Monday, March 19, 2018

Manchadikuru

Manchadikuru മഞ്ചാടിക്കുരു കുട്ടികളുടെ നാടകകളരി അതിന്റെ 6 th എഡീഷൻ ഈ വര്ഷം ഏപ്രിൽ 23 മുതൽ 29വരെ 7 ദിവസങ്ങളിലായി വെള്ളിമാടുകുന്നിൽ വച്ച് നടക്കുന്നു .കേരളത്തിലെ ഏറ്റവും പ്രശസ്തരായ നാടക pravപ്രവർത്തകരോടൊപ്പം സിനിമ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്നു .

Monday, June 17, 2013

Rithu Parno Ghosh ഋതു പർന ഘോഷ് അനുസ്മരണം

നമുക്ക് ഋതുവിനെ അനുസ്മരികാം , ലൈംഗീക ന്യൂനപക്ഷങ്ങലുമായി സര്ഗാത്മക സംവാദം നടത്താം പിന്നെ "ചിത്രാംഗദ " കാണുകയും ചെയ്യാം , വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ കൊഴികോട് ടൌണ്‍ ഹാളിൽ "സിൽവർ സ്ക്രീൻ ഫിലിം സൊസൈറ്റി " സ്നേഹപൂർവ്വം ക്ഷണിക്കുന്നു ...

Sunday, March 10, 2013

Mallika sara bhai


Friday, March 1, 2013

silver screen film society പാപ്പിലിയോ ബുദ്ധ

പാപ്പിലിയോ ബുദ്ധ പ്രദര്‍ശനം ഇന്ന് വൈകീട്ട് (2/03/13) 5 മണിക്ക് കൊഴികോട് അളകാപുരിയില്‍ സില്‍വര്‍ സ്ക്രീന്‍ ഫിലിം സൊസൈറ്റി വെള്ളിമാടുകുന്നു ആണ് ഈ സിനിമയുടെ ആദ്യ പ്രദര്‍ശനം നടത്തുന്നത്

Wednesday, December 5, 2012

d.sreedevi. ജസ്റ്റിസ് .ഡി .ശ്രീദേവി


ജസ്റ്റിസ് .ഡി .ശ്രീദേവി ഇപ്പോള്‍ ആരുടെ കൂടെ ആണ് ? ഭാരതീയ വിചാര കേന്ദ്രം പരിപാടിയില്‍ അധ്വാനിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ വെറുതെ തോനിയ ഒരു സന്ദേഹം , കുറച്ചു നാള്‍ മുന്‍പുവരെ മതേതരത്വം സംസാരിക്കുന്ന പൊതുവേദികളില്‍ വിശേഷിച്ചും ഇടതുപക്ഷ വേദികളില്‍ കണ്ടിരുന്ന ഒരു മാന്യ ദേഹത്തെ തൊട്ടു കൂടത്തവരെന്നും തീണ്ടികൂടാത്തവര്‍ എന്നും കൊച്ചു പ്രായത്തിലെ പറഞ്ഞു ശീലിച്ചു പോയ ഭാരതീയ ജനത പാര്‍ടിയുടെ വിചാര കേന്ദ്രം പരിപാടിയില്‍ ശിരസ്സുയര്‍ത്തി അങ്ങിനെ നില്‍ക്കുന്നത് കാണുമ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത, ഇനി ശ്രീദേവിയുടെ സാന്നിധ്യം കൊണ്ടാണോ രഥയാത്ര ഭാരതത്തിനു സമ്മാനിച്ച" അധ്വാനിജി " പോലും പറഞ്ഞു കൂട്ടിയത് കംമുനിസ്ടുകാര്‍ കൂട്ടുകൂടാന്‍ പറ്റാത്തവര്‍ ഒന്നുമല്ല എന്നൊക്കെ ,,,,,,,, നല്ല നടപ്പിനു ശ്രീദേവിയെ ശിക്ഷിക്കണമോ അതോ മറ്റു പലരെയും ശിക്ഷിക്കണമോ? ഫാസിസം പല വഴിയിലൂടെയും കടന്നു വരും അത് ചിലപ്പോള്‍ ശ്രീധേവിയിലൂടെയും ആകാം അല്ലെ ????

