Saturday, October 8, 2011

ഇന്ത്യന്‍ റുപീ .......

രഞ്ജിത്ത് വീണ്ടും നമ്മെ മോഹിപ്പിക്കുകയാണ്‌ , പാലേരിമാനിക്യതിലൂടെയും,പ്രാഞ്ചിയെട്ടനിലൂടെയും മലയാളസിനിമക്ക് പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ രഞ്ജിത്ത് തന്‍റെ പാത ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് ഇന്ത്യന്‍ റുപീ എന്ന ചിത്രത്തിലൂടെ,
സിനിമ സംവിധായകന്‍റെ കലയാണെന്ന് ഈ ചിത്രത്തിലെ ഓരോ രംഗവും നമ്മെ ഓര്‍മിപ്പിക്കുന്നു,
കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് സിനിമയിലെ മുതലാളിമാര്‍ സംഗം ചേര്‍ന്ന് പടിയടച്ചു പിണ്ഡം വച്ച തിലകന്‍ എന്ന നടന്‍റെ അപാരമായ നടന വൈഭവം തിരിച്ചറിഞ്ഞു ആ നല്ല നടനെ എതിര്‍പ്പുകള്‍ ലങ്ഗിച്ചുകൊണ്ട്‌ രഞ്ജിത്ത് വീണ്ടും മലയാളിക്ക് സമ്മാനിച്ചു , നിങ്ങള്‍ ചിത്രം കണ്ടു നോക്കു തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇത്രക്ക് ഭാവ തീവ്രമായി അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ ഇപ്പോള്‍ മറ്റൊരു നടന്‍ ഉണ്ടോ എന്ന്?

രൂപ എന്ന മാന്ട്രീകതക്ക് പുറകെ നെട്ടോട്ടമോടുന്ന ഓരോ ശരാശരി മലയാളി യുവത്വതിന്റെയും ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും പൂര്‍ത്തീകരണം ആണ് ഈ ചിത്രത്തിലെ പ്രിത്വിരാജിന്റെ പാത്ര സൃഷ്ട്ടിയിലൂടെ രഞ്ജിത്ത് നിര്‍വഹിച്ചിരിക്കുന്നത്, അസമമായ സാമ്പത്തീക വളര്‍ച്ചയുടെ അനന്തര ഫലങ്ങള്‍ ആധുനീക യുവത്വത്തെ കൊണ്ട് ചെന്നെത്തിക്കുന്നത് പിടിച്ചു പറിയിലേക്കും ,ആരാജകത്വതിലെക്കും ആണെന്ന് രഞ്ജിത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു

ഈ സിനിമയിലെ ഓരോ കഥാപാത്രത്തിനും വേറിട്ട വ്യക്തിത്വം നല്‍കാന്‍ സാധിക്കുന്നു എന്നുള്ളതാന് രഞ്ജിത്തിന്റെ വിജയം,പ്രിത്വിരാജ് എന്ന നടന്‍റെ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ രണ്ജിതിനു സാധിച്ചിരിക്കുന്നു ഇന്റെര്‍നെറ്റിലെ കോമാളി ആയി മാറിയ പ്രിത്വിരാജപ്പന്‍ ഈ കഥാപാത്രത്തിലൂടെ മുഖപുസ്തകം അടക്കമുള്ള പ്രിത്വിവീരാജ് വിരോധികളോട് മധുരമായ ഒരു പ്രതികാര നിര്‍വഹണം നടത്തിയിരിക്കുന്നു , ഈ ചിത്രം മലയാളി ഏറ്റുവാങ്ങുമെന്ന് കരുതുന്നു,

ചിത്രത്തില്‍ ഒരു കല്ല്‌ കടിയായി നില്‍ക്കുന്നത് കള്ളന്മാരും കോള്ളകാരും എല്ലാം മുസ്ലീം എന്ന സാമാന്യ വത്കരണത്തെ രഞ്ജിത്തും പിന്താങ്ങുന്നു എന്നുള്ളതാണ് , ചിത്രത്തിലെ കള്ള പണകാരന്‍ അല്ലെങ്കില്‍ കള്ള നോട്ടുകാരന്‍ താടി വച്ച് നിസ്കാര തൊപ്പിയിട്ട മുസ്ലീം തന്നെ ആകുന്നതു അല്‍പ്പം അരോചകം ആയി തോനി , എല്ലാ കള്ളത്തരവും ചെയ്യാന്‍ താടിയും നിസ്കാര തൊപ്പിയും സാധ്യത നല്‍കുന്നു എന്ന ഫാസിസ്റ്റ് ജല്‍പ്പനങ്ങളെ രഞ്ജിത്തും നെഞ്ചേറ്റുന്നത് കാണുമ്പോള്‍ അല്‍പ്പം വിയോജിപ്പ് പറയാതിരിക്കാന്‍ ആകുന്നുമില്ല ,


ഈ ചിത്രം നിങ്ങള്‍ കാണണം കാരണം ഈ സിനിമ ഒരു പാട് നന്മകളെ മുന്നോട്ടു വക്കുന്നു ഇത്തരം കൈതിരികള്‍ കെടാതെ സൂക്ഷിക്കേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ പ്രേക്ഷകന്റെയും കടമ കൂടി ആണ് ......

No comments:

Post a Comment