Sunday, October 24, 2010

ചത്തവന്റെ അവകാശത്തെ വിട്ടുകൊടുക്കുക .................



ചത്തവന്‍ ആറടി മണ്ണ് തേടുന്നു ,,,
അവനു വേണ്ടത് ആചാര വെടികള്‍ അല്ല
അവനു വേണ്ടത് ചത്തതിനപ്പുറം
വച്ച് നീട്ടുന്ന ഔധാര്യമല്ല
മോര്ച്ചരിയുടെ തണുപ്പില്‍ അയ്യപ്പന്‍ വിറക്കുകയാണ് ...
...സംസ്കാരം ഇല്ലാത്ത വകുപ്പിനെ ഓര്‍ത്ത്
ആചാര വെടികള്‍ ഉതിര്‍ക്കുവാന്‍ അയ്യപ്പന്‍ പറഞ്ഞുവോ ?

മാന്കൊസ്ടിന്‍ മരത്തിന്‍ കീഴില്‍ അന്ത്യ വിശ്രമം കൊതിച്ചവനെ
പള്ളികാട്ടില്‍ അടക്കിയവര്‍
ശാസ്ത്രത്തിനു പഠിക്കാന്‍ കൊടുത്ത ശരീരത്തെ
പുഴുതീറ്റിച്ചു കളഞ്ഞവര്‍
ജോണും,സുരാസുവും പിന്നെയും പിന്നെയും ........
മേല്‍വിലസമില്ലാതവന്റെ ധുര്യോഗങ്ങള്‍ക്ക്
കാലം സാക്ഷി ......
കനപ്പെട്ട മടിശീലയില്ലാത്തവന്‍
പിടക്കുന്ന തെരുവിന്റെ നേരാണ്
തെരുവിന്റെ ചൂരറിയാത്തവര്‍
തെരുവിന്റെ സത്യത്തെ വ്യഭിചരിക്കുന്നു
ചത്തവന്റെ അവകാശത്തെ
ചത്തവന്റെ ഉണ്മയെ കൊല്ലുവാന്‍
ആരുടെ ഉള്ളമാണ് തുടിക്കുന്നത്
വെടി വഴിപാടിനും കെട്ടികാഴ്ചകള്‍ക്കും
അപ്പുറത്ത്
അയ്യപ്പന്‍ തേടുന്നത് തെരുവോരത്തൊരു
ശാന്തി ഗീതമാണ്‌
നിര്‍ത്തുക നിങ്ങള്‍ തന്‍ ക്രൂരത
ചത്തവന്റെ അവകാശത്തെ വിട്ടുകൊടുക്കുക .................

No comments:

Post a Comment