ajmal khasab ഖസബിനെ തൂക്കിലേറ്റിയപ്പോള്‍


നമുക്ക് സന്ദീപ്‌ ഉണ്ണികൃഷ്ണന്റെയും, ഹേമന്ത് കര്‍ക്കരയുടെയും , ധീരതയെ വാനോളം പുകഴ്ത്താം,തീവ്രവാദി ആക്രമണം തടയുന്നിതിനിടയില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ മുഴുവന്‍ ജവാന്മാര്‍ക്കും വേണ്ടി ഐക്യധാര്ട്യം പ്രക്യാപികാം ,... ശേഷം ഭാഗം ഖസബിനെ തൂക്കിലേറ്റിയപ്പോള്‍ ഖസബിനു വേണ്ടിയും നമുക്ക് ഉറക്കെ വാ തുറകാം, ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ കുരക്കുന്നത്? ഇനിയും ഒരു പാട് പേരെ അതിര്‍ത്തി കടത്തി വിടാന്‍ തയ്യാറായി നില്‍ക്കുന്ന തീവ്രവാധികള്‍ക്കുള്ള ഒരു സന്ദേശം ആയി എങ്കിലും ഈ വധ ശിക്ഷയെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു, രാജ്യത്തിനകത്തെ ആഭ്യന്തര കുഴപ്പങ്ങളെ കാണിച്ചു കൊണ്ട് അയല്‍ രാജ്യത്തിലെ ഭീകരവാധിക്ക് ഇവിടെ കിടന്നു കൂന്തു വിളയാടാന്‍ അവസരം കൊടുക്കണം എന്ന് പറയുന്നവരുടെ സ്ഥിര ബുദ്ധിക്കു ചികിത്സ നല്‍കേണ്ട സമയം ആയിരിക്കുന്നു,,,,,,,

Ardhanaari (അര്‍ദ്ധ നാരി...)


അര്‍ദ്ധ നാരി... ആരും പറയാന്‍ താല്‍പര്യപെടാത്ത അല്ലെങ്കില്‍ പൊതു സമൂഹത്തിന്‍റെ ചിന്തകളെ തെല്ലിട പോലും അസ്വസ്തമാക്കാത്ത ഒരു ജനതയുടെ കഥപറയുന്നു, നാളിതുവരെ എഴുതപെട്ട ഒരു ചരിത്രവും പരാമര്ശിക്കപെടാതെ പോകുന്ന ഒരു സമൂഹം ,അതെ ആണും പെണ്ണും കെട്ടവരുടെ കഥപരയുകയാണ് ഈ ചിത്രം , അപാരമായ സാങ്കേതീക മികവോ ,അതുമല്ലെങ്കില്‍ അനുപമമായ കാഴ്ചകളോ ഒന്നുമില്ലെങ്കിലും , സമൂഹം തീണ്ടാപാടകാലം നിര്‍ത്തുകയും , ഭരണകൂടങ്ങളുടെ കണക്കു പുസ്തകങ്ങളില്‍ യാതൊരു പരിഗണയും നേടാതെ പോകുകയും ചെയ്യുന്ന ഹിജടകളുടെ കഥ പറയുവാന്‍ തയ്യാറായ നിര്‍മാതാവും, സംവിധായകനും അഭിനന്ദനം അര്‍ഹിക്കുന്നു, മനോജിന്റെയും, തിലകന്റെയും എല്ലാം ഭാവ പകര്‍ച്ച അപാരം...അപരിചിതമായ ഒരു ലോകത്തിന്റെ രീതിശാസ്ട്രങ്ങളിലേക്ക് രണ്ടു മണികൂര്‍ നമ്മെ കൈപിടിചാനയിക്കുന്നു ഈ സിനിമ , വ്യത്യസ്തതകള്‍ കാംക്ഷിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രം കാണുമെന്നു കരുതുന്നു....

