Monday, August 30, 2010

ആവിഷ്കാര സ്വാതന്ത്രം

സരസ്വതി ദേവിയെ നഗ്നയായി ചിത്രീകരിച്ചു എം.എഫ്.ഹുസൈന്‍ , മറ്റു ഹിന്ദു ദൈവങ്ങളെ മോശമാക്കി ചിത്രീകരിച്ചു എം.എഫ് .ഹുസൈന്‍ ,,,,,,,,,,,,,,,
സാത്താനിക് വേര്സോസ് എഴുതികൊണ്ട് ഇപ്പോഴും പ്രവാസിയായി ജീവിക്കേണ്ടി വരുന്നു സല്‍മാന്‍ രുഷ്ധിക്ക്,
ലജ്ജ എഴുതിയതിന്റെ പേരില്‍ തസ്ലീമ ഇപ്പോഴും പീടിപ്പിക്കപ്പെട്ടുകൊണ്ടിരിക്ക
ുന്നു ,
കാലങ്ങള്‍ക്ക് മുന്‍പ് ക്രിസ
തുവിന്റെ ആറാം തിരുമുറിവ് നാടകം കേരളത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചു,
ഇത് ഭൂമിയാണ്‌ നാടകത്തിലൂടെ ഇസ്ലാമിലെ അന്ധ വിശ്വസജടിലതകളെ ചോദ്യം ചെയ്തു കൊണ്ട് കെ.ടി മുഹമ്മദു ഇസ്ലാമിക മാമൂലുകളെ ചോദ്യം ചെയ്തു ,
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വി,ടി, നവോധാനത്തെ കൈപിടിച്ചുയര്‍ത്തി ..................
 

ഇത്രയും പറയുന്നത് ഇടതു പക്ഷവും , യുവജന പ്രസ്ഥാനങ്ങളും മേല്പരന്ച്ച കാര്യങ്ങളോട് ഈ കാലമത്രയും സംവധിച്ച രീതി എടുത്തു കാണിക്കാനാണ്
ആവിഷ്കാര സ്വാതന്ത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍ ആയിരുന്നു ഇടതുപക്ഷത്തിനു ഇതൊക്കെ
എന്നാല്‍ ഇപ്പോള്‍ ഇടതു പക്ഷത്തിനും യുവജന പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും എന്ത് പറ്റി?
കൈവെട്ടു സംഭവത്തില്‍ ജോസഫ്‌ ചെയ്തത് കടുത്ത അപരാധം ആണെന്ന് ഇടതു പക്ഷവും,യുവജന നേതാക്കളും പരസ്യമായി പ്രതികരിക്കുന്നു ?
ഇത് എങ്ങിനെ സംഭവിക്കുന്നു ?
അപ്പോള്‍ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രം എവിടെ ?
മുഹമ്മദ്‌ എന്നാ പേരുള്ള ആരെയും ഇനിമേലില്‍ വിമര്‍ശന വിധേയരാക്കാന്‍ പാടില്ലാ എന്നാണോ ഇവരുടെ പുതിയ വെളിപാടുകള്‍ ? 

അങ്ങിനെ എങ്കില്‍
ശിവസേനയെ നിങ്ങള്‍ എങ്ങിനെ എതിര്‍ക്കും ?
ആയത്തുള്ള ഖോമൈനിയെ എങ്ങിനെ എതിര്‍ക്കും?
ബംഗ്ലാദേശ് ഭരണകൂടത്തെ എങ്ങിനെ എതിര്‍ക്കും ?
തിരുസഭയെ എങ്ങിനെ വിചരണ  ചെയ്യും ?
 

ജോസഫ്‌ ചെയ്തത് കടുത്ത അപരാധം ആണെന്ന് പൊതു വേദിയില്‍ പ്രസങ്ങിക്കുന്ന ഇടതു നേതാക്കളും , യുവാജന്‍ നേതാക്കളും ഈ പ്രസ്ഥാനം മുന്നോട്ടുവച്ച മൂല്യങ്ങള്‍ മറന്നു പോകരുത്
അധ്യാപകന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തിയ കേരളഭാരനകൂടം ഇനി മേല്‍ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ പറ്റി ഗിരി പ്രഭാഷണങ്ങള്‍ നടത്തരുത് ..........

No comments:

Post a Comment