പരാഗ് പന്തീരാങ്കാവ് :

ലാഭ നഷ്ടകണക്കുകളുടെ പുസ്തകത്താളുകൾ മറിച്ചു നോക്കിയല്ല
ഇവൻ മഞ്ചാടിക്കുരുവിന്റെ പ്രവർത്തങ്ങൾക്ക് വെള്ളിമാടുകുന്നിലേക്കു
വണ്ടി കയറുന്നത്.
ഒരു ഞായർ മുഴുവനായും പിറ്റേന്ന് പുലർച്ചക്കു തന്നെ
തീർക്കാനുള്ള പണി ഞാൻ ഉണരുന്നതിനു മുൻപേ
വന്നു തീർത്തു പോയവനാണ് പരാഗ്.
അവന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവനു ഇതൊരു ആണ്ട്
നേർച്ചയാണ്.. എല്ലാ കൊല്ലവും മഞ്ചാടിക്കുരുവിന്റെ
കമാനങ്ങളും വ്യത്യസ്തമായ ബോർഡുകളും ഒരുക്കുക എന്നത് .
ഇത്തവണ പഴയ ന്യൂസ് പേപ്പറുകൾ ഒട്ടിച്ച കമാനം ഏവരുടെയും ശ്രദ്ധയെ
ആകർഷിച്ചു.
വെള്ളിമാടുകുന്നു ബസാറിൽ പഴയ കൊട്ടയും മുറവും ഒക്കെ ചേർത്തു വച്ചുകൊണ്ടു അവൻ ഉണ്ടാക്കിയ ബോർഡുകൾ
ഇതൊക്കെ തന്നെ മഞ്ചാടിക്കുരുവിന്റെ
ബദൽ കാഴ്ചകളാണ് . മഞ്ചാടിക്കുരു സീസൺ 10 നെ ശ്രദ്ധേയമാക്കുന്നതിൽ
പ്രിയപ്പെ ട്ട പരാഗ് പന്തീരാങ്കാവിനുള്ള പങ്ക് ചെറുതല്ല .
ഇത്തവണ അവന്റെ മകൾ ക്യാമ്പ് അംഗം ആയിരുന്നു . ശെരിക്കും ക്യാമ്പിനെ ആസ്വദിച്ചു അവൾ . പിരിയുമ്പോൾ ഏറ്റവും ഉറക്കെ കരഞ്ഞത് ആരെന്നു ചോദിച്ചാൽ
അത് അവളായിരുന്നു അത്രമേൽ മഞ്ചാടിക്കുരുവിനെ അവളും ഹൃദയത്തിൽ സ്വീകരിച്ചു എന്നതിൽ ഞങ്ങൾ
അഭിമാനിക്കുന്നു .
നന്ദി പരാഗ് , കേവലം ഫ്ലെക്സ് ബോർഡുകളിൽ
തീർന്നു പോകുമായിരുന്ന ഞങ്ങളുടെ പരസ്യ കമാനങ്ങളും
ബോർഡുകളും ജീവനുള്ള ചിത്രങ്ങളാക്കി
തീർത്തത് നീയൊരാളാണ്.......... നന്ദി പ്രിയനേ,,,,,,,,
May be an image of 1 person and text
See insights
Boost a post
All reactions:
You, Bipindas Parappanangadi, Shiny Yoganandan and 143 others

Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

VELLIMADUKUNNU

പരാചിതന്റെ തിരുശേഷിപ്പ് .....