Swetha Menon


ശ്വേതയുടെ പ്രസവം കാണിച്ചാല്‍ ആര്‍ഷ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്നു , ശോഭാ സുരേന്ദ്രന്‍ പ്രസവം വില്‍പ്പന ചരകാക്കുന്നു അത് അങ്ങീകരികാന്‍ ആകില്ലെന്ന് കമ്മ്യൂണിസ്റ്റ്‌ നേതാവ്, ശ്രീമതി ടീച്ചര്‍, എന്‍റെ ഫെമിനിസ്റ്റ് കൂട്ടുകാരുടെ അഭിപ്രായം കൂടി കിട്ടിയാല്‍ ഏകദേശ രൂപം ആകും, "കളിമണ്ണ്" ചിലപ്പോള്‍ ചാണകം ആകും..

Ayyappan


അയ്യപ്പനും ആര്‍ത്തവ രക്തവും തമ്മില്‍ എന്ത്? ആര്‍ത്തവ രക്തവും, ആര്‍ത്തവ കാലവും ഇത്രമേല്‍ അസഹനീയമാകുന്നത് എന്ത് കൊണ്ടാണ്? ശബരിമലക്ക് മാലയിട്ടു പോയാല്‍ പിന്നെ പെണ്ണിന്‍റെ ജൈവ വ്യവസ്ഥയിലെ സുപ്രധാന ഗട്ടമായ ആര്‍ത്തവകാലം , മാലയിടല്‍ കഴിഞ്ഞ വീട്ടിലെ ഓരോ പെണ്ണിനും വലിയ നിരാശയും, കുറ്റ ബോധവും ആണ് പ്രധാനം ചെയ്യുന്നത്, ഒന്നെങ്കില്‍ മാലയിട്ട അയ്യപ്പന്‍ വീട്ടിനു പുറത്തു മാറി താമസം അല്ലെങ്കില്‍ പെണ്ണിന് വീടുമാറ്റം പരിഷ്കൃത സമൂഹത്തിനു അന്ഗീകരികാന്‍ ആകാത്ത പല ആചാരങ്ങളില്‍ ഒന്നുമാത്രം ആണ് ഇ ത്, അല്ലെങ്കില്‍ തന്നെ ശബരിമല ഒക്കെ ഏറെമാറി , കല്ലും മുള്ളും കാലിനു മെത്തയായിരുന്ന കാലം ഒക്കെ കഴിഞ്ഞു ശബരിമലയില്‍ ഇപ്പോള്‍ ഒരു വിനോദം പോലെ അതുമല്ലെങ്കില്‍ ഉള്ലാസയാട്രപോലെ എളുപ്പത്തില്‍ മലയിറങ്ങി അയ്യപ്പന്മാര്‍ വീടുകളില്‍ എത്തുന്നു, പക്ഷെ അപ്പോഴും പെണ്ണിന്‍റെ ആര്‍ത്തവ രക്തം ,അധമമായി തുടരുക തന്നെ ചെയ്യുന്നു, തലമുറകളുടെ നിലനില്‍പ്പുമായി ബന്ദപെട്ടു നില്‍ക്കുന്ന ആ ചോരയെ ഇത്രമേല്‍ നീചമാക്കെണ്ടാതുണ്ടോ ? ഇനി നമുക്ക് ആര്‍ത്തവ രക്തത്തില്‍ കുത്തി എഴുത്ത് തുടങ്ങാം സ്വാമിയെ ശരണം അയ്യപ്പ...

കടുവകളെ സംരക്ഷിക്കേണ്ടതുണ്ട്,


വനപാലകര്‍ക്കും , നിയമ പാലകര്‍ക്കും മനുഷ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മൃഗ സംരക്ഷണവും, കടുത്ത വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കേണ്ടതുണ്ട്, അവന്‍ കാടിറങ്ങുന്നത്‌ നാട്ടിലെ ചില കാടന്മാരുടെ കാട്ടാളത്തം കൊണ്ടുമാണ്,, നമുക്ക് അവരുടെ അവകാശത്തെയും സംരക്ഷിക്കാന്‍ ബാധ്യത ഉണ്ട് ,,,,, പ്രകൃതി പാഠങ്ങള്‍ മറക്കുന്ന മനുഷ്യന്‍റെ അനീതി ബോധത്തിന് മുകളിലേക്കാണ് ഓരോ കാട്ടു ജീവിയും തന്‍റെ പാദങ്ങള്‍ പതിപ്പിക്കുന്നത് , മനുഷ്യ ജീവന് വിലയില്ലേ എന്ന് പരിതപിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മറ്റൊരു ജീവനെ ഒടുക്കുവാന്‍ അര്‍ഹത ഒട്ടും ഇല്ല എന്ന് കൂടി പറയേണ്ടി വരും.. ....

