Monday, July 12, 2010

എനിക്ക് സ്വപ്നാടകന്റെ വേഷം ഇല്ല........

ഇന്ന് എനിക്ക് സ്വപ്നാടകന്റെ വേഷം ഇല്ല
വല്ലാത്ത കാലത്ത് ഇല്ലാത്ത കമ്മുനിസ്റിനെ തിരഞ്ചു
തളര്‍ന്നു
ബാക്കിയായത് കത്തുന്ന എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നു
സങ്കടനാ വേദികളില്‍ ഞാന്‍ വംശനാശം,നേരിടുന്ന
സിംഹവാലന്‍ ആയിരുന്നു
എന്റെ സ്വപ്നങ്ങളില്‍ ,എന്റെ നിസ്വനങ്ങളില്‍ , നിരഞ്ചു കത്തിയ
കമ്മുണിസ്റ്റു സ്വപ്നങ്ങളുടെ സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ
സൂക്ഷിപ്പുകാരന്‍ അത് മാത്രമാനിന്നു ഞാന്‍ .
ബാക്കിയായത് സോവിയറ്റ്‌ യൌനിയന്‍ തകര്ന്നപ്പോലും ,
ബെര്‍ലിന്‍ മതില്‍ വീണപ്പോഴും ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ മാത്രമാണ്
അവിടം എന്റെ വാഗ് ദത്ത ഭൂമിയായിരുന്നു
കരഞ്ചു കലങ്ങിയ കണ്ണുകളോടെ ഒന്നാം വര്‍ഷ പ്രീ ഡിഗ്രി ക്ലാസ്സിന്റെ
പടികള്‍ കയറുമ്പോഴും
നെഞ്ചില്‍ കുന്തിരിക്കം പുകച്ച ദൈവങ്ങളുടെ പ്രതിമകളുടെ
തകര്‍ച്ച മാനസീക വിഭ്രാന്തിയുടെ പടിയോളം
എന്നെ കൊണ്ട് ചെന്നെത്തിച്ചിരുന്നു
അതായിരുന്നു എന്റെ കമ്മ്യൂണിസം
സുന്ദരമായ സ്വപ്നം എന്നതിലപ്പുറം
എന്റെ ജീവ വായു ആയിരുന്നു അത്
ഒടുവില്‍ തീവ്ര വാദിയും, ഭീകര വാദിയും ആയി പടി അടച്ചു പിണ്ഡം
വച്ചപ്പോള്‍, ബാക്കിയായത്
അന്ന് തൂകിയ കണ്ണ് നീര്മാത്രം ......

No comments:

Post a Comment