Sunday, October 2, 2011

കുഴിച്ചു മൂടപെട്ട രഹസ്യങ്ങള്‍...

"കുഴിച്ചു മൂടപെട്ട രഹസ്യങ്ങള്‍ " കോഴികോട് ഗുരുവായൂപ്പന്‍ കോളേജിന്റെ മാഗസിന്‍
കോളേജ് മാഗസിന്‍ എന്നതിനപ്പുറം ആണ് ഈ പുസ്തകത്തിന്റെ സാധ്യതകള്‍ ,,
ധീരനായ ഒരു പോരാളിയുടെ വിരല്‍സ്പര്‍ശം ഇതിന്റെ ഓരോ താളിലും പതിഞ്ഞിട്ടുണ്ട്, അനുഭവങ്ങളുടെ അമ്ലസ്പര്‍ശം ഇതിലെ ഓരോ ലേഖനവും നമ്മെ അറിയിക്കുന്നുണ്ട്, പറയുവാനുള്ളത് നേരെ ചൊവ്വേ പറയുന്നവനെ പുത്തന്‍ കാലത്തിന്‍റെ വരട്ടു വാദങ്ങളില്‍ പൊതിഞ്ഞു ലോക സമക്ഷം തുറന്നു കാണിക്...കുന്നവരോട് ഈ പുസ്തകത്തിന്നു ഒന്നും തന്നെ സംവധിക്കുവാനുണ്ടാകില്ല, കുഴിച്ചു മൂടപെട്ട രഹസ്യങ്ങളുടെ സൂക്ഷിപ്പുകാര്‍ക്ക് കാലതിനോടും ലോകത്തിനോടും പലതും ഇനിയും പരയുവാനുന്ടെന്നു ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു ,
സുഹറയുടെ മുഖപുസ്തക താളാണ്‌ ഈ പുസ്തകത്തിന്റെ മുഖാവരണം , മുഖാവരണത്തില്‍ നിന്നും പുറം ചട്ടയിലെക്കുള്ള നൂറ്റി അറുപത്തി ഒന്ന് പേജുകള്‍ക്കിടയില്‍ നിന്നും നമുക്ക് പിടക്കുന്ന നേരുകളുടെ നേര്‍കാഴ്ചകള്‍ അനുഭവിച്ചറിയാം , വെറുതെ താളുകള്‍ മറിച്ച്‌ പോകാന്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും കഴിയുമെന്ന് തോനുന്നില്ല കാരണം ഈ പുസ്തകം സംവദിക്കുന്നത് നമ്മുടെ മറന്നുപോയ ചിന്തകളോടും , കണ്ണുകള്‍ ഇറുക്കി അടച്ചു നാം മയച്ചു കളഞ്ഞ കാഴ്ചകളോട്മാണു ...
പരസ്യങ്ങളുടെ മസ്തിഷ്ക്ക മര്ധനങ്ങളില്‍ പെട്ട് പാതിവഴിയില്‍ വായന അവസാനിപ്പിക്കേണ്ടി വരുന്ന പതിവ് മാഗസിന്‍ കാഴ്ചകളില്‍ നിന്നും , മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇങ്ങിനെയും ചില ബദലുകള്‍ സാധ്യമാണെന്ന് ഈ പുസ്തകം നമ്മളോട് പറയുന്നു ........ വിജയന്‍ മാസ്റെരുടെ ഒരു ലേഖനം ഈ പുസ്തകത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു,,അതെ, തീര്‍ച്ചയായും പുറത്തു പോകുന്നവരുടെത് കൂടിയാണ് ലോകം,,,,,, ഒന്പതിടങ്ങളില്‍ ആവര്‍ത്തിക്കുന്ന പത്രാധിപരുടെ ചിത്രം അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിലും പ്രൌഡ ഗംഭീരമായ ഉള്ളടക്കം കൊണ്ട് അത്തരം ഒരു കല്ല്‌ കടിയേ അത് മറച്ചു പിടിക്കുന്നുമുണ്ട്...... ആശംസകള്‍...
 

No comments:

Post a Comment