്വര്‍ഗ്ഗ പുത്രന്‍