പ്രിയനന്ദനന് നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............
പ്രിയ നന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ ............... പ്രിയന് എന്താണ് സംഭവിക്കുന്നത് ? നെയ്തുകാരനില്‍ തുടങ്ങി സൂഫിയില്‍ എത്തി നില്ക്കുന്ന പ്രിയന്റെ ചിത്രങ്ങളിലൂടെ നമുക്കൊരു ഓട്ട പ്രദിക്ഷിണം നടത്താം ,,,,,,,,,,,,, നെയ്തു കാരന് എന്ന ഒറ്റ ചിത്രത്തിലൂടെ വാര്‍പ്പ് മാതൃകയില്‍ അവതരിക്കപെട്ടിരുന്ന മലയാള സിനിമകളില്‍ ഒരു വ്യതിരിക്തത തീര്‍ക്കാന്‍ പ്രിയന് സാധിച്ചു , കല കലക്ക് വേണ്ടി മാത്രമല്ല എന്നും കല ജീവത്തായ പോരാട്ടങ്ങളുടെ അവതരണം കൂടി ആണെന്നുമുള്ള പുരോഗമന മൂല്യങ്ങളുടെ നേര് കാഴ്ച കൂടിയായിരുന്നു ' നെയ്തുകാരന്‍ . കേരളം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്ത വിമോചന സമരത്തിന്റെ നാറിയ മുഖം വളരെ കുറച്ചു രംഗങ്ങളില്‍ കൂടി വരച്ചിടാന്‍ പ്രിയന്റെ കൈവഴക്കത്തിനു സാധിച്ചു എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യമായി , ഇതേ വിഷയം അവതരിപ്പിച്ച ടി . വി . ചന്ദ്രന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ചിത്രം അനുഭവിപ്പിച്ച നീറ്റലുകള്‍ കുറച്ചു സീനുകളിലൂടെ അനുഭവിപ...