Tuesday, October 25, 2011

മോഹന്‍ രാഗവന്‍ വിട പറഞ്ഞു ,,,,,,

ടി ഡി ദാസന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് നമ്മെ അത്ബുതപ്പെടുത്തിയ അനുഗ്രഹീത സംവിധായകന്‍ , മോഹന്‍ രാഗവന്‍ നിര്യാതനായി

തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളിയുടെ പതിവ് സിനിമാ കാഴ്ചകളെ മറികടന്നു കൊണ്ട് , സ്വന്ത രീതിയിലൂടെ സിനിമ പറഞ്ഞ മോഹനനില്‍ നിന്നും മലയാളിക്ക് ഇനിയുമേറെ ലഭിക്കുവാനുണ്ടായിരുന്നു , നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകരുടെ ദുര്യോഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുകയാണ് അശിനി പാതം പോലെ അവരുടെ മേല്‍ ദുരിത പര്‍വങ്ങള്‍ പതിച്ചു കൊണ്ടിരിക്കുകയാണ്, മികച്ച ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകര്‍ പലരും ഇപ്പോള്‍ കാല യവനികക്കുള്ളില്‍ അമര്‍ന്നിരിക്കുന്നു , പറയുവാന്‍ ഏറെ ബാക്കി വച്ചുകൊണ്ട് ഇപ്പോള്‍ രാഗവനും നമ്മെ മോഹിപ്പിച്ചു കൊണ്ട് കടന്നു പോയിരിക്കുന്നു , മലയാളിയുടെ മികച്ച സിനിമകള്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഇനിയും ബാക്കിയാവുന്നു ,


കനത്ത നഷ്ട്ടം എന്ന പതിവ് വിലാപങ്ങളില്‍ ഈ വേര്‍പാടിനെ തളച്ചിടുവാന്‍ കഴിയുന്നില്ല, കാരണം ,;ടി .ഡി .ദാസന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ പതിവ് സിനിമാ കാഴ്ചകളെ അതിശയിപ്പിച്ചു കൊണ്ടും, അമ്പരപ്പിച്ചു കൊണ്ടും തന്‍റെ വരവ്

ആഘോഷമാക്കുകയായിരുന്നു മോഹന്‍ ചെയ്തിരുന്നത്, മോഹന്‍റെ പരീക്ഷനത്തോട് എങ്ങിനെ ആണ് നമ്മുടെ ആനുകാലീകങ്ങളും ,മാധ്യമ തമ്പുരാക്കന്മാരും സമീപിച്ചിരുന്നത് എന്നുകൂടി നോക്കുന്നത് കൌതുകകരം ആയിരിക്കും , തമിഴ് സിനിമയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ നമ്മുടെ മാധ്യമങ്ങള്‍ , ഒരു മലയാളിയുടെ പുത്തന്‍ അവതരനതോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തു , മലയാള സിനിമയില്‍ പുതിയതായി ഒന്നും നടക്കുന്നില്ലെന്ന് വിലപിക്കുന്ന അവര്‍ ദാസന്‍റെ വേദനകളെ സൌകര്യപൂര്‍വ്വം മറച്ചു പിടിച്ചു,സുബ്രമണ്യപുരത്തിന്റെയും,
നാടോടികളുടെയും ഹാന്‍ഗ് ഓവറില്‍ അവര്‍ മലയാളിയെ മയക്കി കിടത്തിയ മികച്ച ഒരു മലയാള ചിത്രത്തിന്റെ പിറവിയെ ആഘോഷമാകാതെ അന്യന്‍റെ നന്മകളെ കുറിച്ച് നമ്മോടു വാഴ്ത്തി പാടികൊണ്ടേ ഇരുന്നു ,,
ഇനി ഇപ്പോള്‍ പത്രമോഫീസുകളില്‍ ഉറങ്ങുന്ന അനുസ്മരണ കുറിപ്പുകളില്‍ ദാസന് പുനര്‍ജനി തേടാം ,
.............................................................................................
ദാസനെയും അവന്‍റെ വേധനകളെയും മനസ്സില്‍ ഏറ്റിയ ഒരു സമൂഹം ഉണ്ട് അവരുടെ മനസ്സില്‍ മോഹന്‍ രാഘവന്‍ എന്ന സംവിധായകനെ കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ ബാക്കിയായിരുന്നു, അകാലത്തില്‍ വിട പറഞ്ഞു പോയ ആ മികച്ച കലാകാരന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു പിടി അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.....

No comments:

Post a Comment