കാടിന്‍റെ അവകാശികള്‍ ആരാണ്?


കാടിന്‍റെ അവകാശികള്‍ ആരാണ്? വയനാട്ടില്‍ വെടിയേറ്റു വീണ കടുവയുടെ ചോരക്കും ചില ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഉണ്ട്, കാടെത് നാടേത്‌ എന്നറിയാതെ കൊള്ളയടിച്ചു പോകുന്ന ആധുനികര്‍ എന്ന് സ്വയം അഭിമാനിക്കുന്ന മാനവ കുലത്തിനോട്, കടുവയും,ആനയും, കുരങ്ങനും, സിംഹവും, കരടിയും അടക്കമുള്ള നാനാജാതി ജീവി വര്‍ഗ്ഗവും കൂടാതെ വന വാസികളും ചോദ്യങ്ങള്‍ ചോദിക്കുകയാണ് , കേരളത്തില്‍ മാത്രം ഈ ആധുനീകര്‍ കയ്യേറിയത് നാല്പതിനാലായിരത്തി നാനൂറ്റി ഇരുപതു ഹെക്ട്ടെര്‍ വനഭൂമി ആണ് ഈ വനഭൂമിയിലെ ജന്തു ജാലങ്ങള്‍ക്കും, സസ്യജാലങ്ങളുടെയും ആവാസ വ്യവസ്ഥ തകര്‍ത്തെറിഞ്ഞ മനുഷ്യ കുലത്തിനു എന്ത് അവകാശമാണ് ആണ് കാടിറങ്ങി വന്ന കടുവക്ക് നേരെ വെടി ഉതിര്‍കാന്‍ ഉള്ളത്?

പൊറാട്ട് നാടകങ്ങള്‍


പൊറാട്ട് നാടകങ്ങള്‍ "ജനാധിപതജനാധിപത്യ ശ്രീകോവിലില്‍" അരങ്ങു തകര്‍ക്കുന്നു,,, രണ്ടു മുന്നണിക്കും ബദല്‍ എന്ന് ഇടതു പക്ഷം ഇടയ്ക്കിടയ്ക്ക് സ്വപ്നം പങ്കു വയ്ക്കുന്ന മൂന്നാമത്തെ മുന്നണിയിലെ തമ്പുരാനും, തമ്പുരാട്ടിയും തന്‍ കാര്യ സിദ്ധികായി , ഭരണകക്ഷിയുടെ അടി വസ്ത്രം വരെ നീലം തേച്ചു വെളുപ്പിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ , മധുര മനോഹര സ്വപ്നം വാഗ്ദാനം ചെയ്ത ഇടതുപക്ഷത്തിനു തന്നെ അല്ലെ അത് കടുത്ത അപചയം സമ്മാനിക്കുന്നത്????

