Friday, October 21, 2011

കവി മുല്ലനേഴി മാസ്റ്റെര്‍ അന്തരിച്ചു,,,

കവി മുല്ലനേഴി അന്തരിച്ചു,,,
സത്യസന്തമായ വരികളിലൂടെ സാമൂഹ്യ അവസ്ഥകളോട് കലഹിച്ചിരുന്ന കവി ആയിരുന്നു മുല്ലനേഴി , കമ്മ്യൂണിസ്റ്റു മാനവീകതയില്‍ ഉള്ള വിശ്വാസത്തെ മുറുകെ പിടിക്കുകയും ചെയ്തിരുന്നു മുല്ലനേഴി..
പട്ടണ വേശ്യകളെ മൊട്ടയടിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ വലിയ രോഷങ്ങളില്‍ നിന്നും പിറന്ന ഈ കവിത നോക്കു,
"വ്യഭിചാരികളിലൂടെ"' അദ്ദേഹം സമൂഹത്തിന്‍റെ ഒറ്റകണ്ണന്‍ കാഴ്ചകളെ കുറച്ചൊന്നുമല്ല അസ്വസ്തമാക്കിയത്,,,
..........................................................................
തേക്കിന്‍കാട്ടിലെ
തെക്കേ ഗോപുരനടയില്‍
തേച്ചിട്ടും തേച്ചിട്ടും
തേമാനം വരാത്ത
നാക്കും നാഭിയുമുള്ള
നാലു യുവതികളുടെ തല
സ്വതന്ത്രഭാരതത്തിലെ നിയമപാലകര്‍
മുണ്ഡനം ചെയ്യിച്ചൂ പോലും;
മുണ്ഡനം ചെയ്താലും
മുടി വളരും
മുണ്ഡനം ചെയ്തത്
മുണ്ടഴിക്കാതിരിക്കാനാണത്രേ!
ഹ്ങും…….
മുണ്ടഴിക്കുന്നത്
മുടി കൊണ്ടാണല്ലോ!
മുറുക്കിയുടുത്ത മുണ്ട്
വിശന്നു വയറൊട്ടുമ്പോള്‍
താനേ……
അയഞ്ഞഴിയും.
ആളിക്കത്തുന്ന ജഢരാഗ്നിയില്‍
സദാചാരം
സദാ………..ചാരമാകും.
അപ്പോള്‍,
മുണ്ടഴിപ്പിക്കുന്നതാഹാരം,
മുണ്ഡനം ചെയ്യിക്കുന്നതാചാരം.
മുണ്ടഴിപ്പിക്കുന്നതും
മുണ്ഡനം ചെയ്യിപ്പിക്കുന്നതും
ഒറ്റത്തുറുകണ്ണനായ
ഒരാള്‍ തന്നെയാണെന്നറിയുമ്പോള്‍,
വ്യഭിചാരികളാരാണ്?
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;


മുല്ലനേഴി മാസ്റ്റെര്‍ക്ക് ആദരാഞ്ചലികള്‍......................

No comments:

Post a Comment