Posts

Image
  എനിക്കും നിങ്ങൾക്കുമിടയിലെ സംസാരത്തിനു മൈക്ക് എന്ന ഉപകരണം ആവശ്യമില്ല. നമുക്ക് ഹൃദയം തുറന്നു സംസാരിക്കാം നല്ല നാടകക്കാരാകാം . കുളൂർ മാഷ് മഞ്ചാടിക്കുരു സീസൺ -10 ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. . See insights and ads Boost post All reactions: 62 You, Priya Sreejith, Prem Chand and 59 others
Image
  മാമുക്കോയയെ അനുസ്മരിക്കുമ്പോൾ മാമുക്കോയയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള വർത്തമാനം ആകണം. പ്രേംചന്ദ് സംസാരിക്കുമ്പോൾ പ്രിയപ്പെട്ട മാമുക്കോയ നമുക്കിടയിൽ ജീവിക്കുന്നു . മാമുക്കോയയെ ഇത്ര ലളിതവും ഗഹനവുമായി ആരും പറഞ്ഞിട്ടുമുണ്ടാകില്ല എഴുതിയിട്ടുമുണ്ടാകില്ല. . നന്ദി പ്രിയപ്പെട്ട Prem Chand മഞ്ചാടിക്കുരു മാമുക്കോയ അനുസ്മരണത്തിൽ പ്രേംചന്ദ് അനുസ്മരണ പ്രഭാഷണം നടത്തുന്നു. . See insights and ads Boost post All reactions: 35 You, Prem Chand, Prathap Joseph and 32 others
Image
TEAM
Image
  പരാഗ് പന്തീരാങ്കാവ് : ലാഭ നഷ്ടകണക്കുകളുടെ പുസ്തകത്താളുകൾ മറിച്ചു നോക്കിയല്ല ഇവൻ മഞ്ചാടിക്കുരുവിന്റെ പ്രവർത്തങ്ങൾക്ക് വെള്ളിമാടുകുന്നിലേക്കു വണ്ടി കയറുന്നത്. ഒരു ഞായർ മുഴുവനായും പിറ്റേന്ന് പുലർച്ചക്കു തന്നെ തീർക്കാനുള്ള പണി ഞാൻ ഉണരുന്നതിനു മുൻപേ വന്നു തീർത്തു പോയവനാണ് പരാഗ്. അവന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവനു ഇതൊരു ആണ്ട് നേർച്ചയാണ്.. എല്ലാ കൊല്ലവും മഞ്ചാടിക്കുരുവിന്റെ കമാനങ്ങളും വ്യത്യസ്തമായ ബോർഡുകളും ഒരുക്കുക എന്നത് . ഇത്തവണ പഴയ ന്യൂസ് പേപ്പറുകൾ ഒട്ടിച്ച കമാനം ഏവരുടെയും ശ്രദ്ധയെ ആകർഷിച്ചു. വെള്ളിമാടുകുന്നു ബസാറിൽ പഴയ കൊട്ടയും മുറവും ഒക്കെ ചേർത്തു വച്ചുകൊണ്ടു അവൻ ഉണ്ടാക്കിയ ബോർഡുകൾ ഇതൊക്കെ തന്നെ മഞ്ചാടിക്കുരുവിന്റെ ബദൽ കാഴ്ചകളാണ് . മഞ്ചാടിക്കുരു സീസൺ 10 നെ ശ്രദ്ധേയമാക്കുന്നതിൽ പ്രിയപ്പെ ട്ട പരാഗ് പന്തീരാങ്കാവിനുള്ള പങ്ക് ചെറുതല്ല . ഇത്തവണ അവന്റെ മകൾ ക്യാമ്പ് അംഗം ആയിരുന്നു . ശെരിക്കും ക്യാമ്പിനെ ആസ്വദിച്ചു അവൾ . പിരിയുമ്പോൾ ഏറ്റവും ഉറക്കെ കരഞ്ഞത് ആരെന്നു ചോദിച്ചാൽ അത് അവളായിരുന്നു അത്രമേൽ മഞ്ചാടിക്കുരുവിനെ അവളും ഹൃദയത്തിൽ സ്വീകരിച്ചു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു . നന്ദി പരാഗ് , കേവലം
Image
  "ഓസ്കാർ പുരുഷു" പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യം നമുക്ക് പരിചിതമാണ് ആ കഥയും കഥാ സന്ദര്ഭങ്ങളും നമുക്ക് ഹൃദിസ്ഥമാണ് . എന്നാൽ മണികെട്ടിയ പൂച്ചക്ക് പിന്നീട് എന്ത് സംഭവിച്ചു ? അതാണ് വീരാൻ കുട്ടി മാഷിന്റെ കവിതയെ അവലംബിച്ചു ശിവദാസ് പോയിൽകാവ് ഒരുക്കിയ " ഓസ്കാർ പുരുഷു എന്ന നാടകം നമ്മളോട് പറയുന്നത്. അസൂയാവഹമായ അഭിനയമാണ് കുട്ടികൾ അരങ്ങിൽ കെട്ടഴിച്ചു വിടുന്നത് , സ്റ്റേജിലെ പ്രോപർട്ടിസ് വിന്യാസമൊക്കെ എത്ര ലളിതമായാണ് കുട്ടികൾകൈകാര്യം ചെയ്യുന്നത്, സംസ്ഥാനത്തെ ഹൈസ്‌കൂൾ കലോത്സവനാടകത്തിൽ മികച്ച നടിയായി ദല തെരഞ്ഞെടുക്കപ്പെട്ടത് ഓസ്കാർ പുരുഷുവായി സ്റ്റേജ് നിറഞ്ഞു നിന്നപ്പോൾ ആണ്.. ഒപ്പം കൂടെ നടിച്ച കുട്ടിക്ക് സ്‌പെഷ്യൽ മെൻഷൻ അവാർഡും ലഭിച്ചു , രണ്ടാളുടെയും മത്സരിച്ചുള്ള പെർഫോമൻസ് തന്നെയാണ് നാടകത്തിന്റെ കാതൽ. മഞ്ചാടിക്കുരു SEASON 10 ന്റെ സമാപനം ഓസ്കാർ പുരുഷുവിന്റെ അവതരണത്തിലൂടെ ആയിരുന്നു . തിങ്ങി നിറഞ്ഞ സദസ്സ് മാത്രമല്ല നിശബ്ദമായി കുട്ടികളുടെ സംഭാഷണങ്ങൾക്ക് കാത്തു കൂർപ്പിച്ചത് . 85 കുട്ടികൾ കൂടിയായിരുന്നു , നാടകം തുടങ്ങുന്ന വരെ കലപില കൂട്ടിയ കുട്ടികൾ നാടകം ആരംഭിച്ച നിമിഷം മുതൽ നാടകത്തിലേക്