രോധനത്തിന്റെ വ്രണപ്പാടുകള്‍


ഭാരതത്തിന്‍റെ മനസ്സിനെയും, ശരീരത്തിനെയും നെടുകെ പിളര്‍ത്തിയ സംഗ പരിവാറിന്‍റെ ആനന്ദ ജന്മദിനത്തിന് ഇരുപതു വയസ്സ് , മുറിവേറ്റ മനസ്സുകള്‍ ഇപ്പോള്‍ പഴയ പോലെ നിസ്സഹായ മുഖത്തോടെ അല്ല ലോകത്തെ നോക്കുന്നത് , എവിടെ ഒക്കയോ അവര്‍ കത്തി രാകി മിനുക്കുന്നുണ്ട്‌ , വലുതും ചെറുതുമായ സ്പോടങ്ങളിലൂടെ അവര്‍ ഹൈന്ദവതയെ പതിയെ എങ്കിലും വെല്ലു വിളിക്കുന്നു, ഭരണകൂടം പൂജാമുറിയില്‍ വാതില്‍ അടച്ചു മൌന പൂജ നടത്തിയപ്പോള്‍ കേവലം ഒരു മസ്ജിദ് മാത്രമായിരുന്നില്ല തകര്‍ക്കപെട്ടത്‌ , ഒരു ചരിത്ര സ്മാരകത്തെ കൂടി ആയിര ുന്നു , വിഭജിതമായ മനസ്സില്‍ രോധനത്തിന്റെ വ്രണപ്പാടുകള്‍ മായുന്നില്ല, ആ ഒരു സംഭവത്തോട് കൂടി "വ്രണിത ഹൃദയരായ" ഭാരതത്തിലെ ന്യൂനപക്ഷ യുവത്വം ഇന്ത്യന്‍ ഭരണ കൂടത്തോടും, ഇന്ത്യന്‍ ഭരണഗടനയോടും ഉള്ള കൂറ് പതിയെ മറക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളത് ഒരു സത്യം തന്നെ അല്ലെ? ആരാണ് കുറ്റവാളികള്‍ ? അത് സംഘ പരിവാരിനും, കൊണ്ഗ്രസ്സിനും ഒരു പോ
ലെ വീതം വക്കാവുന്ന ഒരു സംഗതിയാണ്,

Saturday, December 17, 2011

അറബ് വസന്തങ്ങള്‍ ......

മുസ്ലിം ബ്രദര്‍ ഹൂടിനു എങ്ങിനെ ആണ് മതേതര ജനാധിപത്യ ഭരണ സംവിധാനം സ്ഥാപിക്കുവാന്‍ കഴിയുക ?
ഈ ചോദ്യം ആരെയാണ് അസ്വസ്തമാക്കുന്നത്?

