Saturday, October 23, 2010

പരാചിതന്റെ തിരുശേഷിപ്പ് .....

അയ്യപ്പാ ......
ആരോരുമറിയാതെ നീ യാത്ര പോയി.........


അനുഭവങ്ങളുടെ അമ്ല തീക്ക്ഷ്ണത ആരിനി ഞങ്ങളെ
...അനുഭവിപ്പിക്കും ?
അയ്യപ്പാ നീ യാത്ര പോയി
ആരോരുമറിയാതെ

ഒടുവില്‍ നീയും വാഴ്ത്തപ്പെട്ടവനായി
പത്രത്താളുകളുടെ പൂമുഖവാതിലില്‍ നീ നിന്ന് ചിരിക്കുന്നു
മരണം നിന്നെയും
മാന്യനാക്കി

എഴുത്തിന്റെ മിശിഹകള്‍ നിനക്കായ്
കണ്ണീര്‍ പൊഴിക്കുന്നു

എന്തിന്റെ കവി ?
കള്ളു കുടിയന്‍ കവി
നാറുന്ന കോലം
കവികുലത്തെ മുച്ചൂടും മുടിക്കുന്നവന്‍
ഇന്നലെ ഇതായിരുന്നു നീ ..

ഇല്ല
ഇവര്‍ ഒക്കെയും ഇപ്പോള്‍
നിന്നെ വാഴ്ത്തുന്നു
അവധൂതനായ്

ഇല്ലാത്ത പ്രൌടിതന്‍
വല്ലാത്ത ജാടകള്‍ വാരിപുനര്‍ന്നവര്‍
ഇല്ലാ ഒരു വേള, ഒരു മാത്ര പോലും പൊഴിക്കാന്‍
കണ്ണുനീര്‍ കണം പോലുമെങ്കിലും
മുതലപോലും നാണിക്കും മട്ടിലിവര്‍
വിളമ്പുന്നു കാഴ്ചകള്‍

വിജയികളുടെ കവി കുലങ്ങളും
വിജയികളുടെ സാഹിത്യ
ശബ്ദങ്ങളുടെയും ഇടയില്‍
പരാചിതന്റെ
തിരുശേഷിപ്പ്
തേടുന്നു
ഒരു കുപ്പി കള്ളും
ഒരു നല്ല കവിതയും ………….

No comments:

Post a Comment