Tuesday, July 13, 2010


പ്രശാന്ത്‌ കുമാര്‍ ...ഗീതയും, ബൈബിളും, ഖുറാനും സ്വപ്നം കാണുന്നതം കമ്യൂണിസമാണ്.......നമ്മള്‍ കാണുന്നതും! അവരില്‍ പലരും എല്ലുറപ്പോടേ സ്വയം പറയും കമ്യൂണിസ്റ്റെന്ന്‍! ആ എല്ലുറപ്പിന്റെ സത്യസന്ധതയെ നമിക്കാം. പക്ഷേ കമ്യൂണിസം മാത്രം അറ്റത്തേക്ക് അറ്റത്തേക്ക് നിങ്ങി പോവുന്നു! മാക്സ് മുന്നോട്ട് വെച്ചത് വിമോചനത്തിന്റെ തത്വമാണ്! കമ്യൂണിസം ചരിത്രത്തിന്റെ ഉന്നതമായ ഘട്ടം....അതൊരു സ്വപ്നമായിതന്നെ ഒരു പക്ഷേ അവശേഷിക്കും...USSR-ചെയ്ത് ആദ്യത്തെ തെറ്റ് കമ്യുണിസത്തിലേക്കുള്ള എടുത്തു ചാട്ടമായിരുന്നു! നാം അറ്റത്തുകിടക്കുന്ന കമ്യുണിസത്തിന്റെ കാര്യം പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരിക്കുന്നു. സാമ്രാജ്യത്വം അതിന്റെ ശകല ദുഷ്ടതയുമായി വരുമ്പോഴും അതിന്റെ വര്‍ണപകിട്ടില്‍ തിരിച്ചറിയാതെ ഇയ്യാം പാറ്റകളെപോലേ നാം അണഞ്ഞുകൊണ്ടിരിക്കുന്നു! വിമോജനത്തിന്റെ പൊയ് മുഖം അണിഞ്ഞു ഞാനാണ് കമ്യൂണിസ്റ്റെന്നു നമ്മേ വ്യാമൊഹിതരാക്കുന്നു! അവരുടെ കൈയില്‍ കാലത്തിനു ചേരാത്ത കട്ടന്‍ ചായയും പരിപ്പുവടയുമുണ്ടാവും! അവരുട നാവില്‍ കമ്യൂണിസ്റ്റ് വിടുവായത്തത്തിന്റെ ധാരാളിത്വമുണ്ടാവും! പോരാട്ടത്തിന്റെ പുത്തന്‍ വഴികളില്‍ നിന്ന്‍ മടക്കിവരുത്തുക.അല്ലെങ്കില്‍, വിമോജന ശേഷിയെ വിദൂര സ്വപ്നത്തിന്റെ അതിരും വരമ്പും പറഞ്ഞു പറഞ്ഞു നമ്മെ നാമല്ലാതാക്കുക. ചൂഷകവര്‍ഗം പുത്തന്‍ കറുപ്പായി കമ്യൂണിസത്തെയും ഉപയോഗിക്കാം എന്ന കണ്ടത്തിയിരിക്കുന്നു! അവര്‍ക്കാവശ്യം നിലനില്‍പ്പാണ് നമുക്കാവശ്യം മോചനമാണ്, മോചനത്തിനാവശ്യം പോരാട്ടമാണ്! പോരാട്ടം കാലവും സ്ഥലവും ആവശ്യപെടുന്നതിനനുശരിച്ചാണ്! അതിനു പ്രര്യാപ്തമാവണമെങ്കില്‍ നിരന്തരമായ പഠനം ആവശ്യം ആവശ്യമാണ്! അതുകൊണ്ടാണ് ഇ എം എസ് പോരാട്ടത്തിന്റെ നേതൃത്വവും പഠനവുമായി നമ്മേ പഠിപ്പിച്ചുകൊണ്ടിരുന്നത്! 1848-ല്‍ എഴുതിയത് മനപാഠമാക്കി വായന അവസാനിപ്പിക്കുകയും, വായന തുടര്‍ന്നാല്‍ പുത്തന്‍ നാമ്പുകളുണ്ടാവില്ലെന്നും പറഞ്ഞു പഴേ കുരുട്ടു ബുദ്ധിയുമായി പോരാളികളെ ഷണ്ഠന്മാരാക്കുകയും ചെയുന്നു! ആളിനും തരത്തിനു അനുശരിച്ചു; ആയുധവും മതവും കമ്യൂണിസവും നല്‍കി സാമ്രാജ്യത്വം പുഞ്ചിരി തൂകുന്നു! വര്‍ത്തമാന ഇന്ത്യയില്‍ ജനകിയ മുന്നേറ്റത്തെ തുരങ്കം വെക്കുന്നത് അങ്ങനെയും കൂടിയാണ്...!

Rejesh Paul ... ഗീതയും, ബൈബിളും, ഖുര്‍ആനും, കമ്മ്യൂണിസത്തിലേക്കുള്ള പതയല്ല. അതുമനുഷ്യനെ തെറ്റിധരിപ്പിക്കുന്ന, അവന്‍റെപോരാട്ട വീര്യത്തെ തകര്‍തെരിയുന്ന മുതലാളിത്തതിന്റെ ആയുധങ്ങള്‍ മാത്രം.
മതവും മതഗ്രന്തങ്ങളും മുന്നോട്ടുവെക്കുന്നത് കേവലം ചുരുങ്ങിയ കാലത്തെ ഭുമിയിലെ വാസശേഷം ലഭിക്കുന്ന സുന്ദര സ്വര്‍ഗ്ഗമാണ്.
ഇവിടെ മനുഷ്യര്‍ നേരിടുന്ന പട്ടിണിയും ചൂഷണവും ദൈവത്തിന്റെ പരീക്ഷണങ്ങളായി മതങ്ങള്‍ ചിത്രികരിക്കുന്നു. ഈ പരീക്ഷണങ്ങളെ അതിജീവിക്കുന്നവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം എന്ന് മതം പഠിപ്പിക്കുന്നു.
അങ്ങനെ ചൂഷിതര്‍ ചൂഷിതരായി തന്നെ നിലനില്‍ക്കുന്നു.

കമ്മ്യൂണിസ്റ്റ്‌ എന്ന പേരില്‍ മതഗ്രന്തങ്ങളെ പ്രശംസിക്കുന്ന മതങ്ങളെ പരിപോക്ഷിപ്പിക്കുന്ന വര്‍ഗ്ഗ വനജകാരെ തിരിച്ചറിയുന്ന കാലം വിദൂരമല്ല.
വര്‍ഗ്ഗ വന്ജകരെ നിങ്ങള്‍ ഓര്‍ക്കുക ഇരകള്‍ എന്നുംഇരകളയിരികില്ല.


baijumerikunnu ... സഖാവേ പഴയ കാലത്തിന്റെ നന്മകളുടെ
പലിശ തിന്നു കൊണ്ടാണ് പുത്തന്‍ കാലത്തിന്‍റെ കമ്മുണിസ്റ്റു കാരന്‍ ഇപ്പോഴും
നില നില്‍ക്കുന്നത്
അന്നവര്‍ കഷ്ട്ട പെട്ടതിന്റെ പ്രതിഫലം ആണ് ഇന്ന് പലരും പറ്റുന്നത്
പിന്നെ u s s r ചെയ്തത് എടുത്തു ചാട്ടം ആയിരുന്നു
എന്ന് തോനുന്നു എങ്കില്‍
സോവിയറ്റ്‌ നാടിനെയും അതിന്റെ നന്മകളെ കൂടിയും
സഖാവെ അങ്ങ് തള്ളി പറഞ്ചെക്ക്
മാക്സ് പറഞച്ച പരിഷ്കൃത മുതലാളിത്തം
അന്ന് ബ്രിട്ടനിലും അമേരിക്കയിലും ഉണ്ടായിരുന്നു
ഏന്തേ അവിടെ വിപ്ലവം നടന്നില്ല
ബോധം സാഹചര്യത്തെ മറി കടക്കും
അത് മനസ്സിലാക്കണമെങ്കില്‍
ഒരിക്കലെങ്കിലും നല്ല കമ്മുനിസ്റ്റ്‌ ആകണം ........
ഗോര്‍ബചോവിനും , യെത്സിനും തോന്നിയതെ
സഖാവിനും തോന്നിയിട്ട്ടുള്ളൂ
കമ്മ്യൂണിസം ബലി കഴിച്ചാലും വേണ്ടിയില്ല
ഒന്ന് സുഖിക്കണം
ലോക വിപ്ലവം ഇനി നടക്കാന്‍ സാധ്യതയില്ല
പിന്നെ ബാക്കിയുള്ളത്
സ്വന്തം സുഖമാണ് അതിനു വേണ്ടി
താടി വച്ച രണ്ട് ചെറുപ്പക്കാര്‍
എഴുതി വച്ച തിസീസുകള്‍ ഒക്കെ അങ്ങ്
മാറ്റി എഴുതാം , മതത്തെ ഒക്കെ സംരക്ഷികാം
കമ്മ്യൂണിസം ഒരിക്കലും വരാന്‍ പറ്റാത്ത ഉട്ടോപ്പ്യന്‍ സ്വപ്നം ആണ്
താങ്കള്‍
പറഞ്ചത്‌ ഏതായാലും
പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് തോനുന്നില്ല
പക്ഷെ അങ്ങയുടെ ദൈവം കെ .ഇ .എന്‍
പറഞ്ചെക്കും
ഗീതയും, ഖുറാനും, ബൈബിളും കമ്മ്യൂണിസം പറയുന്നുവത്രെ
പുലയാട്ട് പറയുന്നതിനും വേണം ഒരു മാന്യത
നിങ്ങളെ പോലുള്ള വിവര ദോഷികളുടെ കുരുട്ടു ബുദ്ധിയാണ്
പാര്‍ട്ടിയെ വഴി തെറ്റിക്കുന്നത് .......


Jeevan ............ മാര്‍ക്സിസത്തെ ഇത്രയും വളചോടിക്കെണ്ടിയിരുന്നില്ല..മാര്‍ക്സിസത്തിന്റെ അടിസ്ഥാനം തന്നെ വൈരുദ്ധ്യാത്മക ഭൌതികവാധമാണ് മതങ്ങളുടെ ഇദപെദലൊദുകൂദി വര്‍ഗ വിഭജനം അപൂര്നമാകും വര്‍ഗങ്ങളില്‍ വേര്‍തിരിവ് വരും പ്രത്യയശാസ്ത്ര പിന്തിനയില്ലാതെ കേവലം പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയ സി.പി.എമ്മ കാരനില്‍ നിന്നും ഈ വാദം വന്നതില്‍ അതിശയമില്ല..സഖാവ് ലെനിന്‍ ഗോര്‍ക്ക്യ്ക്കയച്ച്ച്ച കത്തുകളില്‍ അദ്ദേഹം ഈ കാര്യം ചൂന്ടിക്കാട്ടുന്നുന്ട..മാര്‍ക്സ് തന്നെ കമ്മ്യൂണിസ്റ്റ്‌ മനിഫെസ്റൊവില്‍ പറഞ്ഞ ഒരു വാക്യം 'ദിവ്യ വിളികള്‍ക്ക്' മാര്‍ക്സിസത്തില്‍ സ്ഥാനമില്ല എന്നാണു സോവിയറ്റ്‌ ഉനിഒനില്‍ പണ്ട് ഇതേ വിഷയം ഉയര്‍ന്നപ്പോള്‍ ലെനിന്‍ എടുത്ത നിലപാടുകള്‍ താങ്കള്‍ ഒന്ന് വായിച്ചു നോക്കു.മാര്‍ക്സും എങ്ങേല്സും തമ്മിലുണ്ടായിരുന്ന കത്തിടപാടുകളും ചിന്ത ബുക്സ് പണ്ട് പുരത്തിരക്കിയിരുന്നു അതും വായിച്ചാല്‍ കൊള്ളാം..മര്ക്ഷിസത്തിന്ടെ അടിത്തറ തോണ്ടുന്ന ഇത്തരം പ്രതിവിപ്ളവ ആശയങ്ങളില്‍ ആണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ ഇവിടെ കാനുന്ന്ന സഖാവ് ഇ.എം.എസ്സിന്റെയും എ.കെ.ജി യുടെയും ചിത്രങ്ങള്‍ എടുത്തു മാറ്റിയാല്‍ നന്നയിരിക്ക്കും..പകരം യാത്ഹെഷ്ടം കെ.ഇ.എന്നിനെയോ പോക്കരെയോ വയ്ക്കാം..ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്ന നിങ്ങള്‍ എം.എന്‍.വിജയന്‍ മാഷേ പോലുള്ളൊരു ധാര്‍ഷനികനെ വിമര്ഷിചെഴുതിയതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലാകുന്നില്ല...എന്തായാലും നിങ്ങളെ പുതിയ ആള്‍ദൈവങ്ങള്‍ രക്ഷിക്ക്കട്ടെ..





2 comments:

  1. എന്താണ് ഗീതയുടെ അടിസ്ഥാനം...?

    ഹസ്തിനപുരം രാജാവായ ധൃതരാഷ്ട്രര്‍ക്ക് സ്വഭാര്യയായ ഗാന്ധാരിയില്‍ പിറന്ന മക്കള്‍ക്ക്‌ അവകാശപ്പെട്ട രാജ്യം സഹോദരന്‍ പാണ്ടുവിന്റെ ഭാര്യമാരായ കുന്തിക്കും മാദ്രിക്കും മറ്റു പുരുഷന്മാരില്‍ ഉണ്ടായ കുട്ടികള്‍ക്കും കൂടി പങ്കുവയ്ക്കണം എന്ന അധാര്‍മ്മികത, ഭഗവാന്‍ (?) കൃഷ്ണന്റെ പിതൃ സഹോദരിയായ കുന്തിയുടെ മക്കള്‍ക്ക്‌ വേണ്ടി.... അതിലേറെ തന്റെ സഹോദരീ ഭര്‍ത്താവായ അര്‍ജ്ജുനനു വേണ്ടി നടത്തിയ ചപല നാടകങ്ങളെ നിങ്ങള്‍ കമ്മ്യൂണിസത്തോട് ചേര്‍ത്ത് വായിക്കുകയോ.... അഹോ.. കഷ്ടം...!!!!

    ReplyDelete
  2. കമ്മ്യുണിസ്റ്റുപ്രത്ത്യായശാസ്ത്രമെന്ന് പൊതുവില്‍ മാര്‍ക്സിയന്‍ കായ്ച്ചപാടിനെ വിളിക്കപെടുന്നത്. അത് സമുഹത്തെ ശാസ്ത്രിയമായി വിലയിരുത്തുകയും പരിഹാരം കാണുകയും ചെയുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടുതനെ ആത്മീയ കായ്ച്ചപാടില്‍ നിലകൊള്ളുന്ന മതങ്ങളും. കമ്മ്യുണിസ്സവും. ഒന്നാണന്ന വാദം അംഗികരിക്കാന്‍ കൈയുന്നതല്ല.......... പ്രശാന്തിന്, മതവിശ്വാസമുണ്ടായിരിക്കുബോള്‍താനെ കമ്മ്യുണിസത്തിന്‍റെ വിമോചന കായ്ച്ചപാടിനോടും യോജിപ്പുണ്ടാവാം അത് സ്വാഭാവികമാണ്. പക്ഷെ അത് തെറ്റായി തീരുന്നത് തന്റെ മതവിശ്വാസം പോലെ ഒന്നാണ് കമ്മ്യുണിസവുമെന്ന് എഴുതി പിടിപ്പിക്കുബോഴാണ്‌. താന്ഗല്‍ ഒന്നാലോചിച്ചുനൊക്കൂ നിങ്ങള്‍ എഴുതിയതു പോലെ മതങ്ങളും മതഗ്രന്ഥങ്ങളും. കമ്മ്യുണിസ്സവും ഒന്നാണങ്കില്‍ പിന്നെ കമ്മ്യുണിസ്റ്റുപ്രത്ത്യായശാസ്ത്രത്തിന്‍റെ ആവിശ്യമേ ഇല്ലല്ലോ........... മനുഷ്യസമുഹത്തെ ഏറ്റവും മാനവികമായി അഭിസംബോധനം ചെയ്തത് കമ്മ്യുണിസ്സമാണ്‌ അതുകൊണ്ടാണ് ഒരുഘട്ടത്തില്‍ ലോകത്തിലേ. 350 കോടിയോളം മനുഷ്യര്‍ അതിന്റെ പിന്നില്‍ അണിനിരന്നത്

    ReplyDelete