അറബ് വസന്തം എന്നപേരില്‍ അറിയപ്പെടുന്ന ആധുനീക അറബ് ലോകത്തെ വിപ്ലവങ്ങളെ മുസ്ലീം ബ്രദര്‍ ഹൂടിന്റെ മാത്രം പോരാട്ടങ്ങള്‍ ആണെന്ന് വരുത്തി തീര്കാനുള്ള മതവാധികളുടെ ശ്രമത്തെ ഓരോ ജനാധിപത്യ വാദികളും ആശയ സമരങ്ങളിലൂടെ തന്നെ ചെറുത്‌ തോല്പ്പിക്കെണ്ടതുണ്ട്,
പുരോഗമന മതേതര വാദികളും, ജനാധിപത്യം അഭിലഷിക്കുന്നവരും, സോഷ്യലിസ്റ്റ്‌ കളും കൂടി ചേര്‍ന്നുകൊണ്ടുള്ള മുന്നേറ്റങ്ങള്‍ ആയിരുന്നു അറബ് ലോകങ്ങളില്‍ അരങ്ങേറിയത്, ഇസ്ലാമിസ്റ്റുകള്‍ നല്‍കിയ സംഭാവനകലെകാള്‍ സെസുലരിസ്ടുകളുടെയും, ഇടതു അനുഭാവികളും ആയിരുന്നു മുന്നണി പോരാളികള്‍ ,
എന്നാല്‍ വിപ്ലവാനന്തരം അവിടങ്ങളില്‍ അരങ്ങേറുന്നത് തികഞ്ഞ മാതാതിപത്യതിനുള്ള ശ്രമങ്ങള്‍ തന്നെയാണ് , പ്രക്ഷോഭകാരികളുടെ സ്വപ്നങ്ങള്‍ക്ക് വിലപരഞ്ഞുകൊണ്ട് മുസ്ലിം ബ്രദര്‍ ഹൂഡ് അടക്കമുള്ള മത സങ്കടനകള്‍ നടത്തുന്നത്? ഇത് എങ്ങിനെ ന്യായീകരികാന്‍ കഴിയും?
എന്റെ\ സുഹൃത്ത്‌ ടി.കെ .മുഹമ്മദ്‌ ഹാരിസ് ഈ കാര്യങ്ങള്‍ ഡൂല്‍ ന്യൂസ്‌ വഴി ചര്‍ച്ച ചെയ്തപ്പോള്‍ തികഞ്ഞ അസഹിഷ്ണുതയോട് കൂടി ആണ് ചില മതാത്മക ജീവിതം ഉയര്‍ത്തിപ്പിടിക്കുന്ന മഹാന്മാര്‍ പ്രതികരിച്ചിരിക്കുന്നത്
. ഇന്ത്യ പോലൊരു സെകുലര്‍ രാജ്യത്ത് ജീവിക്കുന്ന ഇവര്‍ക്ക്, മതപരമായ ബഹുസ്വരത സ്വീകാര്യമല്ലെന്നും, ഇസ്ലാമിന് കീഴില്‍ മാത്രമേ മറ്റേതൊരു മതത്തിനും സ്ഥാനമുള്ളൂ എന്നും കല്‍പ്പിച്ച ഖുതുബ് ആണ് ബ്രദര്‍ ഹൂടിന്റെ താതീക ആചാര്യന്‍ എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് ഖുതുബിനും, മൌദൂടിക്കും സിന്ദാബാധ് വിളിച്ചുകൊണ്ടു തികഞ്ഞ സെകുലര്‍ ജീവിതം നയിക്കുന്ന ഹാരിസിനെ വെല്ലുവിളിക്കുന്നത്...
. ഇസ്ലാമിസ്റ്റുകള്‍ ഭൂരിപക്ഷം നേടുന്ന ഒരു രാജ്യത്തെ ഭരണ ഗടന മതേതരത്വം വാഗ്ദാനം ചെയ്യും എന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല,
ഒരു ലിബറല്‍ ജനാധിപത്യ രാഷ്ട്രത്തെ തീര്‍ച്ചയായും ഇസ്ലാമീക പരികല്‍പ്പനകളിലെക്കായിരിക്കും അവര്‍ കൊണ്ട് ചെന്നെത്തിക്കുക, വിപ്ലവങ്ങള്‍ ഹൈ ജാക്ക് ചെയ്യപ്പെടുകയും ,പകരം ഫണ്ടമെന്ടളിസ്ടുകള്‍ക്ക് അധികാരം ലഭിക്കുകയും ചെയ്യുക എന്നുള്ളത് തന്നെ ആയിരിക്കും അറബ് വസന്തത്തിന്റെ ഏറ്റവും ദയനീയമായ ഒരു കാഴ്ചയായി ചരിത്രത്തില്‍ അവശേഷിക്കുക , ,,,
ഗധാഫിയെക്കാലും,ഹോസ്നി മുബാരക്കിനെകാളും ഭീതിതമായ ഒരു ഭരണ സംവിധാനത്തിലേക്ക് തന്നെ ആയിരിക്കും അറബ് വസന്തമെന്ന പേരില്‍ ആഘോഷമാക്കപെട്ട പ്രതി വിപ്ലവങ്ങള്‍ എത്തി ചേരുക എന്നോര്‍ക്കുമ്പോള്‍ ഏതൊരു മതേതര വാദിയും പ്രതികരിക്കേണ്ടി വരും അത്തരം പ്രതികരണങ്ങള്‍ തന്നെ ആണ് ഹാരീസില്‍ നിന്നും ഉയര്‍ന്നു കേട്ടതും,
കേരളത്തിലെ മൌദൂടിസ്ടുകള്‍ക്ക് ഒരു പക്ഷെ ഹാരിസ് വംശനാശം സംഭവിക്കുന്ന പഴയ തലമുറയിലെ മുസ്ലിം കംമുനിസ്ടായിരികാം എന്നാല്‍ കാര്യങ്ങള്‍ തുറന്നു പറയുന്നവരെ കൈ വെട്ടിയും കാല്‍ വെട്ടിയും ആനന്ദ നൃത്തം ആടുന്നവര്‍ക്ക് തീര്‍ച്ചയായും നിരാശരാകുക തന്നെ വേണ്ടി വരും ,,, കാരണം ബലവാന്മാരുടെ കല്‍പ്പിത കഥകള്‍ക്ക് ഒപ്പം മാത്രമല്ല എപ്പോഴും ചരിത്രം സഞ്ചരിക്കുന്നത് ,,,,,
സത്യങ്ങള്‍ വിളിച്ചു പറയുന്നവനെ നൂട്ടാണ്ടുകല്‍ക്കിപ്പുറത്തും മത കോടതികള്‍ക്ക് അന്ഗീകരിക്കേണ്ടി വന്നിട്ടുണ്ട് ,,,,, മരണത്തിനു തൊട്ടു മുന്‍പും ഗലീലിയോ പറഞ്ഞിരുന്നു എപ്പര്‍സി മോവെ എന്ന് ....... അതെ ചരിത്രത്തിലേക്ക് നീളുന്നു ആ വാക്ക് .< അത് ഇപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നു>....

