"ഓസ്കാർ പുരുഷു"

പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യം നമുക്ക് പരിചിതമാണ്
ആ കഥയും കഥാ സന്ദര്ഭങ്ങളും നമുക്ക് ഹൃദിസ്ഥമാണ് .
എന്നാൽ മണികെട്ടിയ പൂച്ചക്ക് പിന്നീട് എന്ത് സംഭവിച്ചു ?
അതാണ് വീരാൻ കുട്ടി മാഷിന്റെ കവിതയെ അവലംബിച്ചു
ശിവദാസ് പോയിൽകാവ് ഒരുക്കിയ " ഓസ്കാർ പുരുഷു എന്ന നാടകം നമ്മളോട് പറയുന്നത്.
അസൂയാവഹമായ അഭിനയമാണ് കുട്ടികൾ അരങ്ങിൽ
കെട്ടഴിച്ചു വിടുന്നത് ,
സ്റ്റേജിലെ പ്രോപർട്ടിസ് വിന്യാസമൊക്കെ എത്ര ലളിതമായാണ്
കുട്ടികൾകൈകാര്യം ചെയ്യുന്നത്,
സംസ്ഥാനത്തെ ഹൈസ്‌കൂൾ കലോത്സവനാടകത്തിൽ മികച്ച നടിയായി
ദല തെരഞ്ഞെടുക്കപ്പെട്ടത് ഓസ്കാർ പുരുഷുവായി സ്റ്റേജ് നിറഞ്ഞു നിന്നപ്പോൾ
ആണ്.. ഒപ്പം കൂടെ നടിച്ച കുട്ടിക്ക് സ്‌പെഷ്യൽ മെൻഷൻ അവാർഡും
ലഭിച്ചു , രണ്ടാളുടെയും മത്സരിച്ചുള്ള പെർഫോമൻസ് തന്നെയാണ് നാടകത്തിന്റെ
കാതൽ.
മഞ്ചാടിക്കുരു SEASON 10 ന്റെ സമാപനം ഓസ്കാർ പുരുഷുവിന്റെ
അവതരണത്തിലൂടെ ആയിരുന്നു . തിങ്ങി നിറഞ്ഞ സദസ്സ് മാത്രമല്ല
നിശബ്ദമായി കുട്ടികളുടെ സംഭാഷണങ്ങൾക്ക് കാത്തു കൂർപ്പിച്ചത് .
85 കുട്ടികൾ കൂടിയായിരുന്നു , നാടകം തുടങ്ങുന്ന വരെ
കലപില കൂട്ടിയ കുട്ടികൾ നാടകം ആരംഭിച്ച നിമിഷം
മുതൽ നാടകത്തിലേക്കു പ്രവേശിക്കുകയായിരുന്നു.
അവരുടെ കലപില അവസാനിപ്പിച്ചു സസൂക്ഷ്മം അവർ നാടകം
കണ്ടും കേട്ടുമിരുന്നു. ഇത് തന്നെ ആണ് നാടകത്തിന്റെ വിജയം.
പ്രേക്ഷകനെ പിടിച്ചിരുത്തുക എന്നത് അത്യന്തം ശ്രമകരമായ
ഒരു കാര്യമാണ് , ആ ശ്രമകരമായ കാര്യത്തെ എത്ര നിസ്സാരമായാണ്
ഓസ്കാർ പുരുഷുവും കൂട്ടരും സാധ്യമാക്കി എടുത്തത് .
മഞ്ചാടിക്കുരുവിൽ അവതരിപ്പിക്കുമ്പോൾ ലൈറ്റ് കൂടി ചെയ്യേണ്ടേ
എന്ന് മാഷ് ചോദിച്ചപ്പോൾ വേണം തീർച്ചയായും
വേണം എന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്.
ലൈറ്റിംഗിനായി സനോജ് മാമോ വന്നു . കൃത്യമായ ദീപ വിതാനം
ഒരു നാടകത്തിന്റെ ജീവനാണ്. മാമോ നീയത്തിൽ
കൃത്യമായി വിജയിച്ചിരിക്കുന്നു.
നാടകത്തിന്റെ ദീപ വിതാനം അത്ര എളുപ്പമുള്ള കാര്യമല്ല
സംവിധായകന്റെ മനസും കണ്ണും കാഴ്ചയും ലൈറ്റ് ചെയ്യുന്ന
ആളുടെ ഹൃദയത്തിലേക്ക് പരകായ പ്രവേശം നടത്തുമ്പോൾ
മാത്രമേ അത് പ്രേക്ഷകർക്ക് അനുഭവപ്പെടുകയുള്ളു.
ശിവദാസ് മാഷും -മാമ്മോയും ആ ഹൃദയ ബന്ധം ഉണ്ടായി
തുടർന്നും മുന്പോട്ടുപോകുക ...
ശിവദാസ് മാഷിന്റെ ഒട്ടുമിക്ക നാടകങ്ങളും
മഞ്ചാടിക്കുരുവിന്റെ / RED YOUNGS ന്റെ വേദികളിൽ
കളിച്ചിട്ടുണ്ട്‌. എലിപ്പെട്ടിക്കു ശേഷം മാഷ് ഓസ്കാർ പുരുഷുവുമായി
സംസ്ഥാനം നിറഞ്ഞു നിൽക്കുമ്പോൾ മഞ്ചാടിക്കുരു കൂടി
ആ നാടകത്തെ നെഞ്ചോട് ചേർക്കുന്നു....
സാധ്യമാകുന്നവർ കാണുക , സ്‌കൂൾ നാടകത്തിന്റെ
സാധ്യതകൾക്കപ്പുറത്തു കൂടുതൽ കൂടുതൽ
വേദികളിൽ " ഓസ്കാർ പുരുഷു " നിറയുകയാണ്
കാണാൻ മടിക്കേണ്ട ..............
ആശംസകൾ മാഷിനും കുട്ട്യോൾക്കും ............. Sivadas Poyilkav
May be an image of 5 people
See insights and ads
All reactions:
You, Nikhil Dev, Sangeetha Jaya and 53 others

Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

VELLIMADUKUNNU

പരാചിതന്റെ തിരുശേഷിപ്പ് .....