പാപ്പിലിയോ ബുദ്ധ പ്രദര്‍ശനം ഇന്ന് വൈകീട്ട് (2/03/13) 5 മണിക്ക്
കൊഴികോട് അളകാപുരിയില്‍
സില്‍വര്‍ സ്ക്രീന്‍ ഫിലിം സൊസൈറ്റി വെള്ളിമാടുകുന്നു ആണ് ഈ സിനിമയുടെ
ആദ്യ പ്രദര്‍ശനം നടത്തുന്നത്
പ്രിയ നന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ ............... പ്രിയന് എന്താണ് സംഭവിക്കുന്നത് ? നെയ്തുകാരനില്‍ തുടങ്ങി സൂഫിയില്‍ എത്തി നില്ക്കുന്ന പ്രിയന്റെ ചിത്രങ്ങളിലൂടെ നമുക്കൊരു ഓട്ട പ്രദിക്ഷിണം നടത്താം ,,,,,,,,,,,,, നെയ്തു കാരന് എന്ന ഒറ്റ ചിത്രത്തിലൂടെ വാര്‍പ്പ് മാതൃകയില്‍ അവതരിക്കപെട്ടിരുന്ന മലയാള സിനിമകളില്‍ ഒരു വ്യതിരിക്തത തീര്‍ക്കാന്‍ പ്രിയന് സാധിച്ചു , കല കലക്ക് വേണ്ടി മാത്രമല്ല എന്നും കല ജീവത്തായ പോരാട്ടങ്ങളുടെ അവതരണം കൂടി ആണെന്നുമുള്ള പുരോഗമന മൂല്യങ്ങളുടെ നേര് കാഴ്ച കൂടിയായിരുന്നു ' നെയ്തുകാരന്‍ . കേരളം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്ത വിമോചന സമരത്തിന്റെ നാറിയ മുഖം വളരെ കുറച്ചു രംഗങ്ങളില്‍ കൂടി വരച്ചിടാന്‍ പ്രിയന്റെ കൈവഴക്കത്തിനു സാധിച്ചു എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യമായി , ഇതേ വിഷയം അവതരിപ്പിച്ച ടി . വി . ചന്ദ്രന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ചിത്രം അനുഭവിപ്പിച്ച നീറ്റലുകള്‍ കുറച്ചു സീനുകളിലൂടെ അനുഭവിപ...
മാതൃഭൂമി ഓണപതിപ്പ് ...... സുഖമുള്ള വായന നമുക്ക് അനുഭവപ്പെട്ടുവോ ?? സജിത മഠത്തില്‍,രാജശ്രീ വാര്യര്‍ ,പിന്നെ ഷകീല, സ്ത്രീപക്ഷ വായനയെ തൃപ്തിപ്പെടുത്താന്‍ ഒരു വൃഥാശ്രമം, നക്സലൈറ്റ് ഭൂതകാലത്തിന്റെ ഭാരവുമായി സിവിക്കു മാഷും കൂട്ടുകാരും, സരമാഗു വിനെ വായിച്ചു കൊണ്ട് അജയ് മങ്ങാട് , ഹൃദയത്തില്‍ തൊട്ടു കൊണ്ട് ബഷീറിനെ പറഞ്ഞു തരുന്ന കല്പറ്റ നാരായണന്റെ വേറിട്ട ലേഖനം, സുഭാഷ് ചന്ദ്രന്റെ ദാസ് കാപിറ്റല്‍ (യേശുദാസ് അനുഭവം) , പിന്നെ അരു ബോറന് ആയ ഞങ്ങള്‍ അങ്ങിനെ ആയിരുന്നു,നിങ്ങളുമങ്ങിനെ ആയിരുന്നില്ലേ ? മോറല്‍ പോല്സിങ്ങിന്റെ ഇരയുമായി വൈശാഗന് ............. ബാക്കിയാകുന്നത് , സജിതയുടെയും, സിവിക്കും ടീമിന്റെയും, നാരായണന് മാഷുടെയും പിന്നെ സരമാഗുവിനെ വായിക്കുന്ന അജയ് മങ്ങാടിന്റെയും എഴുത്തുകള്‍ മാത്രം എത്ര മാര്‍ക്ക് നല്‍കാം മാതൃഭൂമിയുടെ ഓണ പതിപ്പിന് ഒരു നാല്പതു മാത്രം വിഭവം കുറഞ്ഞത് കൊണ്ടായിരികാം ഒരു പായസ കൂട്ട് സൌജന്യമായി മാത്രുഭൂമി നല്‍കുന്നത്...
സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ? എം.എന്‍ .കാരശ്ശേരി . സി. ആര്. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാ...
Comments
Post a Comment