Sunday, October 16, 2011

രാമായണ പഠനവും മറ്റും...

രാമായണ പഠനങ്ങള്‍ ചരിത്ര പുസ്തകത്തില്‍ പാടില്ലെന്ന് ഫാസിസ്റ്റു കല്‍പ്പനകള്‍ ....( മൌനവും ഒരര്‍ത്ഥത്തില്‍ ഫാസിസം തന്നെ ആണ് .മൌനം വെടിയുക)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ബലവാന്‍മാരുടെ കല്‍പ്പിത കഥകള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഓരോ ചരിത്ര നിര്‍മിതികളും,,പലപ്പോഴും സത്യവുമായി പുലബന്ധം ഇല്ലാത്ത സംഗതികളാണ് നമ്മള്‍ ചരിത്ര പുസ്തകത്തിലൂടെ നാളിതുവരെ പഠിച്ചു പോന്നിട്ടുള്ളതും , അതാതു കാലത്തെ ഭരണവര്‍ഗം അവര്‍ക്കനുസ്രിതമായി രൂപപ്പെടുതുന്നതാണ് ഓരോ ചരിത്രവും, കുഴലൂത്തുകാരായ ചരിത്രഗവേഷകരെ ചൊല്ലിയും, തല്ലിയും പടച്ചു വിടുന്ന ഓരോ ഗവേഷണങ്ങളും താന്താങ്ങളുടെ ആശയ അഭിലാഷങ്ങളുടെ പൂര്തീകരിക്കല്‍ മാത്രമായിട്ടാണ് ഇവിടെ നില നിന്ന് പോയിട്ടുള്ളത്,
രാമായണം ഒരു പാട്യ വിഷയമാക്കേണ്ട സംഗതി ആണോ എന്ന് ഉള്ളതാണ് നമ്മള്‍ ആദ്യം പരിശോധിക്കേണ്ടത് , ഒരു സാഹിത്യ സൃഷ്ട്ടി എന്നതിലപ്പുറം ചരിത്രപരമായ എന്ത് സാധുത ആണ് ആ പുസ്തകത്തിനുള്ളത്?മലയാളം സാഹിത്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പഠിക്കേണ്ട ഒരു സംഗതിയെ ചരിത്രം ആക്കി മാറ്റെണ്ടതുണ്ടോ?
രാമായണത്തിന് ഭാഷാന്തര മനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് , മലയാളിയുടെ രാമായണമല്ല, ഉത്തരെന്ദ്യകാരന്റെതു, കമ്പരാമായണം ,നാടോടി രാമായണം, ആദിവാസി രാമായണം അടക്കം നിരവധി രാമായണങ്ങള്‍ രചിക്കപെട്ടിട്ടുണ്ട്, ഇതില്‍ വരേണ്യതയുടെ അടയാലപ്പെടുതലുകള്‍ ആയ സംസ്കൃത രാമായണം മാത്രം ശെരി എന്ന് പറയുന്നത് ഹൈന്ദവവത്കരണത്തിന്റെ ഫാസിസ്റ്റ് മുഖം ആണ് കാണിക്കുന്നത് ,
ദയാനന്ദ സരസ്വതിയുടെ അനുഗ്രഹാശിരസ്സുകളോടെ ആണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു മതത്തെ ഒരു സെമിടിക്‌ മതരൂപത്തിലേക്ക് പറിച്ചു നടാന്‍ ഉള്ള അന്വേഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് , അത്തരം താല്പര്യങ്ങള്‍ പഴയ ഇന്ത്യയില്‍ നില നിന്നിരുന്നില്ല എന്നുള്ളതിനുള്ള ഏറ്റവും വലിയ ഉധാഹരണങ്ങള്‍ ആണ് ഇന്ത്യയിലെ വിവിധ നാട്ടു രാജ്യങ്ങളില്‍ രചിക്കപ്പെട്ട പ്രാദേശീക രാമായണങ്ങള്‍ ,
രാമായണത്തെ ചരിത്ര പുസ്തകത്തില്‍ വായിക്കപെടാന്‍ പാടില്ലെങ്കിലും രാമായണ പഠനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചരിത്ര പഠനമാക്കേണ്ട വിഷയം ആണ് എന്നാല്‍ ആ സംഗതി ആണ് ഇപ്പോള്‍ പാടില്ലെന്ന് ഹൈന്ദവ ഫാസിസം ലോകത്തോട്‌ വിളിച്ചു പറയുന്നത് അങ്ങേയറ്റം പ്രതിഷേധം അര്‍ഹിക്കുന്ന ഒന്ന് ആണ് ഇത് എന്ന് പറയാതെ വയ്യ ,
നമ്മുടെ ചിന്തകള്‍ക്ക് ഫാസിസം വില പറയുക എന്നാല്‍ യദാര്‍ത്ഥത്തില്‍ അത് നമ്മുടെ മരണം കൂടി ആണെന്ന് നമ്മള്‍ തിരിച്ചരിയെണ്ടാതുണ്ട് , പ്രതിഷേധത്തിന്റെ വലിയ സാധ്യതകള്‍ നമുക്ക് മുന്‍പില്‍ നില നില്‍ക്കുന്നുണ്ട് ,,,,,,,,,,,,,,,,,,,


പിന്‍കുറി: വടക്ക് നോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശനെ പോലെ ഉള്ള ഒരു സംശയ രോഗിയുടെ വീര സാഹതീകത പുസ്തകമാക്കിയതാണ് യഥാര്‍ത്ഥത്തില്‍ രാമായണം ,അതിനെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കുന്നു .....

No comments:

Post a Comment