Tuesday, November 8, 2011

ജയരാജന്‍ ,,,,,,,,,,,,,

കോടതികളും,ന്യായാധിപന്മാരും വിമര്‍ശനത്തിനതീതരാണോ എന്നുള്ള ചോധ്യമായിരിക്കണം തീര്‍ച്ചയായും നമ്മള്‍ ഇപ്പോള്‍ ഉയര്‍ത്തേണ്ടത്?
നീതി നിഷേധത്തിന്റെ വലിയ ശബ്ദങ്ങള്‍ ആണ് പലപ്പോഴും നമ്മുടെ കോടതിമുരികളില്‍ നിന്നും മുഴങ്ങാരുള്ളത് ,അത്തരം വിധികള്‍ക്കെതിരെ ഒരു സാധാരണകാരന്റെ അല്ലെങ്കില്‍ ചങ്കൂറ്റം പണയപ്പെടുതാത്ത ഒരു അസ്സല്‍ കംമുനിസ്ടുകാരന്റെ ശബ്ദമായിരുന്നു ജയരാജനിലൂടെ കേരള ജനത കേട്ടനുഭവിച്ചത്,

ശുംഭന്‍ എന്നത് പഴയ കാലത്ത് ഒരുപാട് കേട്ട് പഴകിയ വാക്കുകള്‍ ആയിരുന്നു ,അന്നത്തെ മേലാളന്മാര്‍ തന്‍റെ കീഴാളരെ വിളിച്ചിരുന്ന പേരുകളില്‍ ഒന്നായിരുന്നു ,ശുംഭന്‍ എന്നൊക്കെ ,
കൂലികൊടുക്കാതെ പകലന്തിയോളം പാടത്തു പണിയെടുപ്പിച്ചശേഷം അറിയാതെ നാട് നിവര്‍ത്തിയ പാവം കുടിയാന്മാരെ ജന്മികള്‍ ശുംഭന്മാര്‍ ,ചെറ്റകള്‍ എന്നൊക്കെ വിളിച്ചിരുന്നു ,യഥാര്‍ത്ഥത്തില്‍ ആരാണ് ശുംഭന്‍മാര്‍ എന്ന് ജനതയെ പഠിപ്പിച്ചവര്‍ ആണ് കംമുനിസ്ടുകാര്‍ ,മേലനങ്ങാതെ അന്യന്‍റെ അധ്വാനത്തിന്റെ പങ്കു പറ്റിയ അത്തരം എരപ്പാളി ശുംഭ വര്‍ഗത്തെ സമൂഹത്തിന്റെ മൂലക്കിരുതിയ പാരമ്പര്യം ആണ് കമ്മ്യൂണിസ്റ്റ്‌ കാരന്റെത് ,

ആധുനീക കാലത്ത് തീര്‍ത്തും ജനവിരുധമായി മുന്നേറുന്ന കോടതികളുടെയും, അതിന്റെ സൂക്ഷിപ്പുകാരുടെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ,പഴയ ജന്മി നാട് വാഴിതത്തെ മുട്ടുകുത്തിച്ച കംമുനിസ്ടുകാരുടെ പിന്മുരകാര്‍ കോടതി എന്ന ജന്മി വര്‍ഗത്തെ ശുംഭന്മാര്‍ എന്നല്ലാതെ എന്താണ് വിളിക്കുക ,,??