Saturday, October 1, 2011

വിജയന്‍ മാസ്ടെര്‍ ...

വല്ലാത്ത ഒരു കാലം ആയിരുന്നു ആ കാലം , കെ,ടി ,ജയകൃഷ്ണന്‍ വധിക്കപെട്ട കാലം , കേരളത്തിലെ ബുദ്ധിജീവി സമൂഹം മുഴുക്കെ സി പി ഐ എമ്മിനെതിരെ ഉറഞ്ഞു തുള്ളിയ ആ കാലം ,സുകുമാര്‍ അഴീകൊടിനോക്കെ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍കാന്‍ അവസരം കിട്ടിയ ആ കാലത്താണ് കേരളീയ ബൌധീക മണ്ഡലത്തില്‍ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും സ്വന്തം ചിന്തയുടെ ചൂട് കൊണ്ട് നമ്മെ നിരന്തരം പൊള്ളിക്കുകയും ചെയ്ത പ്രിയപ്പെട്ട വിജയന്‍ മാസ്റര്‍...... മാത്രം വ്യത്യസ്തമായി പ്രതികരിക്കുകയും , അത് വഴി ഫാസിസിറ്റ് എന്ന് മുദ്ര ചാര്‍ത്ത പെടുകയും ചെയ്തത് , രണ്ടായിരത്തി ഏഴു ഒക്ടോബര്‍ മാസം മൂന്നാം തീയതി തൃശ്ശൂരിലെ പ്രസ്‌ ക്ലബ്ബില്‍ പത്ര സമ്മേളനം നടത്തി കൊണ്ടിരിക്കെ നിലച്ചു പോയ ആ ശബ്ദം ഇപ്പോഴും നമ്മെ പലതും ഓര്‍മിപ്പിക്കുന്നുണ്ട് പ്രതിസന്ധി ഗട്ടത്തില്‍ പ്രത്യാശക്കു കാവല്‍ നില്‍ക്കുന്നവന്‍ ആയിരിക്കണം കംമുനിസ്ടുകാരന്‍ ,പ്രതിസന്ധി ഗട്ടത്തില്‍ എല്ലാം മറുകണ്ടം ചാടുകയും സുരക്ഷിത വേളകളില്‍ വലിയ വായില്‍ സൌഹൃദ ഭാഷണം നടത്തുകയും ചെയ്യുന്നവരുടെ ഇടയില്‍ വിജയന്‍ മാസ്റെര്‍ എന്നും വ്യത്യസ്തനായി നില്‍ക്കുന്നതും അത് കൊണ്ട് തന്നെ ആണ് , അതെ .........വയലറ്റ് മഷിയില്‍ എഴുതിയ അദ്ധേഹത്തിന്റെ കുറിപ്പുകള്‍ വരാന്‍ പോകുന്ന പെരുമഴ കാലത്ത് കൂടുതല്‍ തെളിഞ്ഞു വരുക തന്നെ ചെയ്യും,,കാരണം ശത്രുക്കള്‍ ഇല്ലാതെ മരിക്കുന്നവന്‍ ഇവിടെ ഒന്നും ചെയ്തിട്ടില്ല എന്ന് തന്നെ ആണല്ലോ അര്‍ഥം...ഒക്ടോബര്‍ 3 വിജയന്‍ മാസ്റ്റര്‍ അനുസ്മരണ ദിനം................

No comments:

Post a Comment