Saturday, October 1, 2011

ഗാന്ധി ജയന്തി...

ഗാന്ധിജി ഇന്ത്യയോളം വളര്‍ന്നതും, സ്വയം ഇന്ത്യ ആയി മാറിയതും അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഔന്ന്യത്തം കൊണ്ടായിരുന്നു , ഗാന്ധിയെ പിന്‍പറ്റുന്നവര്‍ മറന്നു പോകുന്നത് ഈ കാര്യം ആണ് , സത്യാഗ്രഹം എന്നത് ഗാന്ധി വികസിപ്പിച്ചത് ദക്ഷിണാഫ്രിക്കയിലെ മണ്ണില്‍ ഇരുന്നു കൊണ്ടാണ് അത്തരം ഒരു സമര മാര്‍ഗം ലോകത്തിനു സംഭാവന ചെയ്തത് അദ്ധേഹത്തിന്റെ കാഴ്ച്ചയുടെ ആഴങ്ങള്‍ കൊണ്ട് തന്നെ ആണ് , ഇപ്പോള്‍ അഭിനവ അനുചരന്മാര്‍ ഗാന്ധിയെ അനുസ്മരിക്കുന്നത്‌ തീഹാര്‍ ജയിലിലെ സിമന്റു തറകളില്‍ ഇരുന്നു കൊണ്ടാണ്. നാധുറാം വിനായക് ഗോട്സെ ഒരു തവണയെ അദ്ധേഹത്തെ കൊന്നിരുന്നുള്ളൂ എന്നാല്‍ അനുചര വൃന്ദം ഒരായിരം വട്ടം കൊന്നു കൊണ്ടേയിരിക്കുന്നു , ഒക്ടോബര്‍ രണ്ടു ഗാന്ധി ജയന്തി...

No comments:

